Saturday 19 October 2019 02:59 PM IST : By സ്വന്തം ലേഖകൻ

സാരിക്കൊപ്പം ബ്ലൗസ് തന്നെ അണിയണമെന്നുണ്ടോ? അറിയാം പുതു പുത്തൻ ട്രെൻഡ്‌സ്...

fashion88766543nn

‘പെൺകുട്ടികൾ എത്രയൊക്കെ മോഡേൺ ആണെന്നു പറഞ്ഞാലും സാരിയുടുത്താൽ ഒരു പ്രത്യേക ഭംഗിയാ...’ ഡയലോഗിനൊപ്പം സാരിയുടുത്ത് അലസമായി നടന്നു വരുന്ന പെൺകുട്ടി. ചില ടിക് ടോക് വിഡിയോസ് കാണുമ്പോൾ ഏതു പെണ്ണും മോഹിക്കും സാരിയുടുത്തൊന്നു തിളങ്ങാൻ...

∙ കനം കുറഞ്ഞ ജോർജറ്റ്, ഷിഫോൺ സാരി അണിയുമ്പോൾ സാരി ബെൽറ്റ് കൂടി അണിഞ്ഞാൽ കിടിലൻ ബോഡി ഫിഗർ സ്വന്തമാക്കാം. സ്ലീവ് ലെസ് അല്ലെങ്കിൽ ഫുൾ സ്ലീവ് ബ്ലൗസ് ആണ് ഈ സ്റ്റൈലിന് ഇണങ്ങുക. അധികം വീതിയില്ലാത്ത ബെൽറ്റ് തിരഞ്ഞെടുക്കാം. ‌

∙ സാരിക്കൊപ്പം ബ്ലൗസ് തന്നെ അണിയണമെന്നുണ്ടോ? ലൂസ് ടോപ്, കോളർ ഷർട്ട് തുടങ്ങി ഓപ്‍ഷൻസ് നിരവധിയാണ്. കോളർ ഷർട്ട് അണിഞ്ഞ് താഴ്‌വശത്തെ രണ്ടോ മൂന്നോ ബട്ടൻസ് അഴിച്ചിടണം. ഇനി രണ്ടു വശവും  ചേർത്ത് ഒരു കെട്ടുമിടുക. സാരി പ്ലീറ്റ്സിന് അധികം വീതി വേണ്ട. സാരിയുടെ അതേ മെറ്റീരിയലിലുള്ള  ഷർട്ട് തന്നെ തിരഞ്ഞെടുക്കുന്നതാണ് സ്റ്റൈൽ. പ്രിന്റ്ഡ് സാരിക്കൊപ്പം കാഷ്വൽ ഫീൽ ന ൽകുന്ന പ്ലെയ്ൻ കളർ ഷർട്ട് അണിയുന്നതാണ് ഇപ്പോൾ ഇൻ.

∙ കുർത്തിക്കൊപ്പവും ടോപ്പിനൊപ്പവും തിളങ്ങിനിന്ന കുഞ്ഞൻ ഷ്രഗ്സ് ഔട്ട് ആയെങ്കിലും സാരിക്കൊപ്പം ലോങ് ഷ്രഗ്സ് അണിയുന്നത് ട്രെൻഡാണ്. പാർട്ടിവെയർ ആയി അണിയാൻ സൂപ്പർ കോംബോ ആണിത്.

∙ എലഗൻസ് വിട്ടൊരു കളി അന്നും ഇന്നും സാരിക്കില്ല. പേസ്റ്റൽ ഷേഡ്സിൽ കൂടുതൽ പ്രൗഢിയിലാണ് ഇപ്പോൾ സാരിക ൾ. ഗോൾഡ്, കോപ്പർ, സിൽവർ പോലുള്ള മെറ്റാലിക് ഷേഡ്സിൽ നേർത്ത വരകളും പ്രിന്റുകളും സ്റ്റൈൽ ആണ്. ഇരുണ്ട നിറമുള്ളവർക്കും വെളുത്തവർക്കും ഒരുപോലെ ചേരുമെന്നതാണ് പേസ്റ്റൽ ഷേഡ്സിന്റെ പ്ലസ് പോയിന്റ്.

∙ ബ്രൈറ്റ് കോൺട്രാസ്റ്റ് നിറങ്ങളിൽ സാരിയും ബ്ലൗസും അണിയുന്ന രീതി മാറിത്തുടങ്ങി. ഒരേ നിറത്തിൽ അണിയുന്നതാണ് ട്രെൻഡ്. അതിൽതന്നെ ഓരോരുത്തരുടെയും ശരീരാകൃതി അനുസരിച്ച് മാറ്റം വരുത്താം. അപ്പർബോഡിക്ക് വണ്ണം കൂടുതലുള്ളവർ ബ്ലൗസിൽ അലങ്കാരപ്പണികൾ അധികം ചെയ്യേണ്ട. നല്ല വീതിയിൽ ബോർഡറുള്ള സാരിയെടുക്കാം. നെഞ്ചുവിരിവും തോൾവീതിയും  കുറഞ്ഞവർക്ക്  നേർത്ത ബോ ർഡറുള്ള സാരിക്കൊപ്പം വർക്കുള്ള ബ്ലൗസ് അണിയാം.

Tags:
  • Fashion
  • Trends