Wednesday 31 January 2024 12:59 PM IST : By സ്വന്തം ലേഖകൻ

അൻപു നിറയുന്ന വീട്; സിനിമാ ഷൂട്ടിങ്ങിന് നിർമിച്ച ഭവനം നിര്‍ധന കുടുംബത്തിന് തണലൊരുക്കും! താക്കോൽ കൈമാറി സുരേഷ് ഗോപി

film-shoot-house-view

കണ്ണൂർ പാനൂരിൽ സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീട് ഒരു നിര്‍ധന കുടുംബത്തിന് തണലൊരുക്കും. അൻപോട് കൺമണി എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിർമിച്ച വീടാണ് നിരാലമ്പരായ കുടുംബത്തിന് കൈമാറിയത്. വീടിന്റെ താക്കോൽ ദാനം നടന്‍ സുരേഷ് ഗോപി നിർവഹിച്ചു.

ഇന്ത്യൻ സിനിമയ്ക്കു പോലും അനുകരിക്കാവുന്ന മാതൃകയാണ് കണ്ണൂർ പാനൂരിൽ തുടക്കമായത്. അൻപോട് കൺമണി എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് സെറ്റിടുന്നതിനു പകരം വീടു നിർമിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നിർധന കുടുംബത്തിന് കൈമാറിയത്.

പാനൂരിലെ ബിനുവിനും കുടുംബത്തിനുമാണ് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സിനിമയിലൂടെ സാക്ഷാത്കരിച്ചത്. പാനൂരിലെ ചിത്രീകരണം പൂർത്തിയാക്കിയ ദിവസം തന്നെയായിരുന്നു നടൻ സുരേഷ് ഗോപിയെ എത്തിച്ച് വീടിന്‍റെ താക്കോൽ കൈമാറിയത്. അൻപോട് കൺമണി എന്ന സിനിമയുടെ പേരുപോലെ അൻപു നിറയുന്ന ഓർമയും സന്തോഷവുമായി ഈ വീടും ഒരു മാതൃകയും അടയാളപ്പെടുത്തലുമാകുന്നു.

film-shoot-house-inauguration
Tags:
  • Spotlight