Saturday 12 November 2022 11:45 AM IST : By സ്വന്തം ലേഖകൻ

കാൻസർ ബാധിച്ച യുവതിക്കു മൂക്ക് നഷ്ടമായി; കൈത്തണ്ടയിൽ മൂക്ക് വളർത്തി മുഖത്തേക്കു മാറ്റി നൂതന ചികിത്സ, വിജയകരമെന്ന് ഡോക്ടര്‍മാര്‍

nose-canccc4456

മൂക്ക് നഷ്ടമായ യുവതിയ്ക്കു തിരികെ ലഭിച്ച അപൂര്‍വ കഥയാണ് ആരോഗ്യ മേഖലയില്‍ നിന്നു വരുന്നത്. ഫ്രാൻസിലാണ് മെഡിക്കല്‍ മിറാക്കിള്‍ നടന്നത്. കാൻസർ ചികിത്സയെ തുടർന്ന് മൂക്കിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ട യുവതിയ്ക്കാണ് മൂക്ക് തിരികെ ലഭിച്ചത്. നേസൽ കാവിറ്റി കാൻസർ ബാധിച്ച യുവതിയ്ക്ക് റേഡിയോ തെറാപ്പിയും കീമോതെറാപ്പിയും ചെയ്തതിനെ തുടർന്നാണ് മൂക്ക് നഷ്ടമായത്. 

പിന്നീട് കൈത്തണ്ടയിൽ മൂക്ക് വളർത്തി മുഖത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. തരുണാസ്ഥി മാറ്റിസ്ഥാപിക്കുന്നതിനായി ത്രീഡി പ്രിന്റ് ചെയ്ത ബയോ മെറ്റീരിയലിൽ നിന്ന് ഒരു ഇഷ്‌ടാനുസൃത മൂക്ക് നിർമ്മിക്കുകയും അത് യുവതിയുടെ കൈത്തണ്ടയിൽ ഘടിപ്പിക്കുകയും ചെയ്തു. 

രണ്ടു മാസത്തോളം സമയമെടുത്തു മൂക്ക് വളരാൻ. നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അകത്തെ അസ്ഥികളും മറ്റും പുനർനിർമിച്ചത്. ആശുപത്രി അധികൃതർ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. രോഗി സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

Tags:
  • Spotlight