Monday 25 January 2021 04:11 PM IST : By സ്വന്തം ലേഖകൻ

പഠനം മുഴുവനും ഇപ്പോള്‍ ഓൺലൈനിലാണ്; ഓര്‍ക്കുക, കുട്ടികളെ കുരുക്കാന്‍ ചില ക്രൂരതകളുമായി കാത്തിരിക്കുന്നവരും ആ ലോകത്തുണ്ട്...

_BAP8340

രാവിലെ ഏഴരയ്ക്ക് ഒാണ്‍െെലന്‍ ക്ലാസ് തുടങ്ങും. ഒന്‍പതു വരെ തുടരും. പിന്നെ, ഉച്ചയ്ക്ക്. െെവകിട്ട് ഏഴു മുതല്‍ എട്ടര വരെ വീണ്ടും ഒന്നര മണിക്കൂര്‍. പഠനം വീട്ടില്‍ തന്നെ ആയതോെട, അമ്മു എന്നും അഞ്ചു മണിക്കൂര്‍ കംപ്യൂട്ടറിനു മുന്നിലാണ്. േകരളത്തില്‍ മാത്രമല്ല, ഏതാണ്ട് േലാകം മുഴുവനും ഇതാണവസ്ഥ.

കൂടാതെ പല കമ്പനികളും വര്‍ക് ഫ്രം േഹാം പ്രോ ത്സാഹിപ്പിച്ചു തുടങ്ങി. ഇങ്ങനെ േകാടിക്കണക്കിനാളുകൾ ഒന്നിച്ച് ഓൺലൈൻ സ്പേസിലേക്കു ചുവടു മാറുകയാണ്. ലോകം മുഴുവനും പരന്നു കിടക്കുന്ന ഈ ഇന്‍റര്‍നെറ്റ് ലോകത്ത് നമ്മുടെ കുട്ടികൾ  എത്രത്തോളം സുരക്ഷിതരായിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ?

കുട്ടികൾക്കെതിരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ചു  നമ്മൾ  കുറേയൊക്കെ അറിവുള്ളവരാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അതിക്രമികൾ ഏതൊക്കെ ഉപായങ്ങളുമായി  കാത്തിരിക്കുന്നുവെന്നത് പലരും  മനസ്സിലാക്കിയിട്ടില്ല. ഇതേക്കുറിച്ചു നാട്ടിൽ അധികം ചർച്ചകളും കണ്ടിട്ടില്ല. പല വിേദശ നാടുകളിലും ഇതൊരു അടിയന്തര പ്രാധാന്യമുള്ള വസ്തുതയായിക്കണ്ട് സര്‍ക്കാരും സന്നദ്ധ സംഘടനകളും മുന്നറിയിപ്പു കൊടുക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ‘ചൈൽഡ് ഗ്രൂമിങ്’ (child grooming).

_BAP8327

എന്താണ് ഗ്രൂമിങ്?

കുട്ടികളോ അല്‍പം മുതിര്‍ന്നവരോ (young adults) ആയവരെ  ലൈംഗികമായി ദുരുപയോഗം ചെയ്യുകയെന്ന ഉദ്ദേശത്തോ   ടെ സമീപിക്കുന്നവർ ധാരാളം. ഇതിൽ കുട്ടികളോട് ലൈംഗികാസക്തിയുള്ളവരും കുട്ടികളുെട നിഷ്കളങ്കത മുതലെടുക്കുന്നവരും എതിര്‍ക്കാന്‍ ത്രാണിയില്ലാത്തതു െകാണ്ടു കുട്ടികളെ ചതിയിൽപ്പെടുത്തുന്നവരും കുട്ടികളെ ഇരകളായി കരുതുന്നവരും ഒക്കെയുണ്ട്. ചിലര്‍ വളരെ ബുദ്ധിപൂര്‍വമാണ് ഈ ക്രൂരതയ്ക്കായി ഇറങ്ങുക. അവരാദ്യം കുട്ടികളുമായോ അവരുടെ കുടുംബവുമായോ സൗഹൃദവും വൈകാരിക ബന്ധവും സ്ഥാപിച്ചെടുക്കും. അങ്ങനെ കൂടുതൽ വിശ്വാസം നേടിയെടുത്ത ശേഷമാകും അവർ മനസ്സിലൊളിപ്പിച്ച ക്രൂരതയ്ക്ക് ക ളമൊരുക്കുന്നത്. ഇത്തരത്തില്‍ കുട്ടികളെ സ്വന്തം ഇംഗിതം നടപ്പിലാക്കാൻ മാനസികമായി തയാറെടുപ്പിക്കുന്ന രീതിയാണ് ഗ്രൂമിങ്.

ഇന്റർനെറ്റിലും ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലും കുട്ടികൾ സജീവമായതോടെ ചൂഷകരും അവരുടെ പിന്നാലെ എത്തി. ഡിജിറ്റൽ സ്പേസിന്റെ സ്വകാര്യത പലപ്പോഴും അവർക്ക് സഹായകവുമാകുന്നു. നേരിട്ടുള്ള അത്രയും റിസ്കില്ലാതെ  മുഖം മറച്ചിരുന്നു കൊണ്ട് എളുപ്പത്തിൽ അവർ ‘ഇരകൾ’ക്കുള്ള കെണിയൊരുക്കുന്നു. ഇത്തരം കുറ്റവാളികൾ വ്യക്തമാ  യ പ്ലാനിങ്ങോടെയാണ് പ്രവർത്തിക്കുന്നത്.

ആരൊക്കെയാകാം അക്രമികൾ ?

ആരുമാകാം അക്രമികള്‍ എന്നതാണ് ഒാണ്‍െെലന്‍ കുറ്റവാളികളുെട പ്രത്യേകത. കുട്ടികൾക്ക് നേരിട്ടു പരിചയമുള്ളവരോ അല്ലാത്തവരോ കുടുംബവുമായി അടുപ്പമുള്ളവരോ വിശ്വസ്തരോ ഒക്കെ ആകാം. അപരിചിതർ, കുടുംബാംഗങ്ങൾ,  ബന്ധുക്കൾ, കുടുംബസുഹൃത്തുക്കൾ, വിദ്യാഭ്യാസ, മത സ്ഥാപനങ്ങളുമായി അടുപ്പവും ബന്ധവുമുള്ളവർ തുടങ്ങി ഏതൊരാളും കുട്ടികളെ ഗ്രൂം ചെയ്യാം.

തങ്ങളുടെ ആവശ്യങ്ങളൊന്നും നിരസിക്കപ്പെടരുതെന്ന  താൽപര്യത്തോടെ ഏതുതരം ബന്ധങ്ങളും കുട്ടികളുമായി ഉ ണ്ടാക്കിയെടുക്കാൻ ഇവർ ശ്രമിക്കും. മാർഗദർശി, അഭ്യുദയകാംക്ഷി, സുഹൃത്ത് തുടങ്ങി പലതരം ബന്ധങ്ങള്‍ ആകാം. ചിലര്‍ പ്രണയബന്ധമുണ്ടാക്കാനാണു ശ്രമിക്കുക. കുട്ടിയുടെ പ്രായത്തിലുള്ളതോ അവരേക്കാൾ പ്രായക്കുറവുള്ളതോ ആയ വ്യക്തിയാണെന്ന് തെറ്റിധരിപ്പിച്ച് സമപ്രായ ബന്ധം (peer connection) ഉണ്ടാക്കിയെടുക്കാം. ചില ബന്ധങ്ങൾ ആധികാരിക സ്വഭാവം ഉള്ളതായിരിക്കും. കുട്ടികളില്‍ വളരെ സ്വാധീനവും ആധിപത്യവും ചെലുത്താൻ ഇക്കൂട്ടര്‍ക്കു സാധിക്കും.

പീഡകരോട് വൈകാരികമായ ബാധ്യത ഉടലെടുത്തു കഴിയുമ്പോൾ അവരുമായുള്ള ബന്ധം മറച്ചു വയ്ക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് പലപ്പോഴും കുട്ടികള്‍ വിശ്വസിക്കുന്നു.  ചില അവസരങ്ങിൽ  കാര്യങ്ങൾ  പുറത്തറിയാതിരിക്കാൻ  ഭീഷണികളും കാരണമാകാറുണ്ട്.

