Thursday 07 December 2023 04:00 PM IST : By സ്വന്തം ലേഖകൻ

ചൂടു പൊറോട്ടയ്ക്കൊപ്പം നല്ല എരിവുള്ള ചിക്കൻ കൊണ്ടാട്ടം, തയാറാക്കാം ഈസിയായി!

chicken kndttm

ചിക്കൻ കൊണ്ടാട്ടം

1.ചിക്കൻ – ഒരു കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – മൂന്നു വലിയ സ്പൂൺ

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ

4.വെളിച്ചെണ്ണ – ഒരു കപ്പ്

5.വറ്റല്‍മുളക് – അഞ്ച്

കറിവേപ്പില – രണ്ടു തണ്ട്

6.ചുവന്നുള്ളി – രണ്ടു കപ്പ്, അരിഞ്ഞത്

സവാള – ഒന്ന് ,അരിഞ്ഞത്

7.വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

ടുമാറ്റോ സോസ് – നാലു വലിയ സ്പൂൺ

വെള്ളം – കാൽ കപ്പ്

പഞ്ചസാര – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙ഇതിലേക്കു കോൺഫ്ളോർ ചേർത്തു യോജിപ്പിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ എണ്ണയിൽ നിന്നും രണ്ടു വലിയ സ്പൂൺ എണ്ണയിൽ അഞ്ചാമത്തെ ചേരുവ വഴറ്റണം.

∙ആറാമത്തെ ചേരുവ ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർക്കണം.

∙തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി അഞ്ചു മിനിറ്റു മൂടിവച്ചു വേവിക്കുക.

∙അരപ്പു ചിക്കനിൽ പുരണ്ടിരിക്കുന്ന പരുവത്തില്‍ വാങ്ങാം.