1. ഇരുമ്പൻപുളി – അരക്കിലോ
2. ശർക്കര – മൂന്ന് അച്ച്
3. മുളകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ – പാകത്തിന്
5. ഇഞ്ചി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
കറിവേപ്പില – പാകത്തിന്
6. കായംപൊടി – ഒരു നുള്ള്
7. കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
പാകം ചെയ്യുന്ന വിധം
∙ ഇരുമ്പൻപുളി കഷണങ്ങളാക്കി കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വച്ച് കറ കളഞ്ഞെടുക്കുക.
∙ പുളി നല്ലപൊലെ അരച്ചെടുക്കുകയോ അടിച്ചു പിഴിഞ്ഞു നീരെടുക്കുകയോ ചെയ്യാം.
∙ ഒരു ചട്ടിയില്‍ പുളി അരച്ചതും ശർക്കരയും ചേർത്തിളക്കി തിളപ്പിക്കുക. വെള്ളം വറ്റി വരുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്ത് ഇളക്കിയെടുക്കണം. വെള്ളം ന ന്നായി വറ്റി നിറം മാറി കുറുകി വരണം.
∙ മറ്റൊരു പാനിൽ ഇത്തിരി വെളിച്ചെണ്ണ ചൂടാക്കി അ ഞ്ചാമത്തെ ചേരുവ ഒന്നു മൊരിയിച്ചെടുക്കുക.
∙ ഇത് പുളിമിശ്രിതത്തിൽ ചേർത്തിളക്കി യോജിപ്പിക്കാം. കായംപൊടിയും ചേര്‍ത്തു വാങ്ങി വെളിച്ചെണ്ണയില്‍ ഏഴാമത്തെ ചേരുവ താളിച്ചതു ചേര്‍ത്തു വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അപര്‍ണ ജീവന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അപര്‍ണ ജീവന്‍, ഇഞ്ചിപ്പെണ്ണ്, മുണ്ടൂര്‍, തൃശൂര്‍.