ആരൊക്കെ ഗ്രൂം ചെയ്യപ്പെടാം?

കുട്ടികളും കൗമാരക്കാരും മാത്രമല്ല, ചെറുപ്പക്കാരും ഗ്രൂം ചെയ്യപ്പെടാം. അവഗണിക്കപ്പെടുന്ന കുട്ടികൾ, മാതാപിതാക്കൾ തമ്മിൽ സ്വരചേർച്ചയില്ലാത്തതും കലഹമുള്ളതുമായ വീടുകളിൽ നിന്നുള്ള  കുട്ടികൾ,  പ്രത്യേക  പരിഗണന ആവശ്യമുള്ള കുട്ടികൾ (Children with disabilities),  എന്നിവരൊക്കെ ഇത്തരത്തിൽ അക്രമിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഇരയുടെ മാനസികനിലയും വിചാരങ്ങളും മനസ്സി ലാക്കിയാണ് കുറ്റവാളികൾ പ്രവർത്തിക്കുന്നത്. എത്ര വ ലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന സംശയം പോലും പലർക്കും തോന്നാറില്ല. അത്രയ്ക്ക് വിശ്വാസം നേടുന്ന തരത്തിലാകും തുടക്കത്തിൽ പല കുറ്റവാളികളുടെയും പെരുമാറ്റം.

എന്തിനുവേണ്ടി?

കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികോപദ്രവമേൽപിക്കുന്നതിനേക്കാൾ അവരെ കൂടുതൽ വിശ്വാസത്തിലെടുത്തുകൊണ്ട് തങ്ങളുടെ ഉദ്ദേശം നടപ്പിലാക്കുകയാണിവിടെ സംഭവിക്കുന്നത്. ആദ്യമൊക്കെ അവരുമായി വൈകാരിക ബന്ധം വളർത്തിയെടുക്കും. അതുവഴി കുട്ടിയുെട ഭാഗത്തു നിന്ന് എ തിർപ്പില്ലാതെയാക്കുന്നു. ക്രമേണ അവരുടെ ഭയവും തെറ്റ് ചെയ്യുന്ന തോന്നലും കുറയും. തടസ്സമുന്നയിക്കാതെ അതിക്രമങ്ങൾക്കു വഴങ്ങിക്കൊടുക്കുകയും ചെയ്യാം.

മാത്രമല്ല, ഇത്ര അടുപ്പമുള്ള വ്യക്തിയെ വിശ്വാസത്തിലെടുക്കുകയും അവർ ആവശ്യപ്പെടുന്നത് ചെയ്യുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുകയും ചെയ്യുമ്പോൾ ഈ ബന്ധം തുടരേണ്ടത്  തങ്ങളുടെ  ബാധ്യതയായോ കടമയായോ ആയി കുട്ടികള്‍ കരുതിത്തുടങ്ങും. തങ്ങൾ ഇത്തരത്തിൽ ഗ്രൂം ചെയ്യപ്പെടുകയാണെന്നു ഗ്രൂമിങ്ങിനിരയാക്കപ്പെടുന്നവർ പലപ്പോഴും  മനസ്സിലാക്കാറില്ല എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത.

ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ എടുത്തായിരിക്കും കുട്ടികളെ ഇത്തരക്കാർ പാട്ടിലാക്കുന്നത്. മുൻപ് നേരി ട്ടു ചെയ്തിരുന്ന  ഇത്തരം പ്രവർത്തികൾ ഡിജിറ്റൽ കാലത്തു വിവിധ ഓണ്‍െെലൻ പ്ലാറ്റുഫോമുകളിലൂടെ സംഭവിക്കുന്നു.  സോഷ്യൽ മീഡിയ,  ഫെയ്സ്ബുക്  മെസഞ്ചർ, വാട്സ്‌ആപ്പ്, വൈബർ തുടങ്ങിയ ഇന്റർനെറ്റ് മെസേജിങ് ആപ്പുകൾ, വിവിധ സൈറ്റുകളിലെ ചാറ്റ് ഫോറങ്ങൾ, ഓൺലൈൻ ഗെയിമുകൾ, മറ്റ് ആപ്ലിക്കേഷനുകൾ തുടങ്ങി പലതും ‘വല വീശാനുള്ള’ തട്ടകമായി ഉപയോഗിക്കും.

