ADVERTISEMENT

പാരിസിലേയും മിലനിലേയും റാംപുകളിൽ പാറി നടന്നിരുന്ന ഫാഷൻ ഡിസൈനർ സഞ്ജന ജോൺ 2026ൽ പുതിയ തലമുറയിലെ പ്രതിഭകളെ രാജ്യാന്തര വേദിയിലേക്കു ക്ഷണിക്കുകയാണ്. 2026ൽ സിനിമാ മേഖലയിലേക്കു കാൽവയ്ക്കുന്നതിനൊപ്പം ‘വി ആർ ദ് ന്യൂ വേൾഡ്’ എന്ന ടൈറ്റിലിൽ വിവിധ രാജ്യങ്ങളിലൂടെ സംഗീത യാത്രയും ആരംഭിക്കുന്ന ത്രില്ലിലാണ് മലയാളിയായ സഞ്ജന. ‘‘ഇന്ത്യയിലെ മൂന്നു നഗരങ്ങളിൽ ഓഡിഷൻ നടത്തും. ഹോളിവുഡിലെ പ്രമുഖർ അതിഥികളായി എത്തുന്ന സംഗീതയാത്രയിൽ എല്ലാവർക്കും പങ്കെടുക്കാം. ’’

സമത്വവും സാഹോദര്യവും പ്രചരിപ്പിക്കാൻ ആരംഭിച്ച സംഗീത യാത്രയാണ് ‘വി ആർ ദ ന്യൂ വേൾഡ്’. വത്തിക്കാനിൽ വച്ച് ലിയോ പോൾ പതിനാലാമൻ മാർപ്പാപ്പയുടെ സവിധത്തിൽ ആദ്യ ചാപ്റ്റർ സമർപ്പിച്ചു. കേരളത്തിൽ നിന്നു വിജയ് യേശുദാസ്, സ്റ്റീഫൻ ദേവസി എന്നിവർ വേദിയിലെത്തി. കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ടിൽ പിതാവാണ് ഞങ്ങളുടെ സംഘത്തെ അവിടെയെത്തിച്ചത്.

ADVERTISEMENT

‘വി ആർ ദ് ന്യൂ വേൾഡിന്റെ തുടർ ഘട്ടങ്ങൾ എല്ലാ രാജ്യങ്ങളിലും അവതരിപ്പിക്കും. റുമാനിയൻ ഗായിക യൂലിയ വാൻടുർ, ഗിവ് ലൈഫ് ഫൗണ്ടേഷനിലെ ഡോ. ബാർട് ഫിഷർ, പാട്രിക് ഹ്യൂഗ്സ്, എച്ച് 2 ഒ മൂവ്മെന്റിലെ ഡോ. ജോർജ് ആഞ്ചലോ ബിസ്‌ലേരി, റാപ് സിങ്ങർ ജസ്റ്റിൻ ബീബറുടെ മ്യൂസിക് പ്രൊഡ്യൂസർ ജേസൻ, ഗായിക മരിയ ഷക്കീര, സാമൂഹിക പ്രവർത്തക ഇല്യാന വയലറ്റ് ജെംസ് എന്നിവരും അതിഥികളായി എത്തും. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അനൗൺസ് ചെയ്യും.

സഞ്ജന എബ്രഹാം: – തമിഴ്നാട്ടിലും കേരളത്തിലുമായിരുന്നു ബാല്യം. മുത്തച്ഛൻ കുര്യൻ എബ്രഹാം, മുത്തശ്ശി അമ്മിണി എബ്രഹാം. അമ്മ ശശി എബ്രഹാം, സഹോദരൻ ആനന്ദ് ജോൺ. എന്റെ ടീനേജ് കാലത്താണ് ഞങ്ങൾ അമേരിക്കയിലേക്കു കുടിയേറിയത്.

Sanjanaforonline2
സഞ്ജന ജോൺ Photo: Shyam Babu
ADVERTISEMENT

ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിൽ നിന്നു ഡിഗ്രി പൂർത്തിയാക്കി. സതേൺ കലിഫോർണിയ സർവകലാശാലയിൽ നിന്നു ച ലച്ചിത്ര നിർമാണത്തെക്കുറിച്ചു ബിരുദം നേടിയ ശേഷം ലോകത്തു പലയിടങ്ങളിലായി എന്റർടെയ്ൻമെന്റ് മേഖലയിൽ പ്രവർത്തിച്ചു. കാൻ ഫിലിം ഫെസ്റ്റിവൽ ആയിരുന്നു ആദ്യ പ്രഫഷനൽ വേദി. ന്യൂയോർക്ക് ഫാഷൻ വീക്ക്, വാൻകുവർ, ലൊസാഞ്ചലസ്, ദുബായ് എന്നിവിടങ്ങളിൽ നിരവധി തവണ ഫാഷൻ ഇവന്റുകളുടെ ഭാഗമായി പ്രവർത്തിച്ചു. സഹോദരൻ ആനന്ദ് ജോണിനൊപ്പമാണു ഫാഷൻ രംഗത്തെത്തിയത്. ആനന്ദിനൊപ്പമുള്ള യാത്രയിലാണ് മിസ് യൂണിവേഴ്സ് മത്സരങ്ങളുടെ അണിയറ പ്രവർത്തനത്തിലും എത്തിച്ചേർന്നത്. ഫാഷൻ മേഖലയിൽ നിന്നു സിനിമാ രംഗത്തേക്കു വഴി തിരിഞ്ഞതാണ് ഏറ്റവും പുതിയ മാറ്റം.

ഞങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്താൻ ഏറ്റവുമെളുപ്പം അപ്പച്ചയുടെ പേരാണ്. പദ്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസിന്റെ ഭാര്യ പ്രഭയുടെ സഹോദരിയാണ് എന്റെ അമ്മ ശശി എബ്രഹാം.

ADVERTISEMENT
ADVERTISEMENT