Saturday 28 December 2019 03:21 PM IST

അധികം പണം മുടക്കാതെ ട്രെൻഡിയായി ഒരുങ്ങാൻ സൂപ്പർ ഫാഷൻ ടിപ്സ്!

Lakshmi Premkumar

Sub Editor

fashion-tipsffhvbhj

ഒരു ചേഞ്ച് അങ്ങോട്ട് – ഒരു ചേഞ്ച് ഇങ്ങോട്ട്  ഇതാ, ഇത്രേം മാത്രം മതി. പക്ഷേ, ഈ മാറ്റം ആകർഷണീയവും ട്രെൻഡിയും ആകണം എ ന്നു മാത്രം. സ്ഥിരം പാറ്റേണിലുള്ള ഡ്രസ്സിങ് സ്‌റ്റൈലും  മേക്കപ്പും ഇടയ്ക്കൊന്ന്  മാറ്റിപ്പിടിച്ചാലേ സെന്റർ ഒാഫ് അട്രാക്‌ഷൻ ആകാൻ കഴിയൂ. ഇങ്ങനെ മാറ്റുമ്പോൾ‌ അതിന്റെ ‘ട്രാക്’ ശരിയായില്ലെങ്കിൽ നമ്മുടെ ഫാഷൻ സെൻസിനെ ആളുകൾ ട്രോളിക്കൊല്ലും.

ഇതാ, ഫിലിം കോസ്റ്റ്യൂം ഡിസൈനേഴ്സ് സ്റ്റെഫി സേവ്യറും ലിന്റ ജീത്തു ജോസ ഫും  പറഞ്ഞു തരുന്ന സിംപിൾ ഫാഷൻ ടിപ്സ്. ഒരു കാര്യം പ്രത്യേകം ഓർക്കുക, നമ്മുടെ മാത്രമായ പഴ്സനൽ ടച്ച് കൊടുത്താൽ ഏത് ഡ്രസ്സും യുനീക് ആയി മാറ്റാൻ കഴിയും.

എന്നും എപ്പോഴും ഡെനിം

എല്ലാക്കാലത്തും ഫാഷൻ ലോകത്ത് ഇൻ ആയി നിൽക്കുന്ന വസ്ത്രമാണ് ഡെനിം. ഡെനിമിന്റെ ഒരു ഷർട്ട് എപ്പോഴും വാർഡ്രോബിൽ കരുതാം. വൈറ്റ് പലാസോയ്ക്ക് ഒപ്പമോ വിവിധ കളറുകളിലുള്ള പാന്റ്്സിനൊപ്പമോ ഏതു ഡിസൈൻ മിഡിക്കൊപ്പവും വളരെ എളുപ്പത്തിൽ പെയർ ചെയ്യാൻ വേണം ഒരു ഡെനിം ഷർട്ട്.

ഡബിൾ ഇഫക്ട് പ്ലെയിൻ ടി ഷർട്ട്

എപ്പോഴും ഒരു ബ്ലാക് കളറും വൈറ്റ് കളറും ടി ഷർട്ട് കയ്യിലുണ്ടാകണം. ജീൻസ്, ഷോർട്സ് പ്ലെയിൻ ബോട്ടം... ഇവയ്ക്കെല്ലാമൊപ്പം വൈറ്റ്, ബ്ലാക്  ടി ഷർട്ടുകൾ എളുപ്പത്തിൽ ചേർക്കാം. ഏതു നി റത്തിലുള്ള സ്‌റ്റോളും ഇവയ്ക്കൊപ്പം ചേരുംപടി ചേർക്കാം. സ്‌റ്റോൾ കഴുത്തിൽ ചുറ്റിയോ ടൈ പോലെ കെട്ടിയോ കാഷ്വ ൽ അവസരങ്ങളിൽ ആവശ്യമെങ്കിൽ  അൽപം ഫോർമൽ ടച് നൽകിയോ മിന്നാം.

