Wednesday 04 April 2018 04:17 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു തടയാൻ ശ്രദ്ധിക്കാം ഈ എട്ട് കാര്യങ്ങൾ

pimples-care-beauty2

കൗമാരത്തിലെ പ്രധാന സൗന്ദര്യ പ്രശ്നമാണു മുഖക്കുരു. കുറച്ചു കാലം കഴിയുമ്പോൾ മുഖക്കുരു മാറുെമങ്കിലും കൗമാരത്തിൽ ചർമം വേണ്ടതു പോലെ സംരക്ഷിച്ചില്ലെങ്കിൽ മുഖത്തെ പാടുകളും െചറിയ കുഴികളും ഭംഗി നഷ്ടപ്പെടുത്തും. ചർമം വൃത്തിയായി സൂക്ഷിക്കുകയും  എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭ ക്ഷണം ഒഴിവാക്കുകയും  ചെയ്താൽ മുഖക്കുരുവിനെ അകറ്റി നിർത്താം. മുഖക്കുരു ഇല്ലാതാകാനും പ്രതിരോധിക്കാനും ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

ചർമത്തിനു വേണം കരുതൽ

1. ഹെയർ കണ്ടീഷനറുകളും മുഖക്കുരുവും തമ്മിൽ ബന്ധമുണ്ട് എന്ന് വിദഗ്ധർ പറയുന്നു. െഹയർ കണ്ടീഷനറുകളിലുള്ള മോയ്സ്ചറൈസിങ് ഘടകങ്ങൾ തങ്ങി നിന്നാൽ ചർമത്തിൽ കുരുക്കൾ പൊങ്ങും. ചർമവുമായി നേരിട്ട് ബന്ധമില്ലാത്ത വിധത്തിൽ വേണം ഹെയർ കണ്ടീഷനറുകൾ പുരട്ടാൻ. കണ്ടീഷനർ കഴുകാറാകും വരെ മുടി ഉയർത്തി ക്ലിപ് ചെയ്തു വച്ചോളൂ. മുടി കഴുകിയ ശേഷം വീര്യം കുറഞ്ഞ ഫെയ്സ് വാഷ് കൊണ്ട് മുഖം കഴുകണം. തല കഴുകിയതിനു ശേഷം മുഖം കഴുകുന്നതു ശീലമാക്കുക. ഇല്ലെങ്കിൽ മുടിയിലെ എണ്ണയും അഴുക്കും  കണ്ടീഷനറും  മുഖത്തേക്കു വ്യാപിച്ചു ചർമത്തിലെ സുഷിരങ്ങൾ അടയും. ഇത് മുഖക്കുരുവിന് ഇടയാക്കും.

2. മുഖക്കുരുവും എണ്ണമയമുള്ള ചർമവുമുള്ളവർ ക്രീം ക്ലെൻസറുകൾക്കു പകരം ജെൽ ക്ലെൻസറുകൾ ഉപയോഗിക്കുക.  വിരലുകൾ ഉപയോഗിച്ച് വളരെ മൃദുവായി ക്ലെൻസറുകൾ വൃത്താകൃതിയിൽ മുഖത്തു പുരട്ടിയതിനു ശേഷം കഴുകണം.  

3. ഇടയ്ക്കിടെ മുഖത്തു കൈ കൊണ്ട് സ്പർശിക്കുന്ന സ്വഭാവം ഒഴിവാക്കുക. കൈകളിൽ അണുക്കളും എണ്ണയും അഴുക്കും ഉണ്ടാകും. കൈകൾ മുഖത്തു സ്പർശിക്കുമ്പോൾ ചർമത്തിലേക്ക് അണുക്കൾ കയറിക്കൂടുകയും മുഖക്കുരുവായി മാറുകയും ചെയ്യും. അതുകൊണ്ട് കൈകളെ ഇനി അതിന്റെ പാട്ടിന് വിട്ടേക്കൂ.  

4. സെൽഫോൺ സൂക്ഷിച്ചു നോക്കൂ. വൃത്തിയില്ല എന്നു തോന്നുന്നുണ്ടോ? എങ്കിൽ സെൽഫോണും മുഖക്കുരുവിന് ഇടയാക്കിയേക്കാം. കൈകളിൽ നിന്ന് സെൽഫോണിലെത്തിയ എണ്ണമയവും അഴുക്കും ഫോൺ ചെവിയോടു ചേർത്തു പിടിക്കുമ്പോൾ കവിളിൽ പടരും. ആന്റി ബാക്ടീരിയൽ വൈപ്സ് കൊണ്ട് ഫോൺ ഇടയ്ക്കിടെ വൃത്തിയാക്കിക്കോളൂ. അല്ലെങ്കിൽ ഫോണുമായുള്ള ചർമത്തിന്റെ സമ്പർക്കം ഒഴിവാക്കാൻ ഇയർ ഫോൺ ഉപയോഗിച്ച് സംസാരിക്കുന്നത് ശീലമാക്കൂ.

5. ടോണർ, സ്പോട്ട് ട്രീറ്റ്മെന്റ്, സീറം.. ഇവ ഉപയോഗിക്കുന്നവർ സാലിസിലിക് ആസിഡും ബെൻസോയിൽ പെറോക്സൈഡും അടങ്ങിയ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് രണ്ടും മുഖക്കുരുവിനെ പ്രതിരോധിക്കാൻ കഴിവുള്ളവയാണ്. ഓേരാരുത്തരുടെയും ചർമത്തിന്റെ സ്വഭാവത്തിനു ചേരുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഓർമിക്കുക.

6. മുഖക്കുരു ഉള്ളവർ എക്സ്ഫോളിയേറ്റിങ് സ്ക്രബുകൾ ഉപയോഗിച്ചാൽ ചർമത്തിന് അസ്വസ്ഥതകള്‍ ഉണ്ടാകാം. അതുകൊണ്ട് സ്ക്രബുകൾക്കു പകരം വീര്യം കുറഞ്ഞ, മൃദുവായ എക്സ്ഫോളിയേറ്റിങ് പാഡുകൾ ഉപയോഗിക്കുന്നതാണു നല്ലത്.

7. മുഖക്കുരു പൊട്ടിക്കുന്നതു പലരുടെയും ശീലമാണ്. മുഖക്കുരു െപാട്ടിക്കുന്നതു മുഖത്തു കറുത്ത പാടും കുഴിയും ഉണ്ടാകാൻ ഇടയാക്കും. മുഖക്കുരു പൊട്ടിക്കാനോ  മുഖക്കുരുവിലെ വൈറ്റ് ഹെഡ്സോ ബ്ലാക് ഹെഡ്സോ വൃത്തിയാക്കാനും ശ്രമിക്കേണ്ട. മുഖം പാടുകളില്ലാത്തതാകട്ടെ.