ADVERTISEMENT

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ മൂലം കരൾ
രോ​ഗങ്ങൾ സമൂഹത്തിൽ വർധിച്ചു വരികയാണ്. ശരീരത്തിലെ നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കരൾ ആയതിനാൽ കരളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ആരോ​ഗ്യത്തെ ബാധിക്കാറുണ്ട്.

മദ്യപാനം, കൊഴുപ്പ് അടിഞ്ഞുകൂടൽ , വൈറസ് അണുബാധ, തുടങ്ങിയവ കരൾ രോ​ഗങ്ങൾക്ക് കാരണമാകാറുണ്ട്. ജനിതകപരമായും കരൾരോ​ഗങ്ങൾ വരാൻ സാധ്യതയുണ്ട്. ആരോ​ഗ്യത്തിനും ദീർഘായുസ്സിനും കരളിന്റെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ADVERTISEMENT

മഞ്ഞപ്പിത്തം, വയറുവേദന, നീര്, കാലുകളിലും കണങ്കാലുകളിലും നീര്, ചൊറിച്ചിൽ, മൂത്രത്തിന് ഇരുണ്ടനിറം, രക്തം കലർന്ന മലം, വിട്ടുമാറാത്ത ക്ഷീണം, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം,വിശപ്പില്ലായ്മ തുടങ്ങിയവ കരൾ രോ​ഗത്തിന്റെ ലക്ഷണങ്ങളാകാം. 

പ്രധാന കരൾ രോ​ഗങ്ങൾ 

ADVERTISEMENT

ഫാറ്റിലിവർ - കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഫാറ്റിലിവറിലേക്ക് നയിക്കും. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവറും, മദ്യപാനം ഇല്ലാത്തവരിൽ നോൺ ആൽക്കഹോളിക് ഫാറ്റിലിവറും ഉണ്ടാകുന്നു. അമിതവണ്ണം, പ്രമേഹം, വ്യായാമം ഇല്ലായ്മ എന്നിവയും ഫാറ്റിലിവറിനു കാരണങ്ങളാണ്. പലപ്പോഴും ലക്ഷണങ്ങൾ ഇല്ല എന്നതിനാൽ രോ​ഗം തിരിച്ചറിയാൻ വൈകാറുണ്ട്. ക്ഷീണം,വയർവേദന എന്നിവ ചിലപ്പോൾ ലക്ഷണങ്ങളാകും. 

ഹെപ്പറ്റൈറ്റിസ് - കരളിൽ ഉണ്ടാകുന്ന അണുബാധ മൂലമാണ് ഹെപ്പറ്റൈറ്റിസ് രോ​ഗം ഉണ്ടാകുക. ശക്തമായ പനി, മഞ്ഞപ്പിത്തം, ക്ഷീണം ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്.

ADVERTISEMENT

ലിവർ സിറോസിസ് - കരളിന്റെ പൂർണ്ണമായ നാശമാണ് ലിവർ സിറോസിസിലേക്ക് എത്തിക്കുക. ദീർഘകാലമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് , ഫാറ്റിലിവർ എന്നിവയാണ് രോ​ഗത്തിന്റെ കാരണങ്ങൾ.വയറിൽ വെള്ളം കെട്ടുക, കാലുകളിൽ വീക്കം, രക്തസ്രാവം എന്നിവ ലക്ഷണങ്ങളാണ്.

ലിവർ കാൻസർ - കരളിൽ അസാധരണമായി കോശങ്ങൾ വളരുന്നതാണ് ലിവർ കാൻസറിനു കാരണം. ഭാരം കുറയുക, വിശപ്പ് ഇല്ലായ്മ, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.  

കരളിനെ സംരക്ഷിക്കാം

. സമീകൃതാഹാരം കഴിക്കുക - പഴവും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ജങ്ക് ഫുഡ് ഒഴിവാക്കുക

. മദ്യപാനം ഒഴിവാക്കുക - മദ്യപാനം കരളിനു ദോഷമാകും

. അമിതവണ്ണം കുറയ്ക്കുക - അമിത ഭാ​രം കരളിനെ ബാധിക്കും. 

. വെള്ളം കുടിക്കുക - ദിനവും 2- 3 ലീറ്റർ വെള്ളം കുടിക്കുക

. വ്യായാമം ശീലമാക്കുക - ​ദിനവും അരമണിക്കൂർ എങ്കിലും നടത്തം /ഓട്ടം/ സൈക്ലിങ്

. ഹൈപ്പറ്റൈറ്റിസ് വാക്സീൻ എടുക്കണം - ഹൈപ്പറ്റെറ്റിസ് എ,ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ലഭ്യമാണ്. വൈറസ് ബാധയിൽ നിന്നു സംരക്ഷണം ലഭിക്കും

. അനാവശ്യമരുന്നുകൾ ഒഴിവാക്കുക - ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്

. പരിശോധന നടത്തുക - ലിവർ ഫങ്ഷൻ പരിശോധനകൾ 6 മാസം കൂടുമ്പോൾ നടത്തുക.

കരളിനെ സംരക്ഷിക്കാൻ 10 വഴികൾ

English Summary:

Liver diseases are on the rise due to lifestyle changes, impacting essential bodily functions. Protecting liver health is crucial for overall well-being and longevity, with various conditions like fatty liver, hepatitis, cirrhosis, and cancer affecting this vital organ.

ADVERTISEMENT