ടക് ഇൻ ചെയ്യാൻ വൈറ്റ് ഫുൾ സ്ലീവ് ഷർട്ട്

കരിയർ വുമണിന് ഉറപ്പായും കയ്യിൽ ഒരു വൈറ്റ് ഷർട്ട് വേണം. ബ്ലാക്ക് ജീൻസിനും ബ്ലൂ ജീൻസിനും ഏതു ഷേഡിലുള്ള ഫോർമൽ പാന്റ്സിനുമൊപ്പം വൈറ്റ് ഷർട്ട് ധരിക്കാം. കുറച്ചധികം ട്രെൻഡിയാകാൻ ബ്രൈറ്റ് നിറത്തിലുള്ള ഒരു ടൈ അൽപം ലൂസാക്കി കഴുത്തിലണിയാം. പ്ലെയിൻ സ്കേർട്ടിനൊപ്പം ഇൻ ചെയ്ത് വൈറ്റ് ഫുൾ സ്ലീവ് ഷർട്ടണിയുന്നത് എപ്പോഴും ട്രെൻഡിയാണ്.

പഴയതായാലും കളയല്ലേ ജീൻസ്

ഏതു പ്രായക്കാർക്കും അണിയാൻ കഴിയുന്ന കംഫർട് വസ്ത്രമാണ് ജീൻസ്. കുർത്തയ്ക്കൊപ്പവും ടിഷർട്, ടോപ്സ്, ടുനീക്, ക്രോപ് ടോപ് എന്നിവയ്ക്കൊപ്പവും ജീന്‍സ് പെയർ ചെയ്യാം. ലോങ് കുർത്തകൾക്കൊപ്പം പ്ലെയിൻ ജീൻസാണ് ട്രെൻഡെങ്കിൽ ക്രോപ് ടോപ്പിനൊപ്പം ഡിസൈനർ ജീൻസ് ആണ് സ്റ്റൈൽ. നോർമൽ ജീൻസുകളുടെ പോക്കറ്റിന്റെ വശങ്ങളിലും താഴത്തെ അരികുകളിലും ഫ്ലൂറസെന്റ് നിറങ്ങളിൽ അൽപം എംബ്രോയ്ഡറി ചെയ്താൽ ട്രെൻഡിയാക്കി മാറ്റാം. പഴയ ജീൻസ് നിറം മങ്ങിപ്പോയാൽ  വിവിധ നിറങ്ങളിലുള്ള കട്ട്പീസുകൾ ക്രോസ് ചെയ്ത് സ്റ്റിച് ചെയ്തു നോക്കൂ, ആർക്കും ലഭിക്കാത്ത ട്രെൻഡി ജീൻസ് സ്വന്തമാക്കാം.   

തണുപ്പിനല്ല, സ്റ്റൈലിന് സ്വെറ്റ് ഷർട്ട്

തണുപ്പ് കാലത്തു മാത്രമല്ല, സ്വെറ്റ് ഷർട്ടുകൾ എപ്പോഴും ട്രെൻഡിൽ ഒന്നാം സ്ഥാനത്താണ്. സ്വറ്റ് ഷർട്ടുകളിൽ ഡാർക് നിറങ്ങൾ കൂടുതൽ സുന്ദരമാണ്. ഫുൾസ്ലീവ് സ്വെറ്റ് ഷർട്ടിനൊപ്പം കാഷ്വൽ വെയിസ്റ്റ് കോട്ട് അണിയുന്നത് വ്യത്യസ്ത ലുക് നൽകും.

വേണം, ഡിസൈനർ ദുപ്പട്ട

പല നിറങ്ങൾ കോർത്തിണക്കിയ ഡിസൈനർ  ദുപ്പട്ട എല്ലാ വാർഡ്രോബിലും ആവശ്യമാണ്. കലംകാരി, ചുങ്കിടി, ത്ര‌ഡ് വർക്ക്, മിറർ വർക്ക് തുടങ്ങി ഏതു ഡിസൈനുമാകാം.

ഒരു യുനീക് ഡിസൈൻ ദുപ്പട്ട വേണമെങ്കിൽ സിൽക്, റോ സ് സിൽക് മെറ്റീരിയലുകളിൽ  ബ്രൈറ്റ് ത്രെഡ്ഡും കണ്ണാടിത്തുണ്ടുകളും ഉപയോഗിച്ച് വർക് ചെയ്തെടുക്കാം. ചുരിദാറിന്റെയും സാരിയുടെയും കട്ട് പീസുകൾ വിവിധ ആകൃതിയിൽ വെട്ടി രണ്ടര മീറ്റർ കോട്ടൻ തുണിയുടെ അരികുകളിലും വശങ്ങളിലുമെല്ലാമായി സ്റ്റിച്ച് ചെയ്തെടുക്കാം. ഏതു നിറത്തിലുള്ള പ്ലെയിൻ സൽവാർ കമ്മീസിനൊപ്പവും ഡിസൈനർ ദുപ്പട്ട അണിയുന്നത് എലഗന്റ്,  ട്രഡീഷനൽ ലുക്ക് നൽകും.  

സാരിക്കൊപ്പവും ചേരുന്ന വൈറ്റ് കാൻവാസ് ഷൂ

ഏതു ഡ്രസ്സിനൊപ്പവും ധൈര്യമായി അണിയാൻ കഴിയുന്ന ഫാഷൻ ആക്സസറിയാണ് വൈറ്റ് കാൻവാസ് ഷൂ. ജീ ൻസ് മുതൽ സാരിക്കൊപ്പം വരെ ക്യാൻവാസ് ഷൂ അണിയുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. വൈറ്റ് നിറമാകുമ്പോൾ ഡ്രസ്സിന്റെ നിറം  ഏ തായാലും മാച്ചിങ്ങായി പോകുകയും ചെയ്യും.

സാരീ നീ ഇനി ഫ്രോക് ആണ്

സ്ഥിരമായി  ജീൻസും ടോപ്പുമിട്ട്  ബോറടിച്ചോ?  എ ങ്കിൽ നേരെ അലമാര തുറക്കൂ. അമ്മയുടെ പഴയ ഫ്ലോറൽ പ്രിന്റ് സാരി ഒരെണ്ണം എടുക്കൂ. ഇതുകൊണ്ട് എ ലൈൻ ഫ്രോക്, മാക്സി ഡ്രസ് എന്നിവ തയ്ക്കാം. നീ ലെങ്ത് ഫ്രോക്കുകൾ എല്ലാക്കാലത്തും  ഫാഷൻ  ഇൻ ആണ്. ട്രെൻഡി ലുക്ക് നൽകാൻ ലെതർ വെയിസ്റ്റ് ബെൽറ്റ് കൂടി അണിയാം.   

കരയുള്ള മുണ്ട് കളയേണ്ട

അച്ഛന്റെ പഴയ കട്ടിയുള്ള കരയോടു കൂടിയ വെള്ളമുണ്ടോ കാവി മുണ്ടോ കൊണ്ട് മനോഹരമായ കുർത്തകളും കഫ്താനുകളും ഉണ്ടാക്കാം. സ്റ്റിച് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കരകൾ കൂടുതലായി വയ്ക്കരുത് എന്നതാണ്. സ്ലീവിന്റെ അറ്റത്ത് അല്ലെങ്കിൽ കോളറിന്റെ ഭാഗത്ത് അതുമല്ലെങ്കിൽ സ്ലിറ്റുകളിൽ മാത്രം കര നൽകാം. ക ഫ്താനാണെങ്കിൽ ചിറകുപോലെയുള്ള ഇരുവശങ്ങളിലും ക ര പിടിപ്പിക്കാം. ഇത്തരം ടോപ്പുകൾ ചെയ്യുമ്പോൾ സ്ഥിരം പാറ്റേൺ മാറ്റി അസിമെട്രിക്, ലൂസ് ഫിറ്റ് ടോപ്സ് ട്രൈ ചെയ്യാം. കരയുടെ നിറത്തിനു ചേർന്ന ആഭരണവും അണിയാം.

