Friday 21 June 2024 04:13 PM IST : By സ്വന്തം ലേഖകൻ

വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കഴിക്കാം ഈ ഈസി പീസി മാംഗോ സാലഡ്!

mangosalaaaad

മാംഗോ സാലഡ്

1.പച്ചമാങ്ങ – ഒന്ന്, നീളത്തിൽ കനം കുറച്ചരിഞ്ഞത്

സവാള – ഒന്നിന്റെ പകുതി, നീളത്തിൽ കനം കുറച്ചരിഞ്ഞത്

കാപ്സിക്കം – ഒന്നിന്റെ പകുതി, നീളത്തിൽ കനം കുറച്ചരിഞ്ഞത്

സാലഡ് കുക്കുമ്പർ – ഒന്നിന്റെ പകുതി, നീളത്തിൽ കനം കുറച്ചരിഞ്ഞത്

കാരറ്റ് – ഒന്ന്, നീളത്തിൽ കനം കുറച്ചരിഞ്ഞത്

ഡ്രസ്സിങ്ങിന്

2.ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

എണ്ണ – ഒരു വലിയ സ്പൂൺ

സോയ സോസ് – ഒരു വലിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – കാൽ ചെറിയ സ്പൂൺ

തേൻ – ഒരു വലിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് – ഒരു വലിയ സ്പൂൺ

വെളുത്ത എള്ള് – ഒരു വലിയ സ്പൂൺ‌

3.നിലക്കടല വറുത്തത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.

∙ഡ്രസ്സിങ്ങ് തയാറാക്കാൻ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.

∙ഇത് ഒന്നാമത്തെ ചേരുവയിൽ ചേർത്തിളക്കണം.

∙വിളമ്പുന്നതിനു മുൻപു വറുത്ത നിലക്കടല ചേർത്തു വിളമ്പാം.