Monday 18 February 2019 05:28 PM IST : By സ്വന്തം ലേഖകൻ

നെഞ്ചകങ്ങളിൽ നോവായ് പടർന്ന് വീണ്ടും ബാലു; കണ്ണുനനയിച്ച് ‘ഓമന തിങ്കൾ കിടാവോ’; വിഡിയോ

123

വിടപറഞ്ഞ് നാളുകൾ ഏറെയായെങ്കിലും അനുനിമിഷത്തിലും നമ്മുടെ ഓർമ്മകളിൽ വേദനയായ് പടർന്നു കയറുകയാണ് ബാലഭാസ്കർ. ആ വിയോഗം സമ്മാനിച്ച വേദന, നിമിഷങ്ങളിൽ നിന്നും ദിവസങ്ങളിലേക്ക് വഴിമാറുമ്പോൾ ഏറുന്നതേയുള്ളൂ.

ആർമിയും സിആർപിഎഫും ഒന്നല്ല; ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്! കുറിപ്പ് വൈറൽ

‘വാശിപിടിക്കരുത് വസന്തകുമാറിന്റെ പെട്ടിതുറക്കാനാകില്ല’; സൈനിക ഉദ്യോഗസ്ഥന്‍ ബന്ധുക്കളോട് പറഞ്ഞു; വേദന

തിരക്കിൽ നിൽക്കുമ്പോൾ രാജീവ് പരമേശ്വരൻ എവിടേക്കു മറഞ്ഞു? ആ ചോദ്യത്തിന് ഇതാ ഉത്തരം

വിവാഹ വേഷത്തില്‍ രോഹിതും വധുവും ട്രെയിനിൽ; അമ്പരന്ന് സഹയാത്രികർ; വൈറലായി ഈ ചിത്രങ്ങൾ

വയലിനിലൂടെ ആരാധകരുടെ സിരകളിൽ സംഗീതത്തിന്റെ ലഹരി പടർത്തിയ കലാകാരൻ ബാലഭാസ്കറിന്റെ ഓർമ്മകളെ ഇതാ വീണ്ടും തിരികെ കൊണ്ടു വരികയാണ് ഒരു കൂട്ടം കലാകാരൻമാർ. വോയ്സ് കള്‍ച്ചറൽ അക്കാദമി മുംബൈ ആണ് ഈ മ്യൂസിക്കൽ ആൽബത്തിലൂടെ ബാലയുടെ ഓർമകളെ തിരികെ കൊണ്ടു വരുന്നത്. ബാലഭാസ്കറിനെ സ്മരിച്ചുകൊണ്ട് ഇരയിമ്മന്‍ തമ്പി രചിച്ച ഓമനത്തിങ്കള്‍കിടാവോ എന്ന താരാട്ടുപാട്ടിന് വ്യത്യസ്ത ഈണം ചമയ്ക്കുകയാണ് ഇവർ.

വേര്‍പാടിൻറെ ഈണത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തെ കണ്ണീരോടെയാണ് ബാലഭാസ്കറിൻറെ ആരാധകർ സ്വീകരിക്കുന്നത്. രാമനാഥൻ ഗോപാലകൃഷ്ണനാണ് സംഗീതം. ഊർമിള വര്‍മയാണ് ഗാനം ആലപിച്ചിരിക്കുന്നത്.


ലൈംഗികതയെ കുറിച്ചുള്ള അമിത ഭീതി; മസിൽമാനെ പേടിച്ച പെൺകുട്ടി; ഞെട്ടിപ്പിക്കുന്ന അനുഭവം, മറുപടി