റാഗി ചോക്കോ ലാവ കേക്ക്
1.യോഗട്ട് – നാലു വലി സ്പൂൺ
ശർക്കര പൊടിച്ചത് – നാലു വലിയ സ്പൂൺ
വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ
2.വെണ്ണ ഉരുക്കിയത് – രണ്ടര വലിയ സ്പൂൺ
3.ഗോതമ്പു പൊടി – നാലു വലിയ സ്പൂൺ
റാഗി പൊടിച്ചത് – രണ്ടു വലിയ സ്പൂൺ
ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ
കൊക്കോ പൗഡർ – ഒന്നര വലിയ സ്പൂൺ
4.പാൽ – രണ്ടര വലിയ സ്പൂൺ
5.ചോക‌്ലെറ്റ്, ചതുരക്കഷണങ്ങളാക്കിയത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ഇതിലേക്കു വെണ്ണ ഉരുക്കിയതും ചേർത്തടിച്ചു മയം വരുത്തണം.
∙മൂന്നാമത്തെ ചേരുവ ഇടഞ്ഞുതും പാലും ചേർത്തിളക്കി യോജിപ്പിച്ചു മാവു തയാറാക്കുക.
∙ഉണ്ണിയപ്പചട്ടി ചൂടാക്കി അൽപം വെണ്ണ പുരട്ടി ഒരു സ്പൂൺ മാവു വീതം ഒഴിച്ച് നടുവിൽ ചോക്‌ലെറ്റ് കഷണങ്ങൾ വച്ചു മൂടി വച്ചു അഞ്ചു മിനിറ്റു വേവിക്കുക.
∙മൂടി തുറന്നു മറിച്ചിട്ടു വീണ്ടു വേവിക്കണം.
∙പാകമാകുമ്പോൾ വാങ്ങി തണുക്കുമ്പോൾ ചോക്‌ലെറ്റ് സിറപ്പ് ഒലിച്ചു വിളമ്പാം.