Wednesday 17 January 2024 02:08 PM IST : By സ്വന്തം ലേഖകൻ

തിന ചേര്‍ത്ത ആരോഗ്യവിഭവം; രുചികരമായ മില്ലെറ്റ് പുലാവ്, റെസിപ്പി

Millet-pulao_1 തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍ എക്സിക്യൂട്ടീവ് ഷെഫ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തിരുവനന്തപുരം.

1. തിന (ഫോക്സ്‌ടെയ്‌ല്‍ മില്ലെറ്റ്) - 150 ഗ്രാം

2. എണ്ണ - ഒരു വലിയ സ്പൂണ്‍

3. നെയ്യ് - 30 മില്ലി

4. പച്ചമുളക് - ഒന്ന്, പിളര്‍ന്നത്

വഴനയില - ഒന്ന്

5. സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്

6. തക്കാളി - ഒന്ന്, പൊടിയായി അരിഞ്ഞത്

7. കാരറ്റ്, കോളിഫ്ള‌വര്‍, കോണ്‍, പല നിറങ്ങളില്‍ ഉള്ള കാപ്സിക്കം - എല്ലാം കൂടി 100 ഗ്രാം

8. ഉപ്പ് - പാകത്തിന്

മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍

9. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍

സവാള വറുത്തത് - 30 ഗ്രാം

പാകം െചയ്യുന്ന വിധം

∙ മില്ലെറ്റ് മൂന്നു തവണ നന്നായി കഴുകി രണ്ടു കപ്പ് വെള്ളത്തില്‍ 45 മിനിറ്റ് കുതിര്‍ത്തു വയ്ക്കണം.

∙ പ്രഷര്‍ കുക്കറില്‍ എണ്ണയും ഒരു ചെറിയ സ്പൂണ്‍ നെയ്യും ചൂടാക്കി പച്ചമുളകും വഴനയിലയും വഴറ്റുക. ഇതിലേക്കു സവാള ചേര്‍ത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോള്‍ തക്കാളി ചേര്‍ത്ത് ഒരു മിനിറ്റ് വേവിക്കണം.

∙ പച്ചക്കറികളും കുതിര്‍ത്തു വച്ച മില്ലെറ്റും ചേര്‍ത്ത ശേഷം നികക്കെ വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.

∙ കുക്കര്‍ അടച്ചു രണ്ടു വിസില്‍ വരും വരെ ഏഴു മിനിറ്റ് ചെറുതീയില്‍ വേവിക്കണം.

∙ വാങ്ങി ആവി പോയ ശേഷം കുക്കര്‍ തുറന്നു ബാക്കി നെയ്യും ചേര്‍ത്തു മില്ലെറ്റ് വശങ്ങളില്‍ നിന്ന് ഇ ളക്കിക്കൊടുക്കണം.

∙ സവാള വറുത്തതും മല്ലിയിലയും കൊണ്ടലങ്കരിച്ചു വിളമ്പാം. 

Tags:
  • Pachakam