Tuesday 30 April 2024 03:37 PM IST : By സ്വന്തം ലേഖകൻ

പ്രോട്ടീൻ സമ്പന്നമായ ഛന സാൻവിച്ച്, കുട്ടികൾക്കു കൊടുക്കാം ഹെൽതി സ്നാക്ക്!

chickpeaaaa

ഛന സാൻവിച്ച്

1.വെള്ളക്കടല, വേവിച്ചത് – ഒരു കപ്പ്

2.ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ചാട്ട് മസാല – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

3.സവാള, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

തക്കാളി, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

സാലഡ് കുക്കുമ്പർ, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

മയണീസ് – പാകത്തിന്

4.ബ്രെ‍ഡ് – നാല്–ആറ് സ്ലൈസ്

5.ലെറ്റൂസ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ വേവിച്ച വെള്ളക്കടല രണ്ടാമത്തെ ചേരുവ ചേർത്തു ഉടച്ചു വയ്ക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കണം.

∙പാനിൽ അൽപം വെണ്ണ പുരട്ടി ബ്രെഡ് സ്ലൈസുകൾ ടോസ്‌റ്റ് ചെയ്തു വയ്ക്കുക.

∙ഒരു ബ്രെഡ് സ്ലൈസിൽ ലെറ്റുസ് ഇല വച്ചു മുകളിൽ വെള്ളക്കടല മിശ്രിതം നിരത്തി മറ്റൊരു ബ്രെഡ് സ്ലൈസു കൊണ്ടു മൂടി വിളമ്പാം.