‘മാതാപിതാക്കൾ ജീവിച്ചിരിക്കേ മക്കളുടെ മരണം, അതു ദാരുണവും ക്രൂരവുമായി’... ഒരച്ഛനും അമ്മയും ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന അതായിരിക്കും. മകളെ ഇല്ലാതാക്കിയവനോട് കാലത്തിന്റെ കാവ്യ നീതിയെന്നോണം പ്രതികാരം ചെയ്ത ശങ്കരനാരായണൻ വേദനകള്‍ ബാക്കിയാക്കി മടങ്ങുമ്പോൾ ഹൃദ്യമായൊരു ഓർമ ചിത്രം വേദനയോടെ പങ്കുവയ്ക്കുകയാണ് വനിത.
2009ൽ എ.എ നിഷാദ് സംവിധാനം ചെയ്ത വൈരം എന്ന ചിത്രം ശങ്കര നാരായണന്റെ ജീവിതവും പ്രതികാരവും പറയുന്ന ചിത്രമാണ്. സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പശുപതി ശങ്കരനാരായണനെ കാണാനെത്തിയ നിമിഷം വനിതയുടെ ഫ്രെയിമിലേക്കെത്തിയ കാഴ്ച ഇന്നും വായനക്കാരുടെ ഓർമകളുടെ ഷെൽഫിലുണ്ട്. വനിത 2012ൽ പ്രസിദ്ധീകരിച്ച ലേഖനം പിഡിഎഫ് രൂപത്തില്‍ ചുവടെ വായിക്കാം...
1

2

3

4