കുട്ടിയുടെ താൽപര്യങ്ങളും നീക്കങ്ങളും നിരീക്ഷിച്ചു പഠിച്ച ശേഷമായിരിക്കും ക്രിമിനലുകൾ അവരെ സമീപിക്കുന്നത്. ഒരേ സമയം ഒന്നിലധികം കുട്ടികളെ വലയിലാക്കാൻ ശ്രമിക്കുന്നവരുമുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ ശ്രദ്ധിച്ചുകേൾക്കുകയും സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്താണ് പലരുടെയും തുടക്കം. അങ്ങനെ വിശ്വാസ്യത േനടിയെടുക്കും. മാതാപിതാക്കളോടു പങ്കുവയ്ക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ േപാലും  കുഞ്ഞുങ്ങള്‍ ഇക്കൂട്ടരോടു പറയും. ക്രമേണ, കുട്ടികളെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ശീലിപ്പിക്കുന്നവരുമുണ്ട്.  ഭീഷണിയിലൂടെയോ സമ്മാനങ്ങൾ നൽകിയോ ആണ് പലരും കുട്ടികളെ വശത്താക്കാൻ ശ്രമിക്കുന്നത്. സെക്സിലേർപ്പെടാൻ പ്രേരിപ്പിക്കുകയോ അവർക്കു താൽപര്യമുള്ള കാര്യങ്ങൾ ചെയ്യിപ്പിക്കുകയോ ഒക്കെയാണ് അടുത്തപടി. കുട്ടികളെ ലൈംഗിക പൂർത്തീകരണത്തിനായി ഉപയോഗിക്കുക മാത്രമല്ല ഇതിനു പിന്നിലെ ലക്ഷ്യം. കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല വിഡിയോകൾ നിർമിക്കുക, മനുഷ്യക്കടത്ത് (child trafficking), ബാലവേശ്യാവൃത്തി തുടങ്ങി വിവിധ ഉദ്ദേശങ്ങള്‍  ഇതിനു പിന്നിലുണ്ട്.

ഡിജിറ്റല്‍ കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് സൈബർ–സെക്സ് ട്രാഫിക്കിങ്  (cyber sex trafficking) എന്ന കുറ്റകൃത്യം. ഗ്രൂമിങ്ങിനു വിധേയരാക്കിയ കുട്ടികളെ ലൈംഗികമായി   ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി, ഇന്റർനെറ്റിലൂടെയോ മറ്റു ഡിജിറ്റൽ സൗകര്യങ്ങളുപയോഗിച്ചോ പരത്തുന്നതാണ് ഈ ക്രൂരത. പണം സമ്പാദിക്കുകയാണ്  ലക്ഷ്യം. ലോകത്ത് പലയിടത്തും ഇത്തരം വിഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നത് യാഥാർഥ്യമാണ്.

കുട്ടികളെ ബാധിക്കുന്നത്

ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുന്നത് കുട്ടികളെ വളരെ ആഴത്തിലും മോശമായും ബാധിക്കും.  ശാരീരികമായും മാനസികമായും ആഘാതങ്ങള്‍ ഉണ്ടാകാം. ഗര്‍ഭധാരണം, െെലംഗികരോഗങ്ങള്‍, അമിത ഉത്കണ്ഠ, കുറ്റബോധം, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുർവിനിയോഗം, ഡിപ്രഷൻ, ആത്മഹത്യാ പ്രവണത, ജീവിതത്തിൽ സമ്മർദങ്ങളെ നേരിടാൻ ബുദ്ധിമുട്ടുണ്ടാക്കുക എന്നീ പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും.

