Friday 03 June 2022 02:58 PM IST : By സ്വന്തം ലേഖകൻ

ഇനി ഇത്തിരി ‘ഓവർ’ ആകാം; ബോഡി ഫിറ്റ് അല്ല, ഓവർസൈസ് വസ്ത്രങ്ങളാണ് പുതിയ ട്രെൻഡ്

loose-trends

ഓവർ സൈസ്ഡ് ഷർട്, പാന്റ്സ്, ജാക്കറ്റ്സ്, ടീഷർട്സ്, ഫ്ലെയർ അധികമുള്ള ഡ്രസ്സസ്, സ്വറ്റർ... ഇങ്ങനെ ഏതു വസ്ത്രത്തിലും ബിഗ് ഫാഷൻ ട്രെൻഡാണ് ഓവർസൈസ്.

∙ ഓവർസൈസ്ഡ് ആയി വാങ്ങണമെന്നില്ല. ലേഡീസ് വെയറിനു പകരം മെൻസ് വെയർ ഷർട്, ടീഷർട് എന്നിവ തിരഞ്ഞെടുത്താൽ മതി. ഓവർസൈസ് ട്രെൻഡി ലുക്ക് സ്വന്തമാക്കാം. അച്ഛന്റെയോ സഹോദരന്റെയോ ഡെനിം ജീൻസും ടീഷർട്ടും അണിഞ്ഞ് സ്റ്റൈലായി നടക്കാം.

∙ തോളിൽ നിന്ന്  മൂന്ന് ഇഞ്ച് താഴെയായി വേണം വസ്ത്രത്തിന്റെ ഷോൾഡർ വരാൻ. ഇത്തരത്തിലാണ് ബ്രാൻഡുകൾ ഓവർസൈസ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നതും.

loose-teegbhbn കടപ്പാട്: അർജുൻ വാസുദേവ്, ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്, എജ്യുക്കേറ്റർ, നിഫ്റ്റ്, കണ്ണൂർ

∙ മിക്ക ബ്രാൻഡുകളും അവരുടെ ഓവർസൈസ് വസ്ത്രങ്ങൾ തിരിച്ചറിയാൻ ചില ചിഹ്നങ്ങൾ നൽകാറുണ്ട്. ഉദാഹരണത്തിന് സാറാ എന്ന ബ്രാൻഡിന്റെ ചിഹ്നം കറുത്ത വൃത്തമാണ്.

∙ ലൂസ് ഫിറ്റഡ് പാന്റ്സ് ഇടുമ്പോൾ ഷോർട് ഓവർസൈസ് ടോപ് ആയിരിക്കും നല്ലത്. എന്നാൽ ലോങ് ഓവർസൈസ് ടോപ് ഇടുമ്പോൾ സ്കിന്നി ഡെനിം വേണം. ഓവർസൈസ്ഡ് ടീഷർട്ടിനൊപ്പം സ്കർട്ടോ ഡെനിം ഷോർട്സോ നന്നായിരിക്കും.

കടപ്പാട് : അർജുൻ വാസുദേവ്, ഫാഷൻ ഡിസൈനർ/ സ്റ്റൈലിസ്റ്റ്, എജ്യുക്കേറ്റർ, നിഫ്റ്റ്, കണ്ണൂർ

Tags:
  • Fashion
  • Trends