ADVERTISEMENT

മഴക്കാലത്ത് വാഹനം എടുത്തു റോഡിലേക്ക് ഇറങ്ങുമ്പോള്‍ വെള്ളക്കെട്ട് മാത്രമല്ല, ഡ്രൈവിങ്ങും വാഹനത്തിന്റെ കണ്ടീഷനും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. റോഡപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. നനഞ്ഞ റോഡില്‍ നിന്ന് ടയര്‍ തെന്നിമാറി വാഹനത്തിന്റെ നിയന്ത്രണം വിട്ട് സംഭവിക്കുന്ന അപകടമരണങ്ങള്‍ പതിവ് കാഴ്ചയാവുകയാണ്. ജലപാളി പ്രവര്‍ത്തനം അഥവാ ഹൈഡ്രോ പ്ലാനിങ് ആണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം. മഴക്കാലത്ത് ഡ്രൈവിങ്ങില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം; 

ജലപാളി പ്രവര്‍ത്തനം അഥവാ ഹൈഡ്രോ പ്ലാനിങ്   

ADVERTISEMENT

മഴക്കാലത്ത് മിടുക്കരായ ഡ്രൈവര്‍മാരുടെ പോലും നിയന്ത്രണം നഷ്ടപ്പെടുത്തുന്ന റോഡിലെ വില്ലനാണ് ഹൈഡ്രോ പ്ലാനിങ്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയോ, നനഞ്ഞു കിടക്കുകയോ ചെയ്താല്‍ റോഡിനും ടയറിനുമിടയില്‍ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടും. ഈ ജലപാളി ടയറിനിടയിലുള്ള സ്ഥലത്തൂടെ പുറത്തേക്ക് തള്ളിയാണ് വാഹനം മുന്നോട്ട് പോകുന്നത്. പക്ഷെ, സ്പീഡ് കൂടുമ്പോള്‍ ഇങ്ങിനെ വെള്ളം പുറത്തേക്ക് തള്ളാനാകാതെ വരും. അതോടെ ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടമാകും.

വെള്ളം കെട്ടിക്കുടക്കുന്ന റോഡുകള്‍, റോഡിന്റെ ഒരു വശത്ത് മാത്രം വെള്ളമുള്ള സ്ഥലം, ചെറിയ തോതിലെങ്കിലും വെള്ളമൊഴുക്കുള്ള ഹൈവേകളിലൊക്കയാണ് അപകടം സംഭവിക്കാന്‍ സാധ്യതയുള്ളത്. ഈ അപകടം ഒഴിവാക്കാന്‍ വേഗം കുറയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്.

ADVERTISEMENT

നിയന്ത്രണം നഷ്ടമായാല്‍?  

വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാല്‍ ആക്സിലേറ്ററില്‍ നിന്ന് കാല്‍ പൂര്‍ണമായും മാറ്റി വേഗം കുറയ്ക്കണം. വേഗം കുറയ്ക്കാനായി സഡന്‍ ബ്രേക്ക് ചെയ്യരുത്. സ്റ്റീയറിങ് വെട്ടിത്തിരിക്കാനും ശ്രമിക്കരുത്. എല്ലാത്തിനും ഉപരിയായി വണ്ടിയുടെ ടയര്‍ കണ്ടീഷനാണ്, മൊട്ടയല്ല എന്ന് ഉറപ്പാക്കണം.

ADVERTISEMENT

ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞു, യുവതിക്ക് ദാരുണാന്ത്യം: സഹോദരന് പരുക്കേറ്റു

Mastering Monsoon Driving: Avoiding Hydroplaning Dangers:

Hydroplaning is a major cause of accidents during the rainy season. This phenomenon occurs when a layer of water forms between a vehicle's tires and the road surface, causing a loss of traction. Drivers can lose control of their vehicles, especially at higher speeds, as the tires struggle to displace the water. This can lead to dangerous skidding and loss of steering. To prevent hydroplaning, drivers must reduce their speed significantly when encountering waterlogged roads or even wet patches. If control is lost, it's crucial to ease off the accelerator, avoid sudden braking or sharp steering, and ensure tires are in good condition, not bald. Prioritizing vehicle condition and cautious driving is essential for safety.

ADVERTISEMENT