ADVERTISEMENT

എറണാകുളത്തെ ഉദയംപേരൂർ കഴിഞ്ഞ ദിവസം ഹൃദയംതൊടുന്നൊരു സംഭവത്തിന് സാക്ഷിയായി. സിനിമാക്കഥകളെ പോലും വെല്ലുന്ന റിയൽ ലൈഫ് സ്റ്റോറിയിലെ നായകർ മൂന്ന് ഡോക്ടർമാരാണ്.

യുവ ഡോക്ടർമാരായ ബി. മനൂപ് തോമസ് പീറ്ററും ദിദിയ കെ. തോമസ് എന്നിവരാണ് അപകടത്തില്‍ പരുക്കേറ്റ കൊല്ലം സ്വദേശി ലിനുവിന് അഭ്ഭുത രക്ഷയുമായി എത്തിയത്. ആശുപത്രിയിലെത്തും മുൻപേ ഇവർ നടത്തിയ സമയോചിതമായ ഇടപെടലാണ് മരണത്തിൽ നിന്നും മനുവിനെ രക്ഷിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റു ശ്വാസമെടുക്കാൻ കഴിയാത്ത നിലയിലായ ലിനുവിനെ അതുവഴി പോവുകയായിരുന്ന മൂവരും രക്ഷപ്പെടുത്തിയത് സമാനതകളില്ലാത്ത മാതൃകാ പ്രവർത്തനങ്ങളിലൂടെ.

ADVERTISEMENT

നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡ് കൊണ്ട് ഡോ.മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശേഷം ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചു പിടിക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് ഡോ. മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. വെറും വഴിയാത്രക്കാർ മാത്രമായിരുന്ന ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ, ഡോ. ബിദിയ കെ. തോമസ് എന്നിവരുടെ പ്രവൃത്തി കേവലം സേവനമല്ല, മറിച്ച് അത്യുജ്ജലമായ ഒരു ധീരകൃത്യം കൂടിയായിരുന്നുവെന്നാണ് ഡോക്ടറുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

വിജയ്യുടെ മെർസൽ എന്ന സിനിമയിൽ ആണെന്നാണ് ഓർമ്മ, ഏതോ വിദേശ റെസ്‌റ്റോറൻ്റിൽ ഭക്ഷണം (ജ്യൂസ്) കഴിച്ചുകൊണ്ടിരുന്ന ഒരാൾ ശ്വാസനാളിയിൽ ഭക്ഷണം കുടുങ്ങി മറിഞ്ഞു വീഴുന്നു. ദൂരെ നിന്ന് ഇക്കാഴ്ച കണ്ട ഡോക്‌ടർ വിജയ് പറന്നു വന്ന് ഒരു ATM കാർഡ് രണ്ടായി ഒടിച്ച് അതിന്റെ കൂർത്ത ഭാഗം കൊണ്ട് രോഗിയുടെ കഴുത്തിൽ തുളയുണ്ടാക്കി അതിലൂടെ ഒരു സ്ട്രോ കടത്തി രോഗിയെ രക്ഷിക്കുന്ന സീൻ. സിനിമകളിൽ മാത്രം കാണാനാവുന്ന ഒരു രംഗം.

എന്നാൽ സമാനമായ ഒരു സംഭവം ഇന്നലെ കൊച്ചിയിൽ ഉണ്ടായി. ഉദയംപേരൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിനു എന്ന യുവാവിന് ജീവവായു തിരികെ നൽകിയത് മൂന്ന് ഡോക്ടർമാരുടെ സമയോചിതവും അത്യന്തം സിനിമാറ്റിക്കുമായ ഇടപെടലാണ്. വെറും വഴിയാത്രക്കാർ മാത്രമായിരുന്ന ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ, ഡോ. ബിദിയ കെ. തോമസ് എന്നിവരുടെ പ്രവൃത്തി കേവലം സേവനമല്ല, മറിച്ച് അത്യുജ്ജലമായ ഒരു ധീരകൃത്യം കൂടിയായിരുന്നു.

ADVERTISEMENT

ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി, ശ്വാസനാളത്തിൽ സ്ട്രോ കടത്തിവിട്ട് ജീവൻ തിരിച്ചു പിടിച്ചു: രക്ഷകരായി ഡോക്ടര്‍മാർ

ആശുപത്രിയിലെ സജ്ജീകരണങ്ങളോ മെഡിക്കൽ ഉപകരണങ്ങളോ ഇല്ലാത്ത നടുറോഡിൽ, വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ ഒരു ശസ്ത്രക്രിയ നടത്തുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ശ്വാസമെടുക്കാൻ പോലും കഴിയാതെ മരണാസന്നനായ ഒരാളെ കണ്ടപ്പോൾ പരിഭ്രമിക്കാതെ, കയ്യിലുള്ള തുച്ഛമായ സൗകര്യങ്ങൾ വെച്ച് (ബ്ലേഡും സ്ട്രോയും ഉപയോഗിച്ച്) ക്രൈക്കോതൈറോട്ടമി (Cricothyrotomy) എന്ന പ്രക്രിയയിലൂടെ ലിനുവിന്റെ ശ്വസനം വീണ്ടെടുക്കാൻ അവർ കാണിച്ച ആത്മവിശ്വാസം സമാനതകളില്ലാത്തതാണ്.

റിയൽ ഹീറോസ്. ശരിയായ ശാസ്‌ത്രീയമായ അറിവും മനസാന്നിധ്യവുമാണ് അവരെ ഹീറോ ആക്കുന്നത്. വഴിയിൽ ഒരപകടം കണ്ടാൽ ഭയന്നോടാനോ ക്യാമറയിൽ പകർത്താനോ ശ്രമിക്കുന്ന ഇന്നത്തെ കാലത്ത്, സമയം ഒട്ടും പാഴാക്കാതെ ഇടപെടാൻ അവർ കാണിച്ച മനസ്സ് വരുംതലമുറയിലെ ഡോക്ടർമാർക്കും പൊതുസമൂഹത്തിനും വലിയൊരു പാഠമാണ്. സിനിമകളിൽ ചിലതൊക്കെ കണ്ട് നമ്മൾ അത്‌ഭുതപ്പെടും, എന്നാൽ ജീവിതത്തിൽ അതിലും വലിയ സംഭവങ്ങൾ സാധ്യമാണെന്നതാണ് സത്യം.

ഇതിൽ ഡോ. മനൂപ്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി പഠിക്കുമ്പോൾ എൻ്റെ സീനിയർ

ആയിരുന്നു എന്നതിൽ കൂടുതൽ അഭിമാനം തോന്നുന്നു. സൂപ്പർ

മനോജ് വെള്ളനാട്

ADVERTISEMENT