Tuesday 09 July 2024 10:42 AM IST

കുട്ടികളുടെ ലഞ്ച് ബോക്സ് ഹെൽതിയാക്കാൻ ഇതാ വെറൈറ്റി റെസിപ്പി, സ്പിനാച്ച് പനീർ റൈസ്!

Liz Emmanuel

Sub Editor

sponachhhhcorn

സ്പിനാച്ച് പനീർ റൈസ്

1.സ്പിനാച്ച് അരിഞ്ഞത് – രണ്ടു കപ്പ്

2.പച്ചമുളക് – രണ്ട്

3.വെണ്ണ – രണ്ടു വലിയ സ്പൂൺ

4.വെളുത്തുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.പനീർ – ഒരു കപ്പ്

കോൺ വേവിച്ചത് – ഒരു കപ്പ്

6.ഉപ്പ് – പാകത്തിന്

ഇറ്റാലിയൻ സീസണിങ് – ഒരു ചെറിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

7.ബസ്മതി അരി വേവിച്ചത് – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙സ്പിനാച്ച് ചൂടുവെള്ളത്തിൽ രണ്ടു മിനിറ്റ് ഇട്ട ശേഷം തണുത്ത വെള്ളത്തിലിട്ട് ഊറ്റി മാറ്റി വയ്ക്കുക.

∙ഇതിലേക്കു പച്ചമുളകും ചേർത്ത് നന്നായി അരച്ചു വയ്ക്കണം.

∙പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.

∙ഗോൾഡൻ നിറമാകുമ്പോൾ പനീറും കോണും ചേർത്ത് അഞ്ചു മിനിറ്റു വഴറ്റണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവ യോജിപ്പിച്ചു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ സ്പിനാച്ച് മിശ്രിതവും ചേർത്തിളക്കുക.

∙വേവിച്ചു വച്ചിരിക്കുന്ന ചോറും ചേർത്തിളക്കി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam