Saturday 03 July 2021 12:22 PM IST : By സ്വന്തം ലേഖകൻ

മിനിറ്റുകള്‍ക്കുള്ളില്‍ സുന്ദരിയായി സുബി: സൗന്ദര്യരഹസ്യം പങ്കിട്ട് വിഡിയോ

subi

ഹൃദയം തൊടുന്ന ചിരിയുടെ പേരാണ് സുബി സുരേഷ്. വാക്കിലും നോക്കിലും വിടര്‍ന്നു വരുന്ന നര്‍മത്തിന്റെ രസപ്പൂക്കള്‍ കണ്ടിരിക്കവേ ഒരുപാടിഷ്ടം തോന്നും ഈ കൊച്ചിക്കാരിയോട്. തന്റെ ജീവിതത്തിലെ ഓരോ സന്തോഷ മുഹൂര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുന്ന സുബി വീണ്ടുമെത്തുകയാണ്. ഞൊടിയിട കൊണ്ട് സുന്ദരിയാകുന്ന കലക്കന്‍ മേക്കപ്പ് ടിപ്‌സ് ആണ് സുബി പങ്കുവയ്ക്കുന്നത്. 

സാഹചര്യങ്ങള്‍ക്ക് ഇണങ്ങും വിധം ലളിതമായി മേക്കപ്പ് ചെയ്യുന്ന വിധമാണ് സുബി പങ്കുവയ്ക്കുന്നത്. വിലക്കുറഞ്ഞ സാധനങ്ങള്‍ കൊണ്ട് ഒരുങ്ങിയിറങ്ങാമെന്ന് സുബിയുടെ ഗ്യാരണ്ടി. തന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെയാണ് സുബി വിഡിയോ പങ്കുവയ്ക്കുന്നത്.

വിഡിയോ കാണാം: