Friday 21 December 2018 06:45 PM IST : By സ്വന്തം ലേഖകൻ

'ഞാൻ തെറ്റ് ചെയ്തിട്ടില്ല, ആ ഉറപ്പിൽ നീ അഭിമാനത്തോടെ ജീവിക്കണം'; 'മീടൂ'വിൽ കുരുങ്ങി ജീവനൊടുക്കിയ മലയാളി യുവാവിന്റെ ഹൃദയനിര്‍ഭരമായ കുറിപ്പ്

swaroop01

"ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആ ഉറപ്പിൽ നീ അഭിമാനത്തോടെ തലയുയർത്തി ജീവിക്കണം."- 'മീടൂ'വിൽ കുരുങ്ങി ജീവനൊടുക്കിയ മലയാളി യുവാവിന്റെ ഹൃദയനിര്‍ഭരമായ കുറിപ്പിലെ വരികളാണിത്. സ്വരൂപ് രാജ് എന്ന ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് ഭാര്യയ്ക്കായി എഴുതിയതാണ് ഈ കുറിപ്പ്.


സാന്താ ആൻഡ് മാവേലി ഇൻ ടൗൺ; വൈറൽ ചിത്രങ്ങൾക്കു പിന്നിലെ സസ്പെൻസ് ഇതാണ്– ചിത്രങ്ങൾ

പ്യുവർ വെജിറ്റേറിയനും യോഗയും; അഭിനയ ജീവിതത്തിന്റെ 25 – ാം വയസ്സിലും ശരത് ‘നിത്യഹരിത നായകൻ’

‘കരൾ കൊത്തിപ്പറക്കാൻ മരണം അരികിലുണ്ട്, അപ്പോഴും അമീറ പുഞ്ചിരിക്കുകയാണ്’; കണ്ണീരുവറ്റുന്ന ഈ കഥയൊന്നു കേൾക്കണം

‘തുമ്മിയാലും തുറിച്ചു നോക്കിയാലും ഹർത്താൽ’; നേതാക്കൻമാരുടെ തലയിൽ ‘ലൈറ്റ്തെളിക്കാൻ’ അവരിറങ്ങുന്നു

swaroop2

സ്വരൂപിന്റെ കത്ത് ഇങ്ങനെ;

"ഹായ് കൃതി, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു നീ അറിയണം. രണ്ടു വനിതാ സഹപ്രവർത്തരാണ് എന്റെ പേരിൽ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പക്ഷെ, നീയെന്നെ വിശ്വസിക്കണം. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ലോകം അത് മനസ്സിലാക്കുമെന്ന് എനിക്ക് അറിയാം. നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിച്ചേ മതിയാകൂ. അവരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കമ്പനിയിലെ എല്ലാവരും ഇതറിഞ്ഞു കഴിഞ്ഞു. ഇനിയെനിക്ക് അവരുടെ മുഖത്തു നോക്കാനുള്ള ധൈര്യമില്ല.

നീ ധൈര്യമായി ഇരിക്കണം. നിന്റെ ഭര്‍‌ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ആ ഉറച്ച വിശ്വാസത്തിൽ അഭിമാനത്തോടെ തലയുയര്‍ത്തി തന്നെ ജീവിക്കണം. ഇനി എന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടാലും എല്ലാവരും എന്നെ സംശയദൃഷ്ടിയോടെ മാത്രമേ നോക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ പോവുകയാണ്..."

എറണാകുളം കോതമംഗലം സ്വദേശിയാണ് 35 വയസ്സുകാരനായ സ്വരൂപ്. വനിതാ സഹപ്രവർത്തകർ നൽകിയ 'മീടൂ' പരാതിയെ തുടർന്ന് നോയിഡയിലെ ജെൻപാക്റ്റ് കമ്പനി ഉദ്യോഗസ്ഥനായ സ്വരൂപിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപുറകെയാണ് ഭാര്യയ്ക്ക് കുറിപ്പെഴുതി സ്വരൂപ് ആത്മഹത്യ ചെയ്തത്.