Friday 24 June 2022 05:24 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും മീൻ കുറുമ, അപ്പത്തിനും ചപ്പാത്തിക്കും അടിപൊടി കോമ്പിനോഷൻ!

fishhhh

മീൻ കുറുമ

1.നെയ്മീൻ – 10 കഷണം

2.തേങ്ങ – ഒരു ചെറുത്, ചുരണ്ടിയത്

3.വെളിച്ചെണ്ണ – 100 ഗ്രാം

4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.പച്ചമുളക് – നാല്, നീളത്തില്‍ മുറിച്ചത്

6.മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

7.തക്കാളി – ഒന്ന്, നീളത്തിൽ മുറിച്ചത്

ഉപ്പ് – പാകത്തിന്

8.കശുവണ്ടിപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ, വെള്ള്തിൽ കുതിർത്ത് അരച്ചത്

തൈര് – കാൽ കപ്പ്

9.നാരങ്ങാനീര് – അര വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി വയ്ക്കുക.

∙തേങ്ങ ചുരണ്ടി കാൽ കപ്പ് വെള്ളം ചേർത്തു മിക്സിയിൽ അടിച്ചു പിഴിഞ്ഞ് ഒന്നാം പാലും അരക്കപ്പ് വെള്ളം ചേർത്തടിച്ചു പിഴിഞ്ഞു രണ്ടാ പാലും എടുത്തു വയ്ക്കണം.

∙എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക. സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകു ചേർത്തു വഴറ്റണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റി മസാല മൂത്ത മണം വരുമ്പോൾ രണ്ടാമ പാൽ ചേർത്തിളക്കുക.

∙തിളയ്ക്കു‌മ്പോൾ തക്കാളിയും ഉപ്പും മീൻ കഷണങ്ങളും ചേർത്തിളക്കണം.

∙നന്നായി തിളച്ചു കുറുകുമ്പോൾ ഒന്നാം പാൽ ഒഴിച്ച് വീണ്ടും തിളവരുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കണം.

∙ഒന്നു തിളയ്ക്കുമ്പോൾ ഒമ്പതാമത്തെ ചേരുവ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes
  • Non-Vegertarian Recipes