ADVERTISEMENT

നിങ്ങൾക്ക് ഇണങ്ങുന്ന പെർഫെക്ട് ബ്ലഷ് തിരഞ്ഞെടുക്കുന്നത് മേക്കപ്പിന് കൂടുതൽ ആകർഷണം നൽകും. എല്ലാ തരം ബ്ലഷും എല്ലാവർക്കും ഇണങ്ങണമെന്നില്ല. ശരിയായ ബ്ലഷ് തിരഞ്ഞെടുത്താൽ അത് നിങ്ങളുടെ സ്കിൻ ടോണിന് ഒപ്പം പോകും. നിങ്ങളുടെ നാച്ചുറൽ ലിപ് കളറിന് ഇണങ്ങിയതും, അതേസമയം വാം ഗ്ലോ നൽകുകയും ചെയ്യുന്ന ബ്ലഷ് നിങ്ങളുടെ പെർഫെക്ട് ഷേഡ് ആണ്.

ലൈറ്റ് സ്കിൻ ടോൺ: ലൈറ്റ് പീച്ച്, പിങ്ക് നിറങ്ങൾ

blush1
ADVERTISEMENT

പീച്ച് -പിങ്ക് ഷേഡ്സ് ലൈറ്റ് സ്കിൻ ടോൺ ഉള്ളവർക്കു നന്നായി ഇണങ്ങും. ചീക്ക് ബോൺസിനു കൂടുതൽ ഭംഗിയേകുവാൻ ലൈറ്റ് നാച്ചുറൽ ഫ്ലഷ് നൽകുന്നത് നല്ലതാണ്.യെല്ലോ അണ്ടർടോൺ ഉള്ളവർ ലൈറ്റ് പീച്ച് ഷേഡ് ഉപയോഗിക്കുന്നത് റേഡിയന്റ് ലുക്ക്‌ നൽകും.കൂളർ അണ്ടർടോൺ ആണെങ്കിൽ ലൈറ്റ് പിങ്ക് ബ്ലഷ് ഉപയോഗിക്കാം.

മീഡിയം സ്കിൻ ടോൺ: വാം കോറൽ, പിങ്ക് നിറങ്ങൾ

blush2
ADVERTISEMENT

മീഡിയം സ്കിൻ ടോണിന് അല്പം ഗോൾഡൻ ടോൺ കൂടി ഉള്ളതിനാൽ വാം നിറങ്ങളുമായി കോംപ്ലിമെന്റ് ചെയ്യാം.കൂൾ അണ്ടർടോൺ ഉള്ളവർക്കു റിച്ച് പിങ്ക് ബ്ലഷ് ഉപയോഗിക്കാം. വാമർ അണ്ടർടോൺ ഉള്ളവർക്കു കോറൽ -പീച്ച് ബ്രൈറ്റർ ഷേഡ്സ് ഉപയോഗിക്കാം.

ഒലിവ് സ്കിൻ ടോൺ: ബെറി, റോസ് നിറങ്ങൾ

blush3
ADVERTISEMENT

ഒലിവ് സ്കിൻ ടോൺ ഉള്ളവർക്കു മനോഹരമായ ഗോൾഡൻ അണ്ടർടോൺ ആണ് ഉള്ളത്.ബെറി,റോസ് പോലുള്ള ഷേഡുകൾ ഒലിവ് സ്കിൻ ടോണിനു നന്നായി ഇണങ്ങും.അവരുടെ സ്കിൻ ടോൺ ന്യൂട്രൽ ടോണിനോട് അടുത്ത് നിൽക്കുന്നതിനാൽ നാച്ചുറൽ വാംത് നൽകേണ്ടത് ആവശ്യമാണ്.ചീക് ബോൺസ് ബ്രൈറ്റെൻ ചെയ്യുവാനായി കുറച്ചു ഗോൾഡൻ ഷിമ്മർ ഉപയോഗിക്കാം.കൂൾ അണ്ടർടോൺ ഉള്ളവർക്കു ബെറി ഷേഡും വാം അണ്ടർടോൺ ഉള്ളവർക്കു റോസ്  ഷേഡും ഉപയോഗിക്കാം.

ഡാർക്ക്‌ സ്കിൻ ടോൺ: ബ്രിക്ക് റെഡ്, ഓറഞ്ച്, പ്ലം,ബെറി നിറങ്ങൾ

blush4

ആവശ്യാനുസരണം ലെയർ ചെയ്യാവുന്ന ഷീർ ബ്ലഷ് തിരഞ്ഞെടുക്കാം. ബ്രിക്ക് റെഡും ഓറഞ്ചും വാം സ്കിൻടോൺ ഉള്ളവർക്കും; ബെറി, പ്ലം ഷേഡ്സ് കൂളർ അണ്ടർടോൺ ഉള്ളവർക്കും നന്നായി ഇണങ്ങും.

ADVERTISEMENT