Friday 21 June 2019 06:01 PM IST

എട്ടിൽ തോറ്റ ‘ജിമ്പ്രൂട്ടൻ’ എംഫിൽ കഴിഞ്ഞു, അടുത്ത ലക്ഷ്യം പിഎച്ച്ഡി! ഡിഗ്രിക്കു പഠിക്കുമ്പോഴേ കഷണ്ടിയായ ഗോകുലന്റെ കഥ

V.G. Nakul

Sub- Editor

g1

എട്ടാം ക്ലാസിൽ തോറ്റ മകനെ അച്ഛൻ നിസ്സഹായനായി നോക്കി. എന്തു ചെയ്യാൻ ? എന്തു പറയാൻ ? സിനിമാ പ്രേമിയായ മകനാകട്ടെ തലകുനിച്ച്, കണ്ണുകൾ നിറച്ച് നിൽപ്പാണ്.

അങ്ങനെ ഗോകുലൻ എട്ടാം ക്ലാസിൽ ഒരു വർഷം കൂടി പഠിച്ചു. ഒൻപതും കഴിഞ്ഞു പത്തിലേക്കെത്തിയപ്പോഴേക്കും മകൻ എസ്.എസ്.എൽ.സി പരീക്ഷ ജയിക്കുമെന്ന പ്രതീക്ഷ കോടതിയിൽ ജൂനിയർ സൂപ്രണ്ടായിരുന്ന സത്യദേവ് പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. പക്ഷേ സകലരെയും ഞെട്ടിച്ച് – പ്രക്യേകിച്ച് അച്ഛനെ – കഷ്ടിച്ചാണെങ്കിലും ഗോകുലൻ പത്താം ക്ലാസ് കടന്നുകൂടി. പ്രീഡിഗ്രി കൊടികുത്തി വാണിരുന്ന കാലത്ത്, മകൻ ഉഴപ്പി നടക്കുമെന്ന ഭയത്താൽ സത്യദേവ് മകനെ പ്ലസ് ടൂവിന് ചേർത്തു. കൊമേഴ്സായിരുന്നു മുഖ്യ വിഷയം. ഇത്തവണ പക്ഷേ, അച്ഛൻ അടപടലേ ഞെട്ടി. മകൻ പ്ലസ് ടൂ ജയിച്ചത് ഫസ്റ്റ്ക്ലാസോടെ. അവിടെയും തീർന്നില്ല, ഫസ്റ്റ് ക്ലാസോടെ ബികോം പാസായ ശേഷം പ്രസ് അക്കാഡമിയിൽ നിന്നു ജേണലിസം പൂർത്തിയാക്കി, തുടര്‍ന്ന് കുസാറ്റിൽ നിന്നു ‘മാസ്റ്റർ ഓഫ് ബിസിനസ് എക്കണോമിക്സി’ൽ പി.ജിയും അതേ വിഷയത്തിൽ എം.ഫില്ലും നേടി ഇപ്പോൾ പി.എച്ച്.ഡിക്കു ജോയിൻ ചെയ്യാനുള്ള തയാറെടുപ്പിനിടെ ഗോകുലൻ അച്ഛനെ പല തവണ ഞെട്ടിച്ചു... അതേ, സിനിമയിലും ജീവിതത്തിലും ഗോകുലൻ ഞെട്ടിക്കൽ തുടരുകയാണ്...

g4

മലയാളി പ്രേക്ഷകർക്ക് ഗോകുലന്‍ സുപരിചിതനാണ്. ‘പുണ്യാളൻ അഗർബത്തീസി’ലെ ജിമ്പ്രൂട്ടനും ‘ആമേനി’ലെ തെങ്ങുകയറ്റക്കാരനും മുതൽ ഏറ്റവുമൊടുവിൽ ‘ഉണ്ട’യിലെ ഗോകുലൻ ബാലചന്ദ്രൻ വരെ ഗോകുലനെ ശ്രദ്ധേയനാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍... തന്റെ സിനിമ – വ്യക്തി ജീവിതത്തെക്കുറിച്ച് ഗോകുലൻ ‘വനിത ഓൺലൈനു’മായി മനസ് തുറക്കുന്നു.