പിടിഎസ്ഡി (post traumatic stress disorder) എന്നൊരു രോഗാവസ്ഥയും കണ്ടുവരുന്നു. ഭയപ്പെടുത്തുന്ന ഒരു സംഭവത്തിലൂടെ കടന്നു പോയതിനോ സാക്ഷ്യം വഹിച്ചതിനോ ശേഷം, അതുണ്ടാക്കുന്ന ആഘാതത്തിൽ നിന്നു കാലങ്ങളോളം മോ ചനം ലഭിക്കാതിരുന്ന അവസ്ഥയാണിത്. ആരോഗ്യമുള്ള ബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനുമുള്ള  ബുദ്ധിമുട്ട്  പോലെ ദീർഘകാലം പിന്തുടരാവുന്ന വൈകാരിക/മാനസിക പ്രശ്നങ്ങളും ഇതിന്റെ ഫലമായുണ്ടാകും.

എന്തു ചെയ്യണം?

ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നു കുട്ടികളെ പൂർണമായും വിലക്കുക ഒരിക്കലും സാധ്യമല്ല. ഓൺലൈൻ ഇടങ്ങളിൽ എങ്ങനെ പെരുമാറാം എന്തൊക്കെ സൂക്ഷിക്കണം എന്നതിെനക്കുറിച്ച് അവര്‍ക്കു പരിശീലനവും അറിവും കൊടുക്കണം. പ്രശ്ന സാധ്യതകളെക്കുറിച്ച് തുറന്നു സംസാരിക്കണം. അതിനു മുൻപുതന്നെ രക്ഷിതാക്കൾ  അതേക്കുറിച്ച് അവബോധമുള്ളവ  രായിരിക്കണം. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

∙ കുട്ടികൾ ഏതൊക്കെ ഓൺലൈൻ പ്ലാറ്റ് ഫോമുകളാണ് ഉ പയോഗിക്കുന്നതെന്ന് തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

∙ മുതിർന്ന ഏതെങ്കിലുമൊരു വ്യക്തി കുട്ടിയുമായി /കുട്ടികളുമായി  ഇടപഴകുന്ന രീതിയിൽ അസ്വാഭാവികത തോന്നിയാൽ അതൊരു തോന്നലായി തള്ളിക്കളയരുത്.

∙ ‘എന്റെ കുട്ടിക്ക് എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാൽ ഇങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ ‍ഞങ്ങളോടു പറയും’ എന്നു കരുതുന്ന മാതാപിതാക്കളുണ്ട്.  മുൻപ് സൂചിപ്പിച്ചതുപോലെ, കുട്ടികൾക്കു തങ്ങൾ ഗ്രൂം ചെയ്യപ്പെടുന്നതായി പലപ്പോഴും തിരിച്ചറിയാന്‍ പോലും സാധിക്കുകയില്ല. അവർ ആശങ്കാകുലരാകുകയോ ആശയക്കുഴപ്പത്തിലാകുകയോ ചെയ്തേക്കാം. അതുകൊണ്ടു തന്നെ കുഞ്ഞ് ഇതേക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള സാധ്യത കുറവാണ്. മാതാപിതാക്കളുടെ ജാഗ്രതയാണ് ഈ ഘട്ടത്തിൽ ഏറ്റവും പ്രധാനം.

∙ ഇത്തരമൊരു സംഭവം നിങ്ങളുടെ കുട്ടിക്കുണ്ടായാൽ  ആദ്യം തന്നെ കുട്ടിയെ പൂർണ വിശ്വാസത്തിലെടുക്കണം. നിങ്ങളങ്ങനെ പെരുമാറുമെന്ന വിശ്വാസം കുട്ടിയുടെ മനസ്സിൽ ഉറപ്പിക്കണം. തന്റെ പക്ഷം കേൾക്കാൻ മനസ്സുള്ളവരും അതനുസരിച്ച് ഒപ്പം നിൽക്കുന്നവരുമാണ് മാതാപിതാക്കളെന്ന ബോധം കുട്ടിയുടെ മനസ്സിൽ വളർത്തണം.

∙ തീർച്ചയായും ഇതൊരു വൈകാരിക  സാഹചര്യമാണ്.  കുട്ടിയുടെ മുൻപിൽ സമചിത്തതയോടെ മാത്രം പെരുമാറുക.

