Monday 20 May 2024 05:06 PM IST : By സ്വന്തം ലേഖകൻ

‘ചുളിവുകൾ മാറാന്‍ മുട്ടയുടെ വെള്ളയിൽ മഞ്ഞൾപ്പൊടി ചേർത്ത മാജിക്’; ചർമകാന്തി വീണ്ടെടുക്കാന്‍ മഞ്ഞൾകൂട്ടുകൾ, സിമ്പിള്‍ ടിപ്സ്

turmeric-beauty6768

പ്രകൃതിദത്ത മാർഗത്തിലൂടെ ചര്‍മകാന്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒന്നാണ് മഞ്ഞൾ. വിവിധ സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരമായി മഞ്ഞൾ ഉപയോഗിച്ചുവരുന്നു. അരമണിക്കൂർ മഞ്ഞള്‍ ഉപയോഗത്തിനായി മാറ്റിവച്ചാൽ ചർമത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാം.

ചില സിമ്പിള്‍ ടിപ്സ് ഇതാ.. 

1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് മഞ്ഞൾപൊടിയും ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപ് ചെറുപയർ പൊടിയും ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.

2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകികളയാം.

3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.

4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക

5. മഞ്ഞളും ചെറുപയർ പൊടിച്ചതും തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

Tags:
  • Glam Up
  • Beauty Tips