Thursday 06 April 2023 12:23 PM IST : By സ്വന്തം ലേഖകൻ

‘താടീം മീശയും ഇല്ല, ഇവന് കുട്ടികൾ ഉണ്ടാകുമോ?’: ആ വാക്കുകളെ പുച്ഛിച്ച് എന്റെ നിഴലായവൾ: ആശംസ കുറിപ്പ്

korean-mallu-wish

വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് ഹൃദയം തൊടുന്ന ആശംസ കുറിപ്പ് പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ സനോജ് റെജിനോൾഡ് . പലരുടേയും കുത്തുവാക്കുകളേയും പരിഹാസങ്ങളേയും കാറ്റിൽപ്പറത്തി തന്റെ ജീവിതപ്പാതിയായവളാണ് ഷാരോണെന്ന് സനോജ് റെജിനോൾഡ് കുറിക്കുന്നു. പരസ്പര വിശ്വാസവും സത്യവും  അറ്റു പോകാത്ത നാൾ വരെ  നിഴലായി ഒപ്പമുണ്ടാകുമെന്നും സനോജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സോഷ്യൽ മീഡിയയില്‍ കൊറിയൻ മല്ലുവെന്ന പേരിലാണ് സനോജ് അറിയപ്പെടുന്നത്.

‘ആണാണോ പെണ്ണാണോ എന്ന ചോദ്യം, അതു കേൾക്കുന്നതേ ദേഷ്യമാണ്’: കണ്ണൂർക്കാരൻ സനോജ് കൊറിയൻ മല്ലു ആയതിനു പിന്നിൽ...

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആശംസ കുറിപ്പ് വായിക്കാം:

"ഈ താടീം മീശയും ഇല്ലാത്തവനെയൊക്കെ കെട്ടിക്കണോ ? ഇവന് കുട്ടികൾ ഉണ്ടാവുമോയെന്നു എനിക്ക് സംശയമുണ്ട് " ഇങ്ങനെ പറഞ്ഞ ആളുടെ വാക്കുകളെ വളരെ പുച്ഛിച്ചു ചവറ്റു കോട്ടയിലേക്കിട്ട് എന്റെ ജീവിതത്തിലേക്ക് ഒരു തണലയായി വന്നു ഇന്നേക്ക് അഞ്ചു വര്ഷം . ഓരോ തവണ ആലോചിക്കുമ്പോഴും എനിക്കറിയാം എന്നെ അത്രമാത്രം സ്നേഹിക്കുന്ന ഒരാൾ നീ കഴിഞ്ഞാൽ ചിലപ്പോ എന്റെ അമ്മയോ അച്ഛനോ കൂടെപ്പിറപ്പുകളോ ആയിരിക്കും . കൂടെയുണ്ടാവും പരസ്പരം വിശ്വാസം; സത്യം ഇവയൊക്കെ അറ്റു പോകാത്ത നാൾ വരെ.