ടോപ് അപ് ചെയ്യാം, പഴയ ടോപ്

കുറെ അണിഞ്ഞ് ബോറടിച്ച ടോപ്സ് ഉണ്ടെങ്കിൽ ഫാബ്രിക് പെയിന്റ് കൊണ്ടൊരു ഡിസൈൻ നൽകിയാൽ ഫ്രഷ് ലുക്ക് ലഭിക്കും. പഴയ ജീൻസിന്റെ കഷണങ്ങൾ ഉണ്ടെങ്കിൽ ചെറിയ ഓപ്പൺ പോക്കറ്റുകളും കൈകളുടെ വശങ്ങളിൽ പ്ലെയിൻ ബെൽറ്റും (ജീൻസിന്റെ വീതി കുറഞ്ഞ കഷ്ണങ്ങളെടുത്ത് മുകളിൽ വിവിങ് ബട്ടണുകളോ മുത്തുകളോ പിടിപ്പിച്ച്) നൽകാം,

യുണീക് പലാസോയും പിന്നെ, റാപ് എറൗണ്ട് സ്കർട്ടും

അമ്മമാർ ഉടുക്കാതെ വച്ചിരിക്കുന്ന പ്രിന്റഡ് സിൽക് സാരിയുണ്ടെങ്കിൽ അതുകൊണ്ട് ഒരു പലാസോ തയ്ച്ചെടുത്തോളൂ. തികച്ചും വ്യത്യസ്തവും നിങ്ങൾക്കു മാത്രമുള്ള യുനീക് പീസുമായിരിക്കും ഈ പലാസോ. ഞൊറിവുകൾ കൂടുതലിട്ട് തയ്ക്കുന്ന പലാസോയ്ക്ക് പെയർ ചെയ്യാൻ സിംപിൾ പ്ലെയിൻ ടോപ് തിരഞ്ഞെടുക്കാം. പ്രിന്റഡ് സാരികൊണ്ടു തന്നെ റാപ് എറൗണ്ട് സ്കർട്ടും എളുപ്പത്തിൽ തുന്നിയെടുക്കാം, കോട്ടൻ തുണിയിലാണ് റാപ് എറൗണ്ട് സാധാരണയായി കാണുന്നത്. എന്നാൽ സിൽക് റാപ് എറൗണ്ട് പാർട്ടിവെയർ ആയി വരെ ഉപയോഗിക്കാം. പെയർ ചെയ്യാൻ ക്രോപ് ടോപ്പോ, ഡെനിം ഷർട്ടോ മതി.  

കേപ്‌ലെറ്റുകൾ തുന്നാം

ചുരിദാർ ഉപയോഗശൂന്യമായി പോയാലും മനോഹരമായ ദുപ്പട്ട ബാക്കിയാകാറുണ്ട്. ഈ ദുപ്പട്ട ഉപയോഗിച്ച് സിംപിൾകേ‌പ്‌ലെറ്റുകൾ തയ്ക്കാം. ഒരു ദീർഘചതുരാകൃതിയിലുള്ള തുണിയുടെ നടുവിൽ തലയിലൂടെ ഇടാൻ പാകത്തിന് ഒരു ദ്വാരമുണ്ടാക്കി ഫിനിഷ് ചെയ്തെടുക്കുന്നതാണ് കേപ്‌ലെറ്റ് എന്നു സിംപിളായി പറയാം. കേപ്‌ലെറ്റ് ഇഷ്ടമില്ലാത്തവർക്ക് സ്ലീവ്‌ലെസ് ടുണീക് തുന്നിയെടുക്കാം. സ്ലീവ് ലെസ് ധരിക്കാൻ ഇഷ്ടമില്ലാത്തവർ നെറ്റ് മറ്റീരിയൽ കൊണ്ട് സ്ലീവ് നൽകിയാൽ വ്യത്യസ്ത ലുക്കിലുള്ള ടുണീക് ലഭിക്കും.

ഏതിനൊപ്പവും ലെതർ ബെൽറ്റ്

ലെതർ ബെൽറ്റ് പല ഡ്രസ്സുകളുടെയും ലുക്ക് മാറ്റി മറിക്കും. ഫുൾ മാക്സി ഡ്രസ്സ്, ഫുൾ സ്കർട്ട് ഇവ അണിയുമ്പോൾ ഒപ്പമൊരു ലെതർ ബെൽറ്റ് കൂടി അണിഞ്ഞാൽ ട്രെൻഡിയാകാം. മെറ്റാലിക് ഡിസൈൻസ് ഉള്ളതോ മുത്തുകൾകൊണ്ട് അലങ്കരിച്ചതോ വാങ്ങാം.

