Monday 15 January 2024 02:06 PM IST : By സ്വന്തം ലേഖകൻ

സ്വാദിഷ്ടമായ സ്ട്രോബെറി വൈൻ; മുപ്പതു ദിവസം കൊണ്ട് തയാറാക്കാം, സിമ്പിള്‍ റെസിപ്പി

strawberry-wine തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: പ്രിയ കോളശ്ശേരി, കൊലമാസ് കിച്ചണ്‍, തിരുവനന്തപുരം.

1. ഫ്രെഷ് സ്ട്രോബെറി – ഒരു കിലോ

2. പഞ്ചസാര – മുക്കാല്‍ കിലോ

3. തിളപ്പിച്ചാറിയ വെള്ളം – മൂന്നു കുപ്പി

4. യീസ്റ്റ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ സ്ട്രോബെറി നന്നായി കഴുകി ഫാനിന്റെ ചുവട്ടിലോ വെയിലത്തോ വച്ചു വെള്ളം തോർത്തി ഉണക്കിയെടുക്കുക. രണ്ടു ദിവസം വെയിലത്ത് ഉണക്കുന്നതാണ് ഉത്തമം.

∙ വൃത്തിയുള്ള ഭരണിയിൽ സ്ട്രോബെറിയും പഞ്ചസാരയും ലെയറുകളായി നിരത്തണം.

∙ മുകളിൽ വെള്ളം ഒഴിച്ച്, യീസ്റ്റും ചേർത്തു ഭരണി തുണി കൊണ്ടു മൂടിക്കെട്ടി വയ്ക്കുക. 

∙ രണ്ടു ദിവസം കൂടുമ്പോൾ തടിത്തവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക.

∙ 30 ദിവസത്തിനു ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

Tags:
  • Pachakam