Saturday 25 May 2024 12:54 PM IST : By മനോരമ ആരോഗ്യം റിസര്‍ച്ച് ഡസ്ക്

പ്രോട്ടീന്‍ എന്ന ബില്‍ഡിങ് ബ്ലോക്ക് ; ഭക്ഷണങ്ങളിലെ പ്രോട്ടീന്‍ അളവ് അറിയാം

prot32432

ശരീരത്തിലെ പ്രോട്ടീൻ

നമ്മുടെ ശരീര വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ (മാംസ്യം). അതുകൊണ്ടാണ് അതിനെ നമ്മുടെ ശരീരത്തിന്റെ ‘ബിൽഡിങ് ബ്ലോക്ക്’ എന്നു വിളിക്കുന്നത്. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കൂടുതൽ കോശങ്ങളും പേശികളും ഉണ്ടാകാൻ പ്രോട്ടീൻ ആവശ്യമാണ്.

ആഹാരത്തിലെ പ്രോട്ടീൻ

ആഹാരത്തിൽ നിന്നും ലഭിക്കുന്ന സ്വാഭാവിക പ്രോട്ടീൻ തന്നെയാണ് ശരീരത്തിനു നല്ലത്. പ്രത്യേകിച്ചും പ്രോട്ടീൻ ഉയർന്ന തോതിലടങ്ങിയ ഡയറ്റ് കൂടുതൽ കഴിക്കുമ്പോൾ ശരീരത്തിനു വളരെ അത്യാവശ്യമായ കാർബോഹൈ‍ഡ്രേറ്റ്, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, ട്രേസ് എലമെന്റ്സ് എന്നിവയുടെ അപര്യാപ്തത ഉണ്ടാകാൻ സാധ്യത ഏറെയാണ്. മലബന്ധം ഡൈവെർട്ടിക്കുലൈറ്റിസ് (കുടൽ വീക്കം) എന്നിവ ഉണ്ടാകാനും സാധ്യത ഏറുന്നു. അമിതമായി വേയ് പ്രോട്ടീൻ കഴിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്.

∙ലാക്റ്റോസ് ഇൻടോളറൻസ്

∙കുടലിന് അസ്വസ്ഥതകൾ

∙വയറു കമ്പിക്കൽ

∙വൃക്കയിലെ കല്ലുകൾ

എന്നാൽ ഉയർന്ന വേയ് പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുമടങ്ങിയ ഡയറ്റ് പിന്തുടരുന്നവരിൽ ഓസ്റ്റിയോ പെറോസിസ് കീറ്റോസിസ്, കരൾ തകരാർ, വൃക്കയിലെ കല്ലുകൾ, വൃക്കത്തകരാർ ഇവ ഉണ്ടാകാം.

രോഗാവസ്ഥയിൽ കഴിക്കാം

കുട്ടികളുടെ വളർച്ചയുടെ പ്രായം, ഗർഭം, മുലയൂട്ടുന്ന സമയം എന്നീ ഘടകങ്ങളിൽ തീരെ മെലിഞ്ഞിരിക്കുന്നവർക്ക് ശരീരത്തിനു കൂടുതൽ പ്രോട്ടീൻ ആവശ്യമായി വരും. ചില രോഗാവസ്ഥിയിലും കാൻസർ ഉള്ളവർക്കും (കീമോതെറാപ്പി, റേഡിയോതെറാപ്പി, കാൻസർ ശസ്ത്രക്രിയ എന്നിവ ചെയ്യുന്നവർ). എയ്ഡ്സ്, ക്ഷയം, മറ്റു പ്രധാന ശസ്ത്രക്രിയകൾക്കു വിധേയരായവർ) എന്നിവർക്കും പ്രോട്ടീൻ അത്യാവശ്യമാണ്. പക്ഷേ, ജിമ്മിലെ പ്രോട്ടീൻ സപ്ലിമെന്റുകൾ അല്ല ഇവർക്കു നിർദ്ദേശിക്കാറുള്ളത്. മരുന്നായി ഉൽപ്പാദിപ്പിക്കുന്നവയാണ്. ഓരോ രോഗാവസ്ഥയ്ക്കും ചേർന്ന വിധത്തിലാണ് ഇതിലെ ചേരുവകൾ ചേർത്തിട്ടുള്ളത്.

താഴെ കൊടുത്തിരിക്കുന്ന ടേബിൾ ആഹാരസാധനങ്ങളിലെ പ്രോട്ടീന്റെ ഏകദേശ അളവ് കണ്ടെത്തുന്നതിനു സഹായിക്കും.

ആഹാരം – പ്രോട്ടീന്റെ അളവ് ഗ്രാമിൽ

  1. ചിക്കൻ 100 ഗ്രാം (ഇടത്തരം കഷണങ്ങൾ) – 25

  2. മീൻ (100 ഗ്രാം) (ഇടത്തരം കഷണങ്ങൾ) – 20

  3. ബീഫ് (100ഗ്രാം) – 20

  4. മുട്ട ഒരെണ്ണം – 6

  5. സോയാബീൻ (20 ഗ്രാം) – 7

  6. പാൽപ്പൊടി (30 ഗ്രാം) – 11

  7. പനീർ (40 ഗ്രാം) – 7

  8. പരിപ്പു വേവിച്ചത് ഒന്നരകപ്പ് (30 ഗ്രാം) – 6

  9. പയറു വർഗങ്ങൾ ഒരു കപ്പ് (30 ഗ്രാം) – 7

    പ്രോട്ടീന്‍ കഴിച്ചാല്‍ മസില്‍ കൂടുമോ? ജിമ്മില്‍ പോകുന്ന എല്ലാവരും പ്രോട്ടീന്‍ പൗഡര്‍ കഴിക്കണോ?

Tags:
  • Fitness Tips
  • Manorama Arogyam