Saturday 24 November 2018 05:04 PM IST : By സ്വന്തം ലേഖകൻ

ബീഫ് മസാലയും നൂഡിൽസ് വറുത്തതും അഡാർ കോമ്പിനേഷൻ

food ഫോട്ടോ: സരുൺ മാത്യു

1.നെയ്യുള്ള ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്

2. ഉപ്പ് – പാകത്തിന്

വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

3. കശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി, െചറുത് – 20 അല്ലി

കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

4. എണ്ണ – ഒരു കപ്പ്

5. കടുക് – രണ്ടു ചെറിയ സ്പൂൺ

6. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

7. സവാള പൊടിയായി അരിഞ്ഞത് –രണ്ടു കപ്പ്

8. തക്കാളി പൊടിയായി അരിഞ്ഞത് - ഒരു കപ്പ്

9. വിനാഗിരി – നാലു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

10. വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

11. പഞ്ചസാര – കാൽ ചെറിയ സ്പൂൺ, നാലു െചറിയ സ്പൂൺ, വിനാഗിരിയിൽ കലക്കിയത്

12. വെള്ളം – നാലു കപ്പ്

ഉപ്പ് – പാകത്തിന്

13. നൂഡിൽസ് – 200 ഗ്രാം

14. എണ്ണ – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ബീഫ് വൃത്തിയാക്കിയതിൽ ഉപ്പും വിനാഗിരിയും ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ കുക്കറിലാക്കി അരമണിക്കൂർ ചെറുതീയിൽ വച്ചു വേവിക്കണം.

∙ മൂന്നാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു മയത്തി ൽ അരച്ചു വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാലുടൻ ചെറുതീയിലാക്കി മഞ്ഞൾപ്പൊടി ചേർത്തിളക്കുക.

∙ ഇതിൽ സവാള ചേർത്തു വഴറ്റി ഇളംബ്രൗൺ നിറമാകുമ്പോൾ അരച്ച മസാല ചേർത്തു നന്നായി വഴറ്റണം.

∙ തക്കാളിയും ചേർത്തിളക്കി വെള്ളം വറ്റി എണ്ണ തെളിയുന്നതു വരെ ചെറുതീയിൽ വഴറ്റണം.

∙ ഇതിലേക്ക് ഒൻപതാമത്തെ ചേരുവയും ഇറച്ചിയും ചേർത്തിളക്കി തിളപ്പിക്കുക. ചാറു പകുതി കുറുകുമ്പോൾ ഇ ഞ്ചിയും വെളുത്തുള്ളിയും ചേർത്തിളക്കി തിളപ്പിച്ചു വാങ്ങുക. ഇതിൽ വിനാഗിരിയിൽ കലക്കിയ പഞ്ചസാരയും ചേർത്തിളക്കി ചൂടുപോകാതെ വയ്ക്കണം.

∙ ഉപ്പു ചേർത്തു വെള്ളം തിളപ്പിച്ച് അതിൽ നൂഡിൽസ് ഇട്ട് പകുതി വേവാകുമ്പോൾ ഊറ്റി വയ്ക്കുക. ഇത് തിളയ്ക്കുന്ന എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരണം.

∙ തയാറാക്കിയ ബീഫ് മസാല വിളമ്പാനുള്ള പാത്രത്തിലാക്കി ചുറ്റിനും നൂഡിൽസ് വറുത്തതു വച്ച് അലങ്കരിച്ചു വിളമ്പാം.

ഫോട്ടോയ്ക്കു വേണ്ടി വിഭവ തയാറാക്കിയത്: ജോസഫ് ജയൻ, ബാങ്‌കെറ്റ് ഷെഫ്,

താജ് ഗേറ്റ്‌വേ, മറൈൻഡ്രൈവ്, കൊച്ചി.