ADVERTISEMENT

പ്രായമാവുന്നില്ല പാട്ടിനും മധുബാലയ്ക്കും. റിലീസ് ചെയ്ത് മുപ്പത്തിമൂന്നു വർഷം കഴിഞ്ഞിട്ടും നൊസ്റ്റാൾജിയ ജ്വലിച്ചു നിൽക്കുന്ന പാട്ട്– ‘ചിന്ന ചിന്ന ആശൈ’ മൂന്നു വാക്കിൽ ഭൂതകാലക്കുളിര് പെയ്തു തുടങ്ങും. 

പാട്ടു പോലെ തന്നെ നായികയും. റോജയിൽ അഭിനയിക്കുമ്പോൾ ഇരുപതുകളിലായിരുന്നു. ഇന്ന് അൻപതുകളിലെത്തിയെങ്കിലും റോജയുടെയും യോദ്ധയിലെ അശ്വതിയുടെയുമൊക്കെ ഛായയ്ക്ക് അരികിൽ തന്നെയാണു മധുബാല.

ADVERTISEMENT

അഗ്രഹാരത്തിൽ നിന്നു നഗരത്തിലേക്കു ഞെട്ടറ്റുവീണ മുഖമായിരുന്നെങ്കിലും മധുബാല വളർന്നതു ഗ്ലാമറൊഴുകുന്ന മുംബൈക്കാരി ആയാണ്. 11 വർഷത്തിനു ശേഷം മലയാള സിനിമയിൽ അഭിനയിക്കാനെത്തുമ്പോഴും  നാട്ടിൻപുറക്കാരിയാണ്. രൂപത്തിൽ മാത്രമല്ല പുതിയ സിനിമയുടെ പേരിലുമുണ്ട് നൊസ്റ്റാൾജിയ–‘ചിന്ന ചിന്ന ആശൈ..’

‘‘ഇന്ദ്രൻസിനൊപ്പമാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. അദ്ദേഹത്തെ കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു. നാഷനൽ അവാർഡും സ്റ്റേറ്റ് അവാർഡും കിട്ടിയ നടൻ. സെറ്റിലെത്തിയ ദിവസം തന്നെ അദ്ദേഹം അദ്ഭുതപ്പെടുത്തി’’  ചിന്ന ചിന്ന ആശൈ സിനിമയുടെ ആദ്യ ദിവസത്തെക്കുറിച്ചു മധുബാല പറഞ്ഞു തുടങ്ങി.

ADVERTISEMENT

‘‘ഡയറക്ടർ ‘ആക്‌ഷൻ’ പറഞ്ഞു. പക്ഷേ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നു തോന്നി.  പറഞ്ഞതു കേട്ടില്ലേ എന്ന്  സംശയമായി. ഞാൻ പതുക്കെ മോണിറ്ററിലേക്ക് നോക്കി. അദ്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ കണ്ണുകളാണ് അഭിനയിക്കുന്നത്. എല്ലാ വികാരങ്ങളും നിറയുന്ന സുന്ദരമായ കണ്ണുകൾ. ഞാൻ എക്സ്പ്രസീവ് പഴ്സൺ ആണ്. കഷ്ടപ്പെട്ട് അഭിനയിക്കും. അപ്പോഴാണ് അതാ ക്യാമറയ്ക്കു മുന്നിൽ  അഭിനയിക്കാതെ ജീവിക്കുന്ന ഒരാൾ. എന്തൊരു പവർഫുൾ അഭിനയമാണ്. സംവിധായിക വർഷ വാസുദേവിന്റെ ആദ്യ സിനിമയാണിത്. അഭിജിത്ബാബുജി നിര്‍മിക്കുന്ന ആദ്യ മലയാള സിനിമയും.’’ 

ആദ്യ സിനിമയിൽ നിന്നുള്ള തിരസ്കാരം അത്ര വേദനിപ്പിച്ചില്ലേ? എപ്പോഴെങ്കിലും മധുരപ്രതികാരം തോന്നിയിട്ടുണ്ടോ?

ADVERTISEMENT

പ്രതികാരം തോന്നിയിട്ടേയില്ല. എന്നെ ഇന്നത്തെ ഞാനാക്കിയത് ആ തിരസ്കാരമായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ പ ഠിക്കുമ്പോഴായിരുന്നു അത്. മൂന്നോ നാലോ ദിവസം അഭിനയിച്ച ശേഷം എന്നെ വേണ്ട എന്നവർ തീരുമാനിച്ചു. സിനിമയിലെത്തിയേ പറ്റൂ എന്നു ഞാനും. അന്നു ഫാൻസി ജിം ഒന്നും ഇല്ല. ആറു മണിക്കു ജൂഹു കടൽതീരത്ത് ഒാടാൻ പോവും. തിരിച്ചെത്തിയ ശേഷം കോളജിലേക്ക്.  ഡയലോഗ് പറയാനുള്ള കോഴ്സിനു ചേർന്നു. നീന്തൽ, ഹോഴ്സ് റൈഡിങ്... എല്ലാം പഠിച്ചു. മൂന്നു വർഷം. ഡിഗ്രിക്കൊപ്പം അഭിനയത്തിന് ഉപകരിക്കും എന്ന് എനിക്കു തോന്നിയതെല്ലാം പഠിച്ചെടുത്തു. 

 ജീവിതത്തിൽ ഉണ്ടാവുന്ന  മോശം കാര്യങ്ങളിൽ ചിലർ നിലച്ചു പോവും. അതു പാടില്ല. അത്തരം നെഗറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ നല്ലതു സംഭവിക്കാനുള്ള വെളിച്ചമായി മാറും. ഞാൻ അതിനു െതളിവാണ്.  

അഭിമുഖം പൂര്‍ണ്ണമായും വായിക്കാം 

Madhoo Amazed by Indrans' Acting in 'Chinna Chinna Aasai' :

Madhoo, the iconic actress who starred in the evergreen song 'Chinna Chinna Aasai' from 'Roja,' continues to captivate audiences with her timeless charm. Even after 33 years since the song's release and at 50 years old, she retains the youthful essence of her characters like Roja and Ashwathi from 'Yoddha.' Making a comeback to Malayalam cinema after 11 years for a film also titled 'Chinna Chinna Aasai,' Madhoo recalls her initial surprise at working with the acclaimed actor Indrans. She was particularly struck by the expressive power of Indrans' eyes, noting how he seemed to live his character rather than just act. This new film marks the directorial debut of Varsha Vasudev and is the first Malayalam production by Abhijith Babuji, bringing a wave of nostalgia to the industry.

ADVERTISEMENT