Saturday 24 March 2018 04:11 PM IST : By സ്വന്തം ലേഖകൻ

പഴംപൊരിയും ബീഫ് കറിയും...

combo_cookery

പഴംപൊരിക്ക്

1.    ഏത്തപ്പഴം – മൂന്ന്
2.    മൈദ – ഒരു കപ്പ്
    അരിപ്പൊടി – രണ്ടു വലിയ സ്പൂൺ
    പഞ്ചസാര – ഒരു വലിയ സ്പൂൺ
    മഞ്ഞൾപ്പൊടി – ഒരു നുള്ള്
    വെള്ളം, ഉപ്പ് – പാകത്തിന്
3.    വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ബീഫ് കറിക്ക്

4.    ബീഫ് – ഒരു കിലോ
5.    ചുവന്നുള്ളി – ആറ്, അരിഞ്ഞത്
    വെളുത്തുള്ളി – എട്ട് അല്ലി, അരിഞ്ഞത്
    ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
    മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
    മുളകുപൊടി – ഒരു വലിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
    കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
    ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
    വിനാഗിരി – ഒരു വലിയ സ്പൂൺ
    പച്ചമുളക് – രണ്ട്, അരിഞ്ഞത്
    ഉപ്പ് – പാകത്തിന്
6.    വെളിച്ചെണ്ണ – പാകത്തിന്
7.    സവാള – രണ്ട്, അരിഞ്ഞത്
    കറിവേപ്പില – രണ്ടു തണ്ട്
8.    ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
9.    മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, പെരുംജീരകം     പൊടിച്ചത് – അര ചെറിയ സ്പൂൺ വീതം
10.    തക്കാളി – ഒന്ന്, അരിഞ്ഞത്
11. കടുക് – അര ചെറിയ സ്പൂൺ
12.    ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്
    വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്
    കറിവേപ്പില – ഒരു തണ്ട്


പാകം ചെയ്യുന്ന വിധം


∙    ഏത്തപ്പഴം തൊലി കളഞ്ഞു നീളത്തിലുള്ള കഷണങ്ങളാക്കുക. ഒരു വലിയ പാത്രത്തിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക. മാവ് അധികം നീണ്ടുപോകരുത്.
∙    ഏത്തപ്പഴക്കഷണങ്ങൾ മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരണം.
∙    ബീഫ് കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കുക.
∙    അഞ്ചാമത്തെ ചേരുവ ബീഫിൽ പുരട്ടി അരമണിക്കൂർ വച്ച ശേഷം പ്രഷർ കുക്കറിലാക്കി വേവിക്കണം.
∙    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വഴറ്റിയ ശേഷം ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്തു വ ഴറ്റുക.
∙    ഇതിലേക്ക് ഒൻപതാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേ ഷം തക്കാളി ചേർത്തു വഴറ്റുക. തക്കാളി വെന്തുടയുമ്പോൾ ബീഫും ബീഫ് വെന്ത വെള്ളവും ചേർത്ത് ഇളക്കണം. ന ന്നായി തിളച്ചു പാകത്തിനു കുറുകുമ്പോൾ വാങ്ങാം.
∙    അൽപം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്നു ള്ളിയും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ചു വാങ്ങി  ബീ ഫിൽ ചേർക്കുക.

∙ ബീഫിൽ മുക്കി പഴംപൊരി കഴിക്കാം.

തയാറാക്കിയത്: ശില്‌പ ബി. രാജ്

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്:  റെജിമോൻ പി. എസ്. ഷെഫ് ഡി പാർട്ടി , ക്രൗൺ പ്ലാസ, കൊച്ചി