Wednesday 20 September 2023 03:24 PM IST : By സ്വന്തം ലേഖകൻ

കാന്താരി വറുത്തു ചതച്ച് നെയ്യിൽ താളിച്ച ഓഫിസേഴ്സ് ചിക്കൻകറി; കിടിലന്‍ രുചിയാണ്!

Officers-chicken-curry തയാറാക്കിയത്: മെർലി എം. എൽദോ. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: രമേഷ് രവീന്ദ്രൻ എക്സിക്യൂട്ടീവ് ഷെഫ്, സൽക്കാര, അത്താണി, നെടുമ്പാശ്ശേരി, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനീഷ് കുമാർ സൂ ഷെഫ്, സൽക്കാര, നെടുമ്പാശ്ശേരി, കൊച്ചി

1. ചിക്കൻ – ഒരു കിലോ

2. വെളിച്ചെണ്ണ – 150 ഗ്രാം

3. വഴനയില – മൂന്ന്

സവാള – കാൽ കിലോ, അരിഞ്ഞത്

പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

4. മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. ഉരുളക്കിഴങ്ങ് – അരക്കിലോ, വലിയ കഷണങ്ങളാക്കിയത്

വെള്ളം – പാകത്തിന്

6. കാന്താരി – 10 ഗ്രാം, വറുത്തു ചതച്ചത്

7. നെയ്യ് – രണ്ടു ചെറിയ സ്പൂൺ

8. ചുവന്നുള്ളി – 200 ഗ്രാം, അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ കഴുകി വൃത്തിയാക്കി 80 ഗ്രാം വീതമുള്ള കഷണങ്ങളാക്കി വയ്ക്കുക.

∙ ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം. ഇതില്‍ നാലാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ചിക്കനും ഉരുളക്കിഴങ്ങും വെള്ളവും ചേർത്തു വേവിക്കണം.

∙ ഇതിൽ കാന്താരി വറുത്തു ചതച്ചതു ചേർത്ത ശേഷം നെയ്യിൽ താളിച്ച ചുവന്നുള്ളി ചേർത്തു വിളമ്പാം.

Tags:
  • Fashion