Thursday 21 February 2019 03:39 PM IST : By സ്വന്തം ലേഖകൻ

കെമിക്കൽ ബ്ലീച്ചുകൾ വേണ്ടേ വേണ്ട; വീട്ടിലൊരുക്കാം സൗന്ദര്യക്കൂട്ടുകൾ; ടിപ്സ്

bleach

കെമിക്കലുകൾ അടങ്ങിയ ബ്ലീച്ചുകളെക്കാൾ നല്ലതാണ് വീട്ടിൽ തന്നെ ബ്ലീച്ച് െചയ്യുന്നത്.

∙ നാരങ്ങാനീര്, തക്കാളി പേസ്റ്റ്, മുൾട്ടാണി മിട്ടി എന്നിവ ചേർത്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടുക. എണ്ണമയമുള്ളവർക്ക് നല്ലത്.

∙ പാൽപാട, ഒാട്സ് െപാടിച്ചത്, കാരറ്റ് ജ്യൂസ് എന്നിവ േചർത്തുണ്ടാക്കിയ പായ്ക്ക് വരണ്ട ചർമമുള്ളവർക്ക് ഉത്തമം.

∙ തൈര്, മുൾട്ടാണി മിട്ടി, വെള്ളരിക്ക അരച്ചത് ഇവ േചർത്തുള്ള പായ്ക്ക് സാധാരണ ചർമമുള്ളവർക്ക് നല്ലത്.

∙ ആദ്യം മുഖം, കഴുത്ത്, കൈകൾ എന്നിവ നന്നായി കഴുകിയശേഷം പുരട്ടണം. 20 മിനിറ്റ് കഴിഞ്ഞ് വിരലുകളുെട അറ്റം നനച്ച്, ലളിതമായി മസാജ് െചയ്തശേഷം കഴുകി കളയുക.

വിവരങ്ങൾക്ക് കടപ്പാട്;
േഡാ. റീമ പത്മകുമാർ,  തിരുവനന്തപുരം