Saturday 30 December 2023 12:43 PM IST

നെയ്ചോറിനൊപ്പം കഴിക്കാം അപാര രുചിയിൽ ചിക്കൻ റോസ്‌റ്റ്, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

chicken roasssst

ചിക്കൻ റോസ്‌റ്റ്

1.ചിക്കൻ – 750 ഗ്രാം, വലിയ കഷണങ്ങളാക്കി മുറിച്ചത്

2.ഉപ്പ് – പാകത്തിന്

നാരങ്ങനീര് – ഒരു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

3.എണ്ണ – അരക്കപ്പ്

4.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക്, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

5.സവാള, പൊടിയായി അരിഞ്ഞത് – രണ്ടരക്കപ്പ്

6.കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

7.തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്

8.ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ

ചൂടുവെള്ളം – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ ഓരോന്നായി വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിൽ നിന്നും നാലു വലിയ സ്പൂൺ എണ്ണയിൽ നാലാമത്തെ ചേരുവ വഴറ്റണം.

∙പച്ചമണം മാറുമ്പോൾ സവാള വഴറ്റുക.

∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.

∙തക്കാളി ചേർത്തു വഴറ്റി വെന്തുടയുമ്പോൾ എട്ടാമത്തെ ചേരുവയും ചേർത്തു തിളപ്പിക്കുക.

∙വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി സോസു നന്നായി ചിക്കനിൽ പുരണ്ടിരിക്കുന്ന പരുവത്തിൽ കറിവേപ്പിലയും കശുവണ്ടിപ്പരിപ്പു വറുത്തതും ചേർത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes