Thursday 22 August 2019 02:48 PM IST : By സ്വന്തം ലേഖകൻ

അമ്മയുണ്ടാക്കുന്ന അതേ രുചിയിൽ ഇഡ്ഡലി ചമ്മന്തിപ്പൊടി!

idli-chutney-powder4

1. എള്ള് – അര ചെറിയ സ്പൂൺ

2. കടലപ്പരിപ്പ് – അരക്കപ്പ്

3. ഉഴുന്നുപരിപ്പ് – അരക്കപ്പ്

4. വറ്റൽമുളക് – അഞ്ച് – എട്ട്

5. കായം – ഒരു നുള്ള്

6. വെളുത്തുള്ളി – ഒരല്ലി

7. കറിവേപ്പില – പാകത്തിന്

bosch-new-image

പാകം ചെയ്യുന്ന വിധം

∙ എള്ളും കടലപ്പരിപ്പും വെവ്വേറെ മൂപ്പിച്ചെടുക്കുക.

∙ ഉഴുന്നുപരിപ്പ്, വറ്റൽമുളക്, കായം, വെളുത്തുള്ളി, കറിവേപ്പില എന്നിവ എണ്ണയില്ലാതെ മൂപ്പിച്ചെടുക്കുക. 

∙ ചേരുവകളെല്ലാം ചൂടാറാനായി മാറ്റി വയ്ക്കണം.

ബോഷ് ട്രൂമിക്സ് പ്രോ മിക്സർ ആൻഡ് ഗ്രൈൻഡറിന്റെ മീഡിയം ജാറിൽ പൗണ്ടിങ് ബ്ലേഡ് ഘടിപ്പിക്കുക. മീഡിയം ജാറിൽ ചേരുവകൾ ചേർക്കുക. ബോഷ് ട്രൂമിക്സ് പ്രോ മിക്സർ ആൻഡ് ഗ്രൈൻഡർ ഓരോ സെക്കൻഡ് വീതം പത്തു തവണ പൾസ് ചെയ്യുക. മൂടി തുറന്ന് നന്നായി ഇളക്കിയ ശേഷം സ്പീഡ് 1ൽ 15സെക്കൻഡ് പൊടിക്കുക. നാടൻ ഇഡ്ഡലിക്ക് രുചി ലഭിക്കുന്ന ഇഡ്ഡലി ചമ്മന്തിപ്പൊടി തയാർ.

∙ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. എള്ളെണ്ണയോ നെയ്യോ ചേർത്ത് ഇഡ്ഡലിക്കൊപ്പം കഴിക്കാം. 

Tags:
  • Easy Recipes
  • Pachakam