Thursday 18 January 2018 12:03 PM IST : By ബീന മാത്യു

ക്രിസ്പി ഏത്തയ്ക്കാപ്പം

pazham_pori Recipe: ബീന മാത്യു, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1.    നന്നായി പഴുത്ത ഏത്തപ്പഴം                –    ഒരു കിലോ
2.    പുട്ടുപൊടി    –    ഒരു കപ്പ്
    മൈദ    –    അരക്കപ്പ്
    ഉപ്പ്    –    ഒരു നുള്ള്
    സോഡാ ബൈ കാർബണേറ്റ്                –    കാൽ െചറിയ സ്പൂൺ
    ജീരകം    –    അര ചെറിയ സ്പൂൺ
    പഞ്ചസാര    –    നാലു വലിയ സ്പൂൺ
3.    വെള്ളം    –    ഒന്നേമുക്കാൽ കപ്പ്
4.    എണ്ണ    –    വറുക്കാൻ ആവശ്യത്തിന്


പാകം െചയ്യുന്ന വിധം


∙    ഏത്തപ്പഴം ഓരോന്നും രണ്ടായി മുറിച്ച്, ഓരോ കഷണ വും രണ്ടായി പിളർന്നു വയ്ക്കണം.
∙    ഒരു ബൗളിൽ രണ്ടാമത്തെ േചരുവ യോജിപ്പിച്ച് വ യ്ക്കുക.
∙    ഇതിലേക്കു വെള്ളം അൽപാൽപം വീതം േചർത്ത് കട്ടി യുള്ള മാവു തയാറാക്കണം.
∙    എണ്ണ ചൂടാക്കി ഓരോ കഷണം ഏത്തപ്പഴവും മാവിൽ മുക്കി, ചൂടായ എണ്ണയിലിട്ട് കരുകരുപ്പായി വറുത്തു കോരുക.

Recipe: ഉണങ്ങിയ ഏത്തപ്പഴം ബോൾസ്


ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോൻ പി. ആർ, സൂസ് ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി