83 കാരനായ പാലായിലെ സെബാസ്റ്റ്യൻ സാറിനു വ്യായാമവും മരുന്നുമെല്ലാം നീന്തലാണ്. സീനിയർ മത്സരങ്ങളിൽ ഒട്ടേറെ തവണ സമ്മാനം വാരിക്കൂട്ടിയ ഈ റിട്ട. പ്രഫസർ ഇപ്പോൾ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാനുള്ള ശ്രമത്തിലാണ്.
മത്സരങ്ങൾക്കു പോകും മുൻപ് പരിശീലനം നടത്താറുണ്ട്. ഈ പ്രായത്തിൽ എല്ലാം ദിവസവും പരിശീലനം നടക്കില്ല. ആഴ്ചയിൽ മൂന്നു ദിവസം 20 മിനിറ്റു നേരം നീന്തും. നീന്തുന്നതിനിടെ ഏതാനും നിമിഷം വിശ്രമിക്കും. പാലാ സെന്റ് തോമസ് കോളജിലെ നീന്തൽ കുളത്തിലാണ് പ്രാക്ടീസ്.
ബിപി, പ്രമേഹം എല്ലാം ബോർഡർ ലൈനിലാണ്. എന്നാൽ മരുന്ന് കഴിക്കേണ്ട അവസ്ഥയില്ല. എന്റെ അസുഖങ്ങൾക്ക് ഒരു മരുന്ന് മതി, നീന്തൽ
വിശദമായി വായിക്കാൻ മനോരമ ആരോഗ്യം ജൂൺ ലക്കം കാണുക.