Tuesday 21 July 2020 03:37 PM IST : By സ്വന്തം ലേഖകൻ

മാസ്കും സ്കാർഫും പ്രണയത്തിൽ.. മാർഫ്, ബാന്ദനാ അങ്ങനെ അറിയപ്പെടുന്നത് പല പേരുകളിൽ

scarf

ജീവിതത്തിന്റെ ഭാഗമായി മാസ്കുകൾ മാറിയതോടെ.. സ്റ്റൈലുകളും ട്രെൻഡുകളും മാസ്കിൽ പലതു വന്നു. ഇപ്പോഴിതാ മനസുകൾ കീഴടക്കി മാസ്ക്-സ്കാർഫും. കർച്ചീഫോ സ്കാർഫോ മാസ്കിനു പകരം, മൂക്കും വായും മറച്ചു കെട്ടുന്നത് പലർക്കും ശീലമാണ്. ഇത് കണ്ടിട്ടാകണം, മാസ്കിനെ പോലെ ഇയർ ബാൻഡും, സ്കാർഫിനെ പോലെ സ്വാതന്ത്ര്യവും തരുന്ന മാർഫുകൾക്ക് ഡിസൈനർമാർ രൂപം നൽകിയത്.

mar

സ്കാർഫിൽ ലഭ്യമായ എല്ലാ ഡിസൈനുകളിലും, മാർഫുകളുണ്ട്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മാർഫിന് ആരാധകരാണ്. ഉടുപ്പിനൊപ്പം ഞൊറിവിൽ വിടർന്നു.. ഭംഗിയാകാനും, സ്റ്റൈലായി ചേർന്നു നിൽക്കാനും.. ഒപ്പം ആരോഗ്യത്തിന് സംരക്ഷണമാകാനും മാർഫുകൾക്കാകും.

Tags:
  • Fashion