എഗ്ഗ് കട്‌ലറ്റ്
1.മുട്ട – മൂന്ന്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്
ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
5.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
6.ഉരുളക്കിഴങ്ങ് – രണ്ട്–മൂന്ന്, പുഴുങ്ങി പൊടിച്ചത്
7.മുട്ട് – ഒന്ന്, അടിച്ചത്
8.ബ്രഡ് പൊടിച്ചത് – പാകത്തിന്
9.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ചു ചിക്കി പൊരിച്ചു മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ പൊടികൾ ചേർത്തു പച്ചമണം മാറും വരെ വഴറ്റുക.
∙ഇതിലേക്ക് ഉരുളക്കിഴങ്ങു പൊടിച്ചതും തയാറാക്കി വച്ചിരിക്കുന്ന മുട്ടയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ഇതു ഒരു ബൗളിലേക്കു മാറ്റി കൈകൊണ്ടു നന്നായി യോജിപ്പിക്കണം.
∙ഇതിൽ നിന്നും ഒരു ചെറിയ ഉരുള എടുത്ത് കട്‌ലറ്റിന്റെ ആകൃതിയിലാക്കി മുട്ട അടിച്ചതിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙ചൂടോടെ സോസിനൊപ്പം വിളമ്പാം.