Friday 21 June 2019 06:01 PM IST : By സ്വന്തം ലേഖകൻ

എല്ലാം കാണുന്ന മൂന്നു കുഞ്ഞുങ്ങളുണ്ട്, അത് മറക്കരുത്; അവരെങ്കിലും സ്വസ്ഥതയോടെ ജീവിച്ചോട്ടെ! ഡോക്ടറുടെ കുറിപ്പ്

shinu-ssauum

സിവിൽ പൊലീസ് ഓഫിസർ സൗമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് സോഷ്യൽ മീഡിയ ഇപ്പോഴും. മരണപ്പെട്ട യുവതിയെയും കുടുംബത്തെയും കപട സദാചാരക്കൂട്ടിൽ നിർത്തി അധിക്ഷേപിക്കുന്നതിൽ രസം കണ്ടെത്തുകയാണ് പലരും. ഒപ്പം കൊലപാതകത്തെ ന്യായീകരിക്കുന്ന കുറിപ്പുകളും കുറവല്ല. സൗമ്യയെ അപമാനിക്കുന്ന ഇത്തരം കമന്റുകൾതിരെ ഡോക്ടർ ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 

എട്ടിൽ തോറ്റ ‘ജിമ്പ്രൂട്ടൻ’ എംഫിൽ കഴിഞ്ഞു, അടുത്ത ലക്ഷ്യം പിഎച്ച്ഡി! ഡിഗ്രിക്കു പഠിക്കുമ്പോഴേ കഷണ്ടിയായ ഗോകുലന്റെ കഥ

‘ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് പതിനേഴ് വർഷം’; മരിക്കാത്ത ഓർമ്മകൾ; മനംതൊട്ട് വീണ്ടും ബിജിബാൽ

കാൽക്കൽ വച്ചു ആ യൂണിഫോം; ചേതനയറ്റ ശരീരത്തിൽ സജീവ് ചാർത്തിയത് വിവാഹപ്പുടവ; അവസാനമായി സല്യൂട്ട്

ഫൊട്ടോഗ്രഫി ആരും പഠിപ്പിക്കേണ്ട, ഈ പെങ്കൊച്ചിന്റെ ക്രിയേറ്റിവിറ്റി വേറെ ലെവലാ! വിഡിയോ

ഡോ. ഷിനു ശ്യാമളൻ എഴുതിയ കുറിപ്പ് വായിക്കാം; 

അവളാണ് അവനെ തേച്ചത്. അവൾക്ക് വിധിച്ചത് കിട്ടി" .. "ഭർത്താവിനോട് പറയാതെ അവൾ ഒളിപ്പിച്ചില്ലേ? അപ്പോൾ അതിൽ കള്ളത്തരമുണ്ട്...."

ഒരു സ്ത്രീയെ ഒരുവൻ കൊന്നതിനെ ന്യായീകരിക്കുന്ന തരം കമന്റുകളാണ് അധികവും കാണുന്നത്. ഭർത്താവിനോട് പറയാതിരുന്നതിന്റെ കാരണങ്ങൾ പലതുണ്ടാകും. ആ ഭർത്താവിന്റെയും ഭാര്യയുടെയും അടുപ്പമളക്കുവാൻ നമുക്കെങ്ങനെ സാധിക്കും? 

എന്ത് വന്നാലും ഭർത്താവിനോട് പറയാതെ കൊണ്ടുനടന്നത് ഒരുപക്ഷേ അയാൾ ആകെയുള്ള ഗൾഫിലെ ജോലി കളഞ്ഞു നാട്ടിൽ വരുമെന്ന് കരുതിയാണെങ്കിലോ? അതുമല്ലെങ്കിൽ മറ്റ് പല കാരണങ്ങൾ കൊണ്ട് അവൾ പറഞ്ഞിട്ടുണ്ടാകില്ല. എന്തൊരു സമൂഹമാണിത്? കൊലപാതകത്തിന് പ്രോത്സാഹനം നൽകുന്ന കമന്റുകളും പോസ്റ്റുകളും.

ദിനംപ്രതി സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർധിക്കുന്നത് വെറുതെയല്ല എന്നു തോന്നുന്നു. കൊലപാതകികളെ ന്യായീകരിക്കുവാൻ ഒരുപാട് മനുഷ്യരുണ്ടിവിടെ. പ്രത്യേകിച്ചും സ്ത്രീകൾ തന്നെ മുൻപന്തിയിൽ.

3 കുട്ടികളുണ്ട്. അദ്ദേഹം ഗൾഫിലെ ജോലി നിർത്തി. സർക്കാർ ഇതുവരെ സഹായം ഒന്നും കൊടുത്തിട്ടില്ല. ഭാര്യയുടെ ജോലി ഭർത്താവിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 3 കുട്ടികളുണ്ട് അതു മറക്കരുത്. അവർ സ്വസ്ഥതയോടെ ജീവിച്ചോട്ടെ. ആ കുട്ടികളെയെങ്കിലും സദാചാരത്തിൽ നിന്നും ഒഴിവാക്കണം. സമൂഹം അധഃപതിക്കുന്ന രീതിയിൽ ഒരു കൊലപാതകത്തെ ന്യായീകരിക്കരുതെ.