∙ ഒരു തരത്തിലും കുട്ടിയുടെ കുഴപ്പം കൊണ്ടല്ല  ഇതു സംഭവിച്ചതെന്നു പറഞ്ഞ് സമാധാനിപ്പിക്കുക.  തുറന്നു പറഞ്ഞത് നന്നായി  എന്നും അതു കാരണം  കുട്ടിക്ക് യാതൊരുവിധ കുഴപ്പങ്ങളുമുണ്ടാകില്ല എന്നും ഉറപ്പു കൊടുക്കുക.

∙ കാര്യങ്ങളറിഞ്ഞ ഉടനെ അക്രമിയോട്  വെല്ലുവിളിക്കും വഴക്കിനും പോകരുത്. കുട്ടിയെ സമാശ്വസിപ്പിച്ചശേഷം  പൊലീ സിൽ പരാതിപ്പെടുക. പരാതിയിൽ ഉറച്ചു നിൽക്കുകയും വേണം. നിയമപരമായി നീങ്ങാതിരിക്കുന്നത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്.

∙ ഇത്തരം പ്രശ്നങ്ങൾ മറ്റുളളവരറിയാതെ ഒത്തുതീർപ്പാക്കാന്‍ ശ്രമിക്കരുത്. അങ്ങനെ ശ്രമിക്കുമ്പോള്‍ അതിനർഥം നിങ്ങളുടെ കുട്ടികൾ  അത്രനാൾ അനുഭവിച്ച  സമ്മർദങ്ങൾക്കും അ വരുടെ അന്തസ്സിനും നിങ്ങൾ യാതൊരു വിലയും കൽപിക്കുന്നില്ല എന്നു തന്നെയാണ്.

∙ പുതിയ സാഹചര്യങ്ങളും അപകടക്കെണികളും കണക്കിലെടുത്ത് സ്കൂളുകളും സര്‍ക്കാരും  കുട്ടികൾക്കിടയിൽ  പ്രവർത്തിക്കുന്ന മറ്റു സംവിധാനങ്ങളും കൂടുതൽ  ജാഗ്രത കാണിക്കുകയും ബോധവൽക്കരണ ശ്രമങ്ങള്‍ നടത്തുകയും വേണം.

shutterstock_1090581398

സൂക്ഷിക്കണം ഈ 10 മാറ്റങ്ങള്‍

കുട്ടികളെ അവരുെട ലോകത്തേക്കു മാത്രമായി തുറന്നു വിടരുത്. എപ്പോഴും അവരുെട േമല്‍ ഒരു കണ്ണുവേണം. അവരുെട കൂട്ടുകാരെക്കുറിച്ചും ഏറ്റവും താൽപര്യം ഉള്ള വിഷയങ്ങളെക്കുറിച്ചും ഒക്കെ നിങ്ങള്‍ക്കും അറിവു േവണം. എന്നും അവരോെടാത്ത് ഇടപെടാനും അഭിരുചിക്കിണങ്ങും വിധം െപരുമാറാനും സമയം കണ്ടെത്തണം.

ഈ ബന്ധത്തിലൂെട കുട്ടികളുടെ പെരുമാറ്റത്തിലെ  െചറിയ മാറ്റങ്ങള്‍ േപാലും തുടക്കത്തിലേ തിരിച്ചറിയാൻ കഴിയും. ഇനി പറയുന്ന മാറ്റങ്ങള്‍ കുഞ്ഞുങ്ങളില്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കുക.

1. അമിതമായ ഉത്കണ്ഠ, ഭയം. ഉറങ്ങാൻ കഴിയാതിരിക്കുക, അമിതമായ വിദ്വേഷം, എല്ലാത്തിനോടും എതിർപ്പ്.

2. കളികളിലോ പഠനത്തിലോ പെട്ടെന്നുണ്ടാകുന്ന ഉത്സാഹക്കുറവ്.

3. ഇന്റർനെറ്റിന്റെയോ മറ്റു ഡിജിറ്റൽ ഡിവൈസുകളുടെയോ ഉപയോഗം മുൻപത്തേക്കാൾ കൂടുകയോ കുറയുകയോ ചെയ്യുക.

4. വീട്ടിൽ മറ്റുള്ളവരറിയാതെ ഇന്റർനെറ്റോ ഫോണോ മ റ്റു ഡിവൈസുകളോ ഉപയോഗിക്കുക.

5. പ്രായത്തിൽ വളരെ മുതിർന്നവരുമായുള്ള ചങ്ങാത്തം. ഒരു പ്രത്യേക വ്യക്തിയോട് വാക്കിലോ പ്രവര്‍ത്തിയിലോ ഭയമോ വിദ്വേഷമോ പ്രകടമാക്കുക.

6. രഹസ്യ സ്വഭാവമുള്ള പെരുമാറ്റം.

7. രഹസ്യമായി/കള്ളം പറഞ്ഞു പുറത്തു പോകുക, കുറച്ചു സമയം കുട്ടി എവിടെയായിരുന്നു എന്ന് അറിയാതിരിക്കുക, അവർ എവിടെയായിരുന്നുവെന്നും ആരുടെ കൂടെയായിരുന്നുവെന്നും മറച്ചു വയ്ക്കുക.

8. സ്കൂളിലോ മറ്റോ പോകുന്ന കുട്ടികളാണെങ്കിൽ ഇടയ്ക്കിടെ സ്കൂളിലെത്താനോ തിരികെ വീട്ടിലെത്താനോ വൈകുക. ചോക്‌ലെറ്റ് മുതൽ  മൊബൈൽ ഫോൺ വരെ പലതരം വസ്തുക്കൾ നിങ്ങൾ അറിയാത്ത ആരില്‍നിന്നോ എവിെടനിന്നോ കുട്ടിക്ക് ലഭിക്കുക.

9. ലൈംഗികതയെക്കുറിച്ച് അവരുടെ പ്രായത്തിനനുസരിച്ചുള്ളതില്‍ കൂടുതൽ അറിവ് പ്രകടിപ്പിക്കുക, കുട്ടി ഇതുവരെ ഉപയോഗിച്ചു കേട്ടിട്ടില്ലാത്ത ലൈംഗികവൽകരിച്ച പെരുമാറ്റവും സംസാരരീതികളും  ഉണ്ടാകുക.

10. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചു കാണുക.

െപാലീസിേനാടും പറയാം

െെസബര്‍ േലാകത്തു പരക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാനും അവയില്‍ നിന്നു നമ്മുെട കുഞ്ഞുങ്ങളെ ര ക്ഷിക്കാനും കേരള പൊലീസും പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ഓണ്‍ലൈൻ പഠനകാലത്ത് മൊബൈൽ  ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്ന കുട്ടികളുടെ ൈസബർ സുരക്ഷയാണ്, ‘സൈബർ സുരക്ഷയ്ക്കു കുടുംബത്തോടൊപ്പം’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ  കുട്ടികൾ നേരിടേണ്ടി വരുന്ന  പ്രശ്നങ്ങളും  ആശങ്കകളും  കുട്ടികളുമായി സംസാരിച്ചു പ്രതികരണങ്ങളും നിർദേശങ്ങളുമായി  കേരള പൊലീസിന്റെ  ഫെയ്സ്ബുക് പേജിൽ  കമന്റായി  അറിയിക്കാനാണ്  ആവശ്യപ്പെട്ടിട്ടുള്ളത്.  കുട്ടിയുടെ പേരോ ഫോൺ നമ്പറോ  മറ്റു വിവരങ്ങളോ നൽകേണ്ടതില്ല.  State Police Media Centre Kerala എന്ന ഫെയ്സ്‌ബുക് പേജിലാണ് അഭിപ്രായം അറിയിക്കേണ്ടത്.

-നീരജ ജാനകി, െെസക്കോളജിസ്റ്റ് ആന്‍ഡ് െെലഫ് േകാച്ച്, െബംഗളൂരു, ഫോട്ടോ: ബേസിൽ പൗലോ

Tags:
  • Mummy and Me
  • Parenting Tips