‘ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് പതിനേഴ് വർഷം’; മരിക്കാത്ത ഓർമ്മകൾ; മനംതൊട്ട് വീണ്ടും ബിജിബാൽ

കാൽക്കൽ വച്ചു ആ യൂണിഫോം; ചേതനയറ്റ ശരീരത്തിൽ സജീവ് ചാർത്തിയത് വിവാഹപ്പുടവ; അവസാനമായി സല്യൂട്ട്

എല്ലാം കാണുന്ന മൂന്നു കുഞ്ഞുങ്ങളുണ്ട്, അത് മറക്കരുത്; അവരെങ്കിലും സ്വസ്ഥതയോടെ ജീവിച്ചോട്ടെ! ഡോക്ടറുടെ കുറിപ്പ്

ഫൊട്ടോഗ്രഫി ആരും പഠിപ്പിക്കേണ്ട, ഈ പെങ്കൊച്ചിന്റെ ക്രിയേറ്റിവിറ്റി വേറെ ലെവലാ! വിഡിയോ

ഉദയയുടെ അയൽക്കാരൻ

g3

കാക്കനാട്ട് പഴയ ഉദയ സ്റ്റുഡിയോയുടെ അടുത്താണ് എന്റെ വീട്. അച്ഛൻ സത്യദേവിനും അമ്മ കൗസല്യയ്ക്കും ഞങ്ങൾ ആഞ്ച് മക്കളാണ്. നാല് ആണും ഒരു പെണ്ണും. ഞാൻ നാലാമനാണ്. ഏറ്റവും ഇളയത് അനിയത്തി. ഉദയ സ്റ്റുഡിയോയിൽ നടക്കുന്ന ഷൂട്ടിങ് കണ്ടാണ് എനിക്കും സിനിമയോട് ആഗ്രഹം തോന്നുന്നത്. അച്ഛൻ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു. അതുകൊണ്ടു തന്നെ എന്റെ സിനിമാ മോഹങ്ങളെ അദ്ദേഹം സപ്പോർട്ട് ചെയ്തു. പക്ഷേ അമ്മയും ചേട്ടൻമാരും ബന്ധുക്കളുമൊക്കെ ആദ്യ കാലത്ത് വലിയ ഉപദേശമായിരുന്നു. പി.ജിയ്ക്ക് പഠിക്കുമ്പോഴാണ് എന്റെ ആദ്യ സിനിമയായ ‘കുടുംബശ്രീ ട്രാവൽസിൽ’ ഞാൻ അഭിനയിക്കുന്നത്. അതോടെ ‘ഇനി ഇതാണോ പരിപാടി ?’ എന്നു ചേട്ടൻമാരും അമ്മയുമൊക്കെ ചോദിച്ചിരുന്നു. പിന്നീട് കൂടുതൽ ചാൻസുകൾ കിട്ടി, ചെറിയ വരുമാനമൊക്കെ വന്നു തുടങ്ങിയപ്പോൾ അവരും എതിർക്കാതെയായി.

വിവാഹം ആലോചിച്ചു ചെല്ലുമ്പോഴാണ് രസം. ആർക്കും സിനിമാക്കാരനാണെന്നു പറയുമ്പോൾ വേണ്ട. എല്ലാവരുടെയും കാര്യം എങ്ങനെയാണെന്നറിയില്ല, എന്റെ അവസ്ഥയാണ് പറഞ്ഞത്.

നാടകമേ ഉലകം

ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്താണ് നാടകത്തിൽ അഭിനയിച്ചു തുടങ്ങിയത്. മനോജ് – വിനോദ് എന്നിവരാണ് എന്നെ നാടകത്തിലേക്കു കൈപിടിച്ചു കയറ്റിയത്. മനോജേട്ടനാണ് ആദ്യമായി നാടകത്തിൽ അഭിനയിപ്പിക്കുന്നത്. അന്ന് കോളേജിൽ നാടകവും മറ്റുമായി ഞങ്ങൾക്ക് ഒരു ഗ്രൂപ്പുണ്ടായിരുന്നു. അക്കാലത്ത് ചില മ്യൂസിക്കൽ ആൽബങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. നാടകം കണ്ടാണ് സംവിധായകൻ കിരൺ ചേട്ടൻ എന്നെ ‘കുടുംബശ്രീ ട്രാവൽസി’ലേക്കു വിളിച്ചതും. പി.ജിക്കു പഠിക്കുമ്പോൾ തന്നെ സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു.

പുണ്യാളനായ ജിമ്പ്രൂട്ടന്‍

എംഫിൽ ചെയ്യുമ്പോൾ സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ കിട്ടി. പുണ്യാളനിലെ ജിമ്പ്രൂട്ടനും ആമേനിലെ തെങ്ങുകയറ്റക്കാരനുമൊക്കെ ഹിറ്റായി. ഇതിനോടകം 20 സിനിമ ചെയ്തു.

മുടി പോട്ടേ

ഡിഗ്രിക്കു പഠിക്കുമ്പോൾ മുടി പോയി. കഷണ്ടി ഞങ്ങൾക്ക് പാരമ്പര്യമാണ്. പക്ഷേ എനിക്ക് മുടിയില്ലാത്തത് ഒരു പ്രശ്നമായി തോന്നാറില്ല. പലരും വിഗ് വയ്ക്കാനൊക്കെ പറയും. പക്ഷേ എനിക്ക് ഇതാണ് ഇഷ്ടം.