Thursday 02 April 2020 11:30 AM IST

വേനൽക്കാല രോഗങ്ങൾക്ക് ആശുപത്രിയിൽ പോകാതെ പരിഹാരം; ചെറു ചികിത്സകൾക്കായി വീട്ടുവൈദ്യം ശീലമാക്കാം...

Tency Jacob

Sub Editor

home-remedy77tghu

ലോക് ഡൗണാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം തേടി ആശുപത്രിയിലേക്ക് പോകരുത് എന്നാണ് നിർദ്ദേശം. പക്ഷേ, അതിന് എന്ത് ചെയ്യാം? വീട്ടിൽ ചെയ്യാവുന്ന ചില ചെറു ചികിത്സകളിതാ. എല്ലാ മരുന്നുകളും അളവ് കുറച്ച് ചെറിയ കുട്ടികൾക്കും ഉപയോഗിക്കാം.

1. ചൂടു കുരുവിന്

രാമച്ചം, ചന്ദനം എന്നിവ ചതച്ച്, തിളപ്പിച്ച വെള്ളത്തിലിട്ട് വയ്ക്കുക. അടുത്ത ദിവസം അരിച്ചെടുത്ത് കുടിക്കാം.

ചെമ്പരത്തിപ്പൂവ് വെള്ളത്തിലിട്ട് വയ്ക്കുക 2 മണിക്കൂർ കഴിഞ്ഞ് ആ വെള്ളത്തിൽ ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാം.

2. കഫത്തോടു കൂടിയ ചുമ

മഞ്ഞൾപ്പൊടിയും കുരുമുളകും  തേൻ ചേർത്ത് അലിയിച്ചിറക്കുക. 

3. കഫമില്ലാത്ത, വരണ്ട ചുമ

മഞ്ഞൾപ്പൊടി നെയ്യ് ചേർത്ത് അലിയിച്ചിറക്കുക.

4. ദേഹം ചൊറിച്ചിലിന്

ഉണക്ക നെല്ലിക്ക ചതച്ച് തിളപ്പിച്ചാറ്റിയരിച്ച വെള്ളം കൊണ്ട്  കഴുകുക.

5. ജലദോഷം, ലഘുവായ പനി

ഇഞ്ചിനീര് തേൻ ചേർത്ത് അലിയിച്ചിറക്കുക. ചുക്കും കുരുമുളകും ചതച്ച് തിളപ്പിച്ച വെള്ളം ആറ്റിയരിച്ച്  ഇടക്കിടെ കുടിയ്ക്കുക. പനിക്കൂർക്കില വാട്ടിപ്പിഴിഞ്ഞ നീര് തേൻ ചേർത്ത് അലിയിച്ചിറക്കുക. 

6. തൊലി വരൾച്ച

തവിട് ഇട്ടു വെച്ച വെള്ളം കൊണ്ട് തുടയ്ക്കുക. തേങ്ങ വെന്ത വെളിച്ചെണ്ണ പുരട്ടുക.

7. മലബന്ധം

ഉണക്കമുന്തിരി ഞെരടിപ്പിഴിഞ്ഞ വെള്ളം കുടിക്കുക.സുന്നാമുക്കി തിളപ്പിച്ചാറ്റിയരിച്ച വെള്ളം കുടിക്കുക. ആവണക്കെണ്ണ പാലിൽ ചേർത്ത് സേവിക്കുക. കൊന്നയില ഉപ്പേരി വച്ച് കൂട്ടുക.

8. വിശപ്പുണ്ടാകാൻ

അയമോദകമിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുക. മാവിന്റെ തളിരില ചെറുനാരങ്ങാനീരും ഒരു നുള്ള് ഉപ്പും ചേർത്ത് അലിയിച്ചിറക്കുക.

9. വയറിളക്കത്തിന്

മുത്തങ്ങാക്കിഴങ്ങും അതിവിടയവും പൊടിച്ച് വെച്ച് ഒരു നുള്ള് വീതം തേനിൽ ചാലിച്ച് 3 നേരം നൽകുക.

10. ഛർദ്ദി

മലര് ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് പഞ്ചസാരയും ചേർത്ത് ഇടവിട്ട് കൂടിക്കാൻ കൊടുക്കുക. ഏലത്തരി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കിടക്കുക.

11. വയറ് വേദന

പാൽക്കായമിട്ട് തിളപ്പിച്ച വെള്ളം അൽപാൽപ്പമായി നൽകുക. ജാതിക്ക മോരിൽ അരച്ച് കുടിക്കുക. ചുക്കും കൊത്തമല്ലിയുമിട്ട്  തിളപ്പിച്ച വെള്ളം അൽപാൽപമായി കുടിക്കുക.

12. മൂത്രച്ചൂട് മാറാൻ

ഇളനീരിൽ ഏലത്തരി കലക്കി കുടിക്കുക. ചെറൂള കഷായം വച്ച് കുടിക്കുക. വെള്ളരിക്കാനീരും കറ്റവാഴനീരും ചേർത്ത് അടിവയറ്റിൽ പുരട്ടുക. ശതാവരിക്കിഴങ്ങ് കഴുകിയരച്ച് തിളപ്പിച്ച് കുറുക്കിയതിൽ അല്പം പഞ്ചസാര ചേർത്ത് കുടിക്കുക.

13. ചുമയ്ക്ക്

ചുവന്നുള്ളിയുടെ നീര് ഉപ്പ് കൂട്ടി അലിയിച്ചിറക്കുക. താന്നിക്കാത്തോട് ഉണക്കിപ്പൊടിച്ച്  ഇടക്കിടെ ചവച്ച് അലിയിച്ചിറക്കുക. വരട്ടു മഞ്ഞൾപ്പൊടി നെയ്യ് ചേർത്ത് അലിയിച്ചിറക്കുക.

14. കൃമി ശല്യത്തിന്

വിഴാലരി മോരിൽ കാച്ചി കുടിക്കുക. പാവയ്ക്കാനീര് കുറച്ച് പാലിൽ ചേർത്ത് കഴിക്കുക.

15. കൺപോള കുരുവിന്

ഇരട്ടി മധുരം അരിത്തിളയിൽ ചാലിച്ച് പുരട്ടുക. കുരുവില്ലാക്കടുക്ക പുളിയില നീരിൽ ചാലിച്ച് പുരട്ടുക.

16. വായപ്പുണ്ണിന്

പിച്ചകത്തില ചവച്ച് നീര് വായിൽ നിർത്തുക. നെല്ലിക്കാ നീര് തേൻ ചേർത്ത് കഴിക്കുക

കടപ്പാട് : DR. P.M. MADHU, ASSISTANT PROFESSOR, GOVT. AYURVEDA COLLEGE KANNUR, PARIYARAM. 9447706756

Tags:
  • Spotlight