തോർത്ത് പോലും ട്രെൻഡിയാക്കാം

സ്ഥിരമായി ഉപയോഗിക്കുന്ന തോർത്ത്, നന്നായി പുഴുങ്ങി അലക്കിയെടുത്താൽ അത് പുത്തൻ പോലെയാകും.   ഇതുപയോഗിച്ച് ജീൻസിനൊപ്പം അണിയാൻ ട്രെൻഡി  ഡെയ്‌ലി വെയർ ടോപ്  ത യ്ക്കാം. ‌കുട്ടികൾക്കായാലും ചെറിയ എ ലൈൻ ഫ്രോക് കംഫർട്ടബിൾ ആയിരിക്കും. വിവിധ നിറങ്ങൾ വേണമെന്നുള്ളവർക്ക് വെള്ള തോർത്തിൽ ഇഷ്ടമുള്ള നിറങ്ങൾ ഡൈ ചെയ്തെടുക്കാം.  

നിറങ്ങൾ വാരി വിതറരുത്

കാഷ്വൽ അവസരങ്ങൾക്കായാലും പാർട്ടിക്കായാലും ഒരുപാട് നിറങ്ങളുടെ ബഹളം വരാതെ ശ്രദ്ധിക്കണം. ഡാര്‍ക് ഷേഡ് വസ്ത്രമാണെങ്കിൽ ഒപ്പമണിയുന്ന ആ ക്സിസറീസ് ഇളം നിറത്തിലുള്ളതായിരിക്കണം.

വെയിസ്റ്റ് ബാൻഡ്

പഴയ ഫാഷനിലുള്ള ലൂസ് ഷർട്ടുകളുണ്ടെങ്കിൽ സിംഗിൾ പീസ് ഡ്രസ് ആയി അവയെ മാറ്റാം. അണിഞ്ഞ ശേഷം അരഭാഗത്തായി ഒരു മിക്സ് മാച്ചിങ് ക്ലോത് ബെൽറ്റ് ഉപയോഗിച്ച് ടൈ ചെയ്തിട്ടാൽ ട്രെൻഡിയായി മാറും. ഷർട്ടിന്റെ അടിയിൽ ത്രീഫോർത് ലെങ്ത് ട്രൗസേഴ്സ് അണിഞ്ഞ ശേഷവും ഇത്തരത്തിൽ വെയിസ്റ്റ് ബെൽറ്റ് നൽകാം. വണ്ണം കൂടുതലുള്ളവർ വെയിസ്റ്റ് ബാൻഡ് അണിഞ്ഞാൽ മെലിഞ്ഞു തോന്നും.

കട്ട് പീസുകൾ

കീറിപ്പോയതോ ഇസ്തിരിയിടുമ്പോൾ കരിഞ്ഞു പോയതോ ആയ ഉടുപ്പുകൾ പൂർണമായി ഉപേക്ഷിക്കാതെ അവയിലെ നല്ല കുറച്ചു ഭാഗങ്ങൾ കട്ട് ചെയ്ത് സൂക്ഷിക്കാം, ഒരു പ്ലെയിൻ കുർത്ത ഏറെ കാലം ഇട്ടു മടുത്തു കഴിഞ്ഞാൽ ഈ കട്ട് പീസുകൾ ഉപയോഗിച്ച് ആപ്ലിക് വർക് ചെയ്ത് ഫ്രഷ് ആയി മാറ്റാം. പ്ലെയിൻ സാരികളിലും അരികുകളിലായി കട്ട് പീസുകൾ തുന്നി പിടിപ്പിക്കാം.

ഇനി സാരിയാണ് ഉടുക്കാൻ കഴിയാത്ത രീതിയിൽ കീറിപോയതെങ്കിൽ ആപ്ലിക് വർക്കുകൾക്കു പുറമെ ഈ തുണി ചെറിയ പീസാക്കിയെടുത്ത് മുത്തുകളിൽ ഒട്ടിച്ച് സ്റ്റേറ്റ്മെന്റ് ജ്വല്ലറിയാക്കാം, പ്ലെയിൻ വളകളിലും ചുറ്റിയെടുത്ത് ഉപയോഗപ്രദമാക്കി മാറ്റാം.    

