ADVERTISEMENT

ഉറ്റവരുടെ വിയോഗം പോലെ വേദനയേറ്റുന്ന മറ്റെന്തുണ്ട് ഈ ഭൂമിയിൽ. അവർ നമുക്കൊപ്പമില്ലാ എന്ന് നിനയ്ക്കുന്ന ഓരോ നിമിഷവും ചങ്കിൽ പടർന്നു കയറുന്നത് ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള വേദനയായിരിക്കും. ഒരു നെടുവീർപ്പോടെ അവരെ ഓർക്കുന്ന ഓരോ നിമിഷവും കാലവും വിധിയും നമ്മെ ഒന്നോർപ്പിക്കും. അവർ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു....അവർ നമുക്ക് ആരെല്ലാമോ ആയിരുന്നു...

സംഗീതം കൊണ്ട് സന്തോഷം നിറച്ച കലാകാരന്‍ ബിജിബാലിന്റെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ നല്ല പാതിയെ വിധി തട്ടിയെടുത്തു. മക്കളായ ദയക്കും ദേവദത്തിനും അവരുടെ അമ്മയെ നഷ്ടമായി. കഴിഞ്ഞ ഒരു ഓഗസ്റ്റ് മാസത്തിലാണ് ബിജിബാലിന്റെ ഭാര്യ ശാന്തി മരണത്തിനു കീഴടങ്ങിയത്.

ADVERTISEMENT

എട്ടിൽ തോറ്റ ‘ജിമ്പ്രൂട്ടൻ’ എംഫിൽ കഴിഞ്ഞു, അടുത്ത ലക്ഷ്യം പിഎച്ച്ഡി! ഡിഗ്രിക്കു പഠിക്കുമ്പോഴേ കഷണ്ടിയായ ഗോകുലന്റെ കഥ

ഫൊട്ടോഗ്രഫി ആരും പഠിപ്പിക്കേണ്ട, ഈ പെങ്കൊച്ചിന്റെ ക്രിയേറ്റിവിറ്റി വേറെ ലെവലാ! വിഡിയോ

ADVERTISEMENT

കാൽക്കൽ വച്ചു ആ യൂണിഫോം; ചേതനയറ്റ ശരീരത്തിൽ സജീവ് ചാർത്തിയത് വിവാഹപ്പുടവ; അവസാനമായി സല്യൂട്ട്

എല്ലാം കാണുന്ന മൂന്നു കുഞ്ഞുങ്ങളുണ്ട്, അത് മറക്കരുത്; അവരെങ്കിലും സ്വസ്ഥതയോടെ ജീവിച്ചോട്ടെ! ഡോക്ടറുടെ കുറിപ്പ്

ADVERTISEMENT

അന്നു തൊട്ട് ഇന്നു വരെ നല്ലപാതിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ് ബിജിബാൽ. വേദന സമ്മാനിക്കുന്ന ഓർമ്മകൾക്കിടയിൽ ആ കലാകരന് ആകെയുള്ള മരുന്ന് സംഗീതമാണ്.

ശാന്തിയുടെ മരണം സമ്മാനിച്ച വേദനകൾക്കിടെ ആ ഓർമ്മകളിലേക്ക് തിരികെ നടക്കുകയാണ് ബിജിബാൽ. ഏറ്റവും പ്രിയപ്പെട്ടവൾ മുത്തു പോലെ പകുത്തു തന്ന പ്രണയത്തിന്റെ പതിനേഴാം വാർഷികത്തിലാണ് ബിജിബാലിന്റെ ഉള്ളിൽ തൊടുന്ന കുറിപ്പ്. ശാന്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ: ‘അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾമറവിയ്ക്കും മായ്ക്കുവാനാമോ..ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം’.

മുന്‍പും ഭാര്യയുടെ ഓർമകൾ ബിജിബാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

 

ADVERTISEMENT