Monday 16 October 2023 11:45 AM IST : By സ്വന്തം ലേഖകൻ

കറുമുറെ കൊറിക്കാം ചിക്കൻ പക്കോഡ, ഈസി റെസിപ്പി ഇതാ!

chicken

ചിക്കൻ പക്കോഡ

1.ചിക്കൻ – 250 ഗ്രാം, എല്ലില്ലാതെ

2.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൺ

ജീരകം വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

എണ്ണ – ഒരു ചെറിയ സ്പൂൺ

മല്ലിയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പുതിനയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

മുട്ട – ഒന്ന്

3.കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ

അരിപ്പൊടി – രണ്ടു വലിയ സ്പൂൺ

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

5.കറിവേപ്പില – മൂന്നു തണ്ട്

പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.

∙ഇതിലേക്കു ചിക്കൻ ചേർത്തു നന്നായി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കണം.

∙മൂന്നാമത്തെ ചേരുവ തയാറാക്കി വച്ചിരിക്കുന്ന ചിക്കനിൽ ചേർത്തു യോജിപ്പിക്കുക.

∙പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു മൂടിവച്ചു വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ എണ്ണയിൽ ചിക്കൻ കഷണങ്ങൾ ചേർത്തു ചെറു തീയിൽ വറുത്തു കോരുക.

∙വറുത്തു വച്ചിരിക്കുന്ന കറിവേപ്പിലയും പച്ചമുളകും കൊണ്ടലങ്കരിച്ചു വിളമ്പാം.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes