Wednesday 23 January 2019 11:04 AM IST : By സ്വന്തം ലേഖകൻ

വെയിലത്ത് പുറത്തിറങ്ങിയാൽ മുഖത്ത് കരുവാളിപ്പ്; സിമ്പിൾ പൊടിക്കൈകൾ അ‍ഞ്ചുവിധം

skin-care

െവയിലത്ത് പുറത്തിറങ്ങിക്കഴിഞ്ഞാൽ പിന്നെ മുഖമാകെ കരുവാളിച്ച് പോകും. കരുവാളിപ്പ് മാറ്റാൻ വീട്ടിൽ െചയ്യാവുന്ന െപാടിക്കൈകൾ.

∙ തൈരും ശുദ്ധമായ ചന്ദനപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലും കൈകളിലും പുരട്ടി, ഉണങ്ങിയശേഷം കഴുകിക്കളയുക.

∙ ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ഒലിവ് എണ്ണ, ചൈന ക്ലേ എന്നിവ േയാജിപ്പിച്ച് പുരട്ടുക.

∙ വെള്ളരിക്ക, തക്കാളി, കാരറ്റ് എന്നിവ അരച്ചെടുത്ത് പാൽപാടയുമായി േയാജിപ്പിച്ച് ദിവസവും പുരട്ടുക.

∙ ഒാട്സ് െപാടിച്ചു പാലിൽ കലക്കി മുഖത്ത് ദിവസവും പുരട്ടുന്നത് വരണ്ട ചർമമുള്ളവർക്ക് ഉത്തമം.

∙ ഉരുളക്കിഴങ്ങ് അരച്ചത് അഞ്ച് തുള്ളി നാരങ്ങാ നീര്, പാൽ എന്നിവ േചർത്ത് പുരട്ടുക.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. റീമ പത്മകുമാർ,  തിരുവനന്തപുരം