Thursday 08 July 2021 01:13 PM IST : By Ammu Mathew

പ്രാതൽ രുചികരമാക്കാൻ തയാറാക്കാം മടക്കു ചപ്പാത്തി, ഈസി റെസിപ്പി!

mada

മടക്കു ചപ്പാത്തി

1.ഗോതമ്പുപൊടി – മൂന്നു കപ്പ്

ഉപ്പ്, വെള്ളം – പാകത്തിന്

2.വനസ്പതി – 20 ഗ്രാം

3.ഗോതമ്പുപൊടി – പരത്താൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോ‍ജിപ്പിച്ചു ചപ്പാത്തിക്കെന്ന പോലെ കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക.

∙വനസ്പതി ഉരുക്കി വയ്ക്കണം.

∙കുഴച്ച മാവ് 12 ഉരുളകളാക്കി, ഓരോ ഉരുളയും കന‌ം കുറച്ചു പരത്തുക.

∙ഓരോ ചപ്പാത്തിയും ഇരുവശത്തു നിന്നും അകത്തേക്കു മടക്കിയ ശേഷം ബാക്കി രണ്ടു വശവും വീണ്ടും അകത്തേക്കു മടക്കണം.

∙ചപ്പാത്തി ചതുരാകൃതിയിലാക്കി പരത്തി ചൂടായ തവയിലിട്ട് വനസ്പതി തൂവി ചുട്ടെടുക്കാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes