Thursday 18 June 2020 12:29 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

മലബാറിന്റെ തനതു ശൈലിയിൽ രുചികരമായ ‘പ്രോൺ ബോൾസ്’

Prawn-balls ഫോട്ടോ: അസീം കൊമാച്ചി

മലബാറിന്റെ തനതു ശൈലിയിലുള്ള രുചികരമായ ഒരു സ്നാക്ക് ആണ് ഇന്നത്തെ സ്‌പെഷൽ വിഭവം. വനിതയ്ക്കു വേണ്ടി ‘പ്രോൺ ബോൾസ്’ തയാറാക്കിയിരിക്കുന്നത് മുൻവർഷത്തെ വനിത പാചകറാണി റാഫിയ റനീഷ് ആണ്.

പ്രോൺ ബോൾസ്

1. ചെമ്മീൻ വൃത്തിയാക്കിയത് – 200 ഗ്രാം

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. എണ്ണ – നാലു വലിയ സ്പൂൺ

4. തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ

5. സവാള പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

6. മുളകുപൊടി – അര ചെറിയ സ്പൂൺ

പെരുംജീരകംപൊടി – കാൽ ചെറിയ സ്പൂൺ

7. ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – ഒരു കപ്പ്

റൊട്ടി പൊടിച്ചത് – രണ്ടു കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8. മുട്ട – രണ്ട്

9. റൊട്ടി പൊടിച്ചത് – ഒരു കപ്പ്

10. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടുക. മൂന്നു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തെടുക്കണം. ഇതേ എണ്ണയിൽ തേങ്ങ ചേർത്തു നിറം മാറാതെ വറുക്കുക. വറുത്ത ചെമ്മീനും തേങ്ങയും മിക്സിയിലിട്ട് മെല്ലേ ചതച്ചെടുക്കുക.

∙ ബാക്കി എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തിളക്കുക. അതിലേക്കു ചെമ്മീൻ മിശ്രിതവും ആവശ്യമെങ്കിൽ ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചു വാ ങ്ങുക. ഇതാണ് ഫില്ലിങ്.

∙ ഏഴാമത്തെ ചേരുവ യോജിപ്പിച്ചു വെള്ളം ചേർക്കാതെ കുഴച്ചെടുക്കണം. 

∙ ഇതു ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു പരത്തി നടുവിൽ ഫില്ലിങ് വച്ച് ഉരുട്ടി ബോൾസാക്കുക.

∙ ഓരോ ബോളുകളും മുട്ട അടിച്ചതിലും പിന്നീട് റൊട്ടിപ്പൊടിയിലും മുക്കി ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

Tags:
  • Easy Recipes
  • Pachakam