Tuesday 27 December 2022 12:20 PM IST : By സ്വന്തം ലേഖകൻ

‘ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ...’: കുഞ്ഞതിഥിയുടെ ആഗ്രഹം ഇങ്ങനെ, പൊലീസ് സ്റ്റേഷനിൽ ക്രിസ്മസ് കരോളുമായി കുട്ടിപ്പട്ടാളം (വിഡിയോ)

kerala-police-share-christmas-carol-video.jpg.image.845.440

പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടികളുടെ വിഡിയോ വൈറലാകുകയാണ്. ക്രിസ്മസ് കരോളുമായി കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തിയ ഒരു കൂട്ടം കുട്ടികളുടെ വിഡിയോ കേരളാ പൊലീസിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ‘കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ എത്തിയ അതിഥികൾ’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിൽ പാട്ടും നൃത്തവുമായി ആഘോഷമാക്കുകയായിരുന്നു സാന്റാക്ലോസിനും കൂട്ടരും. ഇവര്‍ക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് കേക്കും സമ്മാനമായി ലഭിച്ചു. അക്കൂട്ടത്തില്‍ ഒരു ആൺകുട്ടി തന്റെ ആഗ്രഹം പൊലീസുകാരനോട് പറയുന്നതും വിഡിയോയില്‍ കാണാം. ‘ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ...’ എന്ന കുട്ടിയുടെ ചോദ്യത്തിന് ‘ജയിലില്ലിവിടെ ലോക്കപ്പേയുള്ളൂ’ എന്ന് പൊലീസ് ഓഫിസര്‍ മറുപടി പറയുന്നതും വിഡിയോയില്‍ കാണാം. 

Tags:
  • Spotlight
  • Social Media Viral