ആർക്കും ഇടാം സിഗരറ്റ് പാന്റ്സ്

ഇപ്പോൾ ഏറ്റവും ട്രെൻഡി ബോട്ടം വെയ റാണ് ബ്ലാക്, ബെയ്ജ് നിറത്തിലുള്ള സിഗരറ്റ് പാന്റ്സ്. ട്രെൻഡ് ഒൗട്ട് ആയതുകൊണ്ട് ഉപയോഗമില്ലാത്ത ബെൽബോട്ടം പാന്റുകളോ ഫോർമൽ പാന്റുകളോ ഉണ്ടെങ്കിൽ ഇവ വെട്ടി സിഗരറ്റ് പാന്റ്സ് ആക്കി മാറ്റിക്കോളൂ. അളവുകൾക്കനുസരിച്ച് എളുപ്പത്തിൽ തയ്ച്ചെടുക്കാനാകും. ആങ്കിൾ ലെങ്തിലും നീ ലെങ്തിലും സിഗരറ്റ് പാന്റുകൾ ട്രെൻഡിയാണ്. ആങ്കിൾ ലെങ്ത് സിഗരറ്റ് പാന്റ് ഏതു പ്രായത്തിലുള്ളവർക്കും  ഇണങ്ങും എന്നതാ ണ് ഹൈലൈറ്റ്.

സ്കാർഫ് വീട്ടിലുണ്ടാക്കാം

മൂന്നോ, നാലോ നിറങ്ങളിലുള്ള സ്കാർഫുകൾ എപ്പോഴും എലഗന്റ് ലുക്ക് നൽകും. ഉപയോഗമില്ലാത്ത സാരിയിൽ നിന്നു പഴയ ദുപ്പട്ടകളിൽ നിന്നുമെല്ലാം സമചതുരത്തിലോ, ദീർഘ ചതുരത്തിലോ പീസുകൾ വെട്ടിയെടുത്ത് അരികുകൾ അടിച്ചെടുത്താൽ അടിപൊളി സ്കാർഫ് ആയി. ജീൻസിനും ടോപ്പിനുമൊപ്പവും കുർത്തിക്കൊപ്പവും സ്കേർട്ടിനും ക്രോപ് ടോപ്പിനുമൊപ്പവും കളർഫുൾ സ്കാർഫ്സ് മാറി മാറി അണിയാം.   

കളയല്ലേ പഴയ ഷ്രഗ്

ചെറിയ അറ്റകുറ്റ പണികൾ കൊണ്ടു തന്നെ പഴയ ഷ്രഗ്ഗിനെ വെറൈറ്റി ഷ്രഗ്ഗാക്കി മാറ്റാം. ഒറ്റ നിറത്തിലുള്ള ഷ്രഗ്ഗുകളില്‍ അജ്രക്, കലംകാരി, ഡിസൈനർ മെറ്റീരിയൽ ഉപയോഗിച്ച് വലിയ ഔട്ട് പോക്കറ്റുകൾ നൽകി നോക്കൂ. സിംപിൾ ലുക്ക് ആഗ്രഹിക്കുന്നവർക്ക് സൈഡിൽ കളർഫുൾ പൈപ്പിങ് മാത്രം നൽകിയാൽ മതിയല്ലോ.

എപ്പോഴും വേണ്ട ഹീൽസ്

ഡ്രസ്സിങ്ങിനൊപ്പം തന്നെ ചെരിപ്പിലും ശ്രദ്ധ നൽകണം. പാർട്ടികളിൽ അണിയാൻ ഒന്നോ രണ്ടോ ഹീൽസ് (പോയിന്റഡ്, വെഡ്ജസ്, ബ്ലോക് ഹീൽസ്) വാർഡ്രോബിൽ ഉണ്ടായിരിക്കണം. ഒപ്പം  ഒന്നോ രണ്ടോ സിംപിൾ ഫ്ലാറ്റ്സും കരുതാം. ജീൻസിനും ടോപ്പിനുമൊപ്പം  സിംപിൾ ഫ്ലാറ്റ്സ് അണിയുന്നത് എലഗന്റ് ലുക് തരും. പല നിറമുള്ള മുത്തുകളും അലങ്കാരങ്ങളും വച്ച ഫംകി ടൈപ് ചെരിപ്പും ഭംഗിയാണ്.  

ഡെനിം ജാക്കറ്റ്

ഏതു സാധാരണ ഡ്രസ്സും എലഗന്റാക്കി മാറ്റാൻ ഡെനിം ജാക്കറ്റ് മ തി. ഉടുപ്പണിയുമ്പോഴും, സിംഗിൾ പീസ് ഡ്രസ് അണിയുമ്പോഴും സ്ലീവ്‌ലെസ് ടോപ്പണിയുമ്പോഴും ഒരു ഡെനിം ജാക്കറ്റ് കൂടി അണിഞ്ഞാൽ ഫ്രഷ്നസ് ലഭിക്കും. ഒരേ ഡ്രസ് തന്നെ ഇട്ട് മടുക്കുമ്പോൾ വെറൈറ്റി ഡെനിം ജാക്കറ്റ് പരീക്ഷിക്കാം.

ടോൺ ജീൻസ് റെഡി

നൂലിഴകൾ വിട്ടു നിൽക്കുന്ന ലുക്ക് നൽകും ട്രെൻഡി ടോൺ ജീൻസ് സ്വയം ഉണ്ടാക്കിയെടുക്കാം. പഴയ ജീൻസെടുത്ത് വേണ്ട ഭാഗം പെൻസിൽ വച്ച് മാർക് ചെയ്യുക. ഇനി ആ ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരച്ച് മയപ്പെടുത്തുക. ശേഷം ഒരു കത്തിയോ, കത്രികയോ ഉപയോഗിച്ച് ചെറിയ തുളകൾ നൽകി ആവശ്യാനുസരണം വിടർത്തിയെടുക്കാം. ശരീരഭാഗം പുറത്തു കാണേണ്ട എന്നുള്ളവർക്ക്  ഉൾഭാഗത്തെ നൂലിഴകൾ പരസ്പരം വിട്ടു പോകാതെ ശ്രദ്ധിച്ച് വിടർത്തിയെടുക്കാം.

ഔട്ട് ഓഫ് ഫാഷനായ ജീൻസുകളുടെ അടിവശം  മടക്കി കൃത്യമായ വീതിയിൽ നീളത്തിൽ തുന്നിയെടുക്കുക. ഇവയുടെ അരിക് വശങ്ങളിലായി സ്റ്റഡ്സ് പിടിപ്പിക്കാം. ഗ്ലൂ ഉപയോഗിച്ച് ഘടിപ്പിക്കാൻ കഴിയുന്ന സ്റ്റഡ്സ് വിപണികളിൽ ലഭ്യമാണ്. ഒട്ടിക്കാ ൻ കഴിയുന്ന മുത്തുകൾ ഉപയോഗിച്ചും ജീൻസ് മനോഹരമാക്കി മാറ്റാം.

അണിയാം ലെയറുകൾ

ഡ്രസ്സിൽ വ്യത്യസ്ത ലെയറുകൾ നൽകുന്നത് അതിന്റെ  ലുക്ക് വ്യത്യസ്തമാക്കും. ഇത്തരം  ലെയർ നൽകാൻ സഹായിക്കുന്നവയാണ് കാർഡിഗനും ഫുൾ ഷ്രഗും സ്‌റ്റോളുകളുമെല്ലാം. ഇവയുടെ എ ല്ലാം ഒരു പീസ് വീതം എല്ലാവരുടേയും വാർഡ്രോബിൽ ഉണ്ടെങ്കിൽ  പെട്ടെന്ന് തന്നെ ട്രെൻഡ് മേക്കറാകാം.

വിവരങ്ങൾക്കു കടപ്പാട്: സ്റ്റെഫി സേവ്യർ ഫിലിം കോസ്റ്റ്യൂം ഡിസൈനർ, ലിന്റ ജീത്തു ജോസഫ് ഫിലിം കോസ്റ്റ്യൂം ഡിസൈനർ

Tags:
  • Fashion Tips
  • Latest Fashion
  • Fashion