Saturday 13 April 2024 03:59 PM IST : By സ്വന്തം ലേഖകൻ

വിഷുവിന് സ്പെഷലായി ഇടിച്ചക്ക ചെറുപയര്‍ തോരന്‍

cherupayarthora

1. ഇടിച്ചക്ക – അരക്കിലോ

2. ഉപ്പ് – പാകത്തിന്

3. ചെറുപയർ – അരക്കപ്പ്‌

4. ചുവന്നുള്ളി – എട്ട്

വെളുത്തുള്ളി – 12 അല്ലി

വറ്റൽമുളക് – ആറ്

5. വെളിച്ചെണ്ണ – പാകത്തിന്

6. കടുക് – അര ചെറിയ സ്പൂൺ

7. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

8. കറിവേപ്പില – മൂന്നു തണ്ട്

തേങ്ങ ചുരണ്ടിയത്– അരക്കപ്പ്‌

പാകം ചെയ്യുന്ന വിധം

∙ ഇടിച്ചക്ക തൊലി കളഞ്ഞു കഷണങ്ങളാക്കി,  ഉപ്പു ചേർത്തു വേവിച്ചെടുക. ഉടഞ്ഞു പോകരുത്. 

∙ വെള്ളം കളഞ്ഞ ശേഷം ഇടികല്ലു കൊണ്ട് ചതച്ചെടുക്കുകയോ മിക്സിയുടെ ജാറിൽ ഒന്നു കറക്കിയെടുക്കുകയോ ചെയ്യുക.

∙ ചെറുപയർ ഉപ്പു ചേർത്ത് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കണം.

∙ ചുവന്നുള്ളി,  വെളുത്തുള്ളി,  വറ്റൽമുളക് എന്നിവ  ച തച്ചു വയ്ക്കുക.

∙ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേ ഷം ചതച്ച മിശ്രിതവും മഞ്ഞള്‍പ്പൊടിയും ചേർത്തു മൂപ്പിച്ചെടുക്കണം.

∙ കറിവേപ്പില ചേർത്ത ശേഷം തേങ്ങയും ചേര്‍ത്ത്  ഒ ന്നു മൂപ്പിച്ചെടുക്കാം.

∙ ഇതിലേക്ക് ഇടിച്ചക്കയും വേവിച്ച  ചെറുപയറും ചേർത്തിളക്കി നന്നായി ഉലർത്തിയെടുക്കുക.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അപര്‍ണ ജീവന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അപര്‍ണ ജീവന്‍, ഇഞ്ചിപ്പെണ്ണ്, മുണ്ടൂര്‍, തൃശൂര്‍.

Tags:
  • Pachakam