Wednesday 11 March 2020 11:54 AM IST : By സ്വന്തം ലേഖകൻ

ആട്ടിൻ പാൽ മുതൽ ഓട്സ് വരെ! പ്രകൃതിദത്ത സൗന്ദര്യത്തിന് ഇനി പുതിയ കൂട്ടുകൾ: ഗ്രീൻ മിൽക്ക് സോപ്പുകൾ വിപണിയിൽ

s1

നിലവാരമുള്ള ഹെർബൽ ഉൽപന്നങ്ങൾ കുറഞ്ഞ ചെലവിൽ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്നതാണ് ഗ്രീൻ മിൽക്കിന്റെ പ്രധാന ലക്ഷ്യം. പ്രകൃതിദത്തവും ഹെര്‍ബലുമായ ഗ്രീൻ മിൽക്കിന്റെ പാക്കേജിങ്, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ളതാണ്. നാല് പതിറ്റാണ്ടു പാരമ്പര്യമുള്ള ‘ഫാർമാ ഹൗസ് അപെക്സി’ൽ നിന്നാണ് ഗ്രീൻ മിൽക്ക് എന്ന പ്രോഡക്ട് എത്തുന്നത്.

പരമ്പരാഗത മൂല്യങ്ങളുള്ള ഹെർബൽ മരുന്നുകൾ ഉപയോഗിച്ച്, പുതിയ കാലത്തു നേരിടേണ്ടി വരുന്ന രോഗബാധകളിൽ നിന്നു രക്ഷനേടി തരുക എന്നതാണ് ‘ഗ്രീൻ മിൽക്കി’ന്റെ പ്രധാന ലക്ഷ്യം.

ശരിയായ പഠനവും വളർച്ചയും നവീന മാർഗങ്ങള്‍ പരീക്ഷിച്ചുള്ള ഉല്‍പാദനവും ഉപയോഗിച്ചു നിലവാരമുള്ള ഹെർബൽ ഔഷധങ്ങൾ ഉണ്ടാക്കാനാണ് ഗ്രീൻ മിൽക്ക് ശ്രദ്ധിക്കുന്നത്. പരമ്പരാഗത മികവുള്ള ഇന്ത്യൻ ഔഷധങ്ങളും പുതിയ മരുന്നുകളും ഒത്തൊരുമിച്ചുകൊണ്ടുപോകുന്നൊരു രീതിയാണ് ഗ്രീൻ മിൽക്ക് രൂപപ്പെടുത്തിയെടുക്കുന്നത്.

നമ്മുടെ പ്രോഡക്ടുകൾ ക്ലിനിക്കലി പരിശോധിച്ചതും പരീക്ഷിച്ചതും പരമ്പരാഗത ഔഷധരീതികൾ അവലംബിച്ചതും ശരീരത്തിന് അപകടമുണ്ടാക്കുന്ന മെറ്റൽ ഉപയോഗിക്കാത്തതും കൃത്യമായ സത്തുകളിൽ നിന്നുള്ളവയും ഫലപ്രാപ്തി ഉറപ്പുനൽകുന്നവയുമാണ്.

ഗ്രീൻ മിൽക്ക് കൺസെപ്റ്റ് നിലവാരമുള്ളതും ക്ലിനിക്കലി തെളിയിക്കപ്പെട്ടതുമായ ഹെർബൽ ഉല്‍പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണു ശ്രമിക്കുന്നത്. ഉപയോക്താക്കളുടെ പ്രയോജനങ്ങൾക്കു ഞങ്ങൾ മുൻഗണനകൊടുക്കുന്നതു കൊണ്ടു തന്നെ ഗ്രീൻ മിൽക്കിന്റെ ബിസിനസ്സും ഉപഭോക്താക്കളുടെ ഗുണമേന്മയും സേവനവും ലക്ഷ്യം വച്ചിട്ടുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്ത സമീപനത്തോടെ പ്രൊഡക്‌ഷന്റെയും വിതരണത്തിന്റെയും ഓരോ ഘട്ടത്തിലും മികച്ച ഗുണമേന്മ ഉറപ്പുവരുത്തുകയാണ് ഗ്രീൻ മിൽക്കിന്റെ ബിസിനസ് ലക്ഷ്യങ്ങൾ.

അപെക്സ് ലബോറട്ടറിയുടെ പുതിയ വിഭാഗങ്ങൾ ഹെൽബൽ കൺസ്യൂമർ കെയർ പ്രോഡക്ടുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഹാൻഡ് മെയ്ഡ് ട്രാൻസ്പരന്റ് സോപ്പ്, മഞ്ഞൾ, എണ്ണ, സിന്തറ്റിക് ഉൽപന്നങ്ങളോ പ്ലാസ്റ്റിക്കോ ഇല്ലാത്ത പ്രകൃതിദത്തമായ പായ്ക്കിങ്ങുമാണ് ഇവരുടെ പ്രധാന പ്രത്യേകത. എല്ലാ വലിയ സൂപ്പർമാർക്കറ്റിലും കോസ്മെറ്റിക്ക് കടകളിലും ബ്യൂട്ടി പാര്‍ലറിലും ഈ സോപ്പുകൾ ലഭ്യമാണ്.

എട്ട് തരം സോപ്പുകളുടെ വേരിയേഷനുകളാണ് ഉള്ളത്.

കുങ്കുമവും മഞ്ഞളും ചേർന്ന സോപ്പുകൾ

1

മഞ്ഞളിന്റെയും ചന്ദനത്തിന്റെയും മിശ്രിതം ചർമത്തിന് അഴകും സൗന്ദര്യവും വർധിപ്പിക്കുന്നു. ചർമത്തെ മൃദുലവും ഈർപ്പമുള്ളതുമാക്കി നിർത്തുന്നു.

മഞ്ഞളും ചന്ദനവും ചേർന്ന സോപ്പ്

2

പരമ്പരാഗത ചേരുവകള്‍ക്കൊപ്പം ചന്ദനത്തിന്റെയും മഞ്ഞളിന്റെയും എണ്ണയും ചേരുമ്പോൾ ചർമം മൃദുലവും മനോഹരവുമാകും. ചന്ദനത്തിന്റെ എണ്ണയോടൊപ്പം മഞ്ഞളിന്റെ എണ്ണ കൂടി ചേരുമ്പോൾ ചർമത്തിന് കൂടുതൽ തിളക്കം ലഭിക്കുന്നു.

മഞ്ഞൾ സോപ്പ്

3

കാലങ്ങളായി മഞ്ഞൾ സൗന്ദര്യത്തിനായി ഉപയോഗിക്കുകയാണ്. ശരീരത്തെ ശുദ്ധീകരിക്കാനും ചർമത്തിന് അഴകും ഭംഗിയും നല്‍കാനുമുള്ള കഴിവ് മഞ്ഞളിനുണ്ട്. മഞ്ഞൾ ബാക്ടീരിയകളെ നശീകരിക്കുന്ന വസ്തുവായതുകൊണ്ട് ചർമത്തെ കൂടുതൽ മികവുറ്റതും ഈർപ്പമുള്ളതുമാക്കി നിർത്തും.

വേപ്പിലയും തുളസിയും ചേർന്ന സോപ്പ്

4

വേപ്പിന്റെയും തുളസിയുടെയും ഗുണം അവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ്. അവ ചർമത്തിന്റെ സെല്ലുകളെ ശക്തിയുള്ളതാക്കുകയും ചുളിവുകൾ നികത്തി ചുറുചുറുക്കുള്ളതാക്കി മാറ്റുകയും ചെയ്യും.

ചന്ദനത്തിന്റെ സോപ്പ്

5

ചന്ദനമുപയോഗിച്ചുള്ള കുളി സ്ഥിരമാക്കുമ്പോൾ ശരീരം പെട്ടെന്ന് പ്രായമാകുന്നത് തടയുകയും സോപ്പിലെ പ്രകൃതിദത്ത വസ്തുക്കളുടെ ഗുണം കൊണ്ട് ചർമം മൃദുലവും സൂര്യപ്രകാശംകൊണ്ട് ഉണ്ടാകുന്ന കരുവാളിപ്പില്‍ നിന്ന് രക്ഷനേടുകയും ചെയ്യും.

ആട്ടിൻ പാൽ സോപ്പ്

6

ചർമത്തിൽ സ്വാഭാവികമായ ഈർപ്പമുണ്ടാക്കാനും ഇരുളിമ അകറ്റാനും ഈ സോപ്പ് സഹായിക്കും. ചർമത്തെ മൃദുവാക്കുന്നതിനൊപ്പം ആട്ടിൻ പാലിൽ അടങ്ങിയിരിക്കുന്ന െെവറ്റമിൻ, മിനറൽസ്, ലിപിഡ്സ്, പ്രോട്ടീൻ, ആൽഫാ ഹൗഡ്രോക്സിൽ ആസിഡ് എന്നിവ ചർമത്തിന്റെ തെളിച്ചം കൂട്ടുകയും ചെയ്യും.

ഓട്സും തേനും ചേർന്ന സോപ്പ്

7

ശരീരത്തിന്റെ അഴുക്കുകളെ പുറന്തള്ളാനുള്ള പ്രത്യേകതയാണ് ഓട്സിന്റെയും തേനിന്റെയും മിശ്രിതമായ ഈ സോപ്പിനുള്ളത്. ശരീരത്തെ നീര് വീക്കത്തിൽ നിന്നും മറ്റ് പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കുന്നതിനൊപ്പം ഈർപ്പം നിലനിർത്തുകയും ചർമത്തിലെ ജീവനില്ലാത്ത കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ പ്രായ ലക്ഷണവും മുഖത്തെ ചുളിവുകളും അകറ്റുകയും ചര്‍മത്തെ സുന്ദരമാക്കുകയും ചെയ്യും.

കുങ്കുമപ്പൂ സോപ്പ്

9

മുഖത്തിന്റെ തിളക്കം വർധിപ്പിക്കും. ചർമത്തിന്റെ ജലാംശം ഏറെ നേരത്തേക്കു നിലനിർത്തും. ചർമത്തിന് ഉണർവും പോഷണവും നൽകും.

ലക്ഷ്വറി ഹെര്‍ബൽ സോപ്പ് Ð 5 സോപ്പുകളുടെ കോംബോ വാല്യൂ പായ്ക്ക്

8

മഞ്ഞൾ സോപ്പ്

മഞ്ഞളും കുങ്കുമവും ചേർന്ന സോപ്പ്

മഞ്ഞളും ചന്ദവും ചേർന്ന സോപ്പ്

ചന്ദനത്തിന്റെ സോപ്പ്

വേപ്പും തുളസിയും ചേർന്ന